ഉറക്കം കെടുത്തുന്ന പൂർവ്വ വിദ്യാർത്ഥി വാട്ട്സാപ്പ് കൂട്ടായ്മകൾ

    


      വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത കുറച്ചു ദിവസം മുമ്പ് മാധ്യമങ്ങളിൽ നിന്നും വായിക്കാത്തവർ ഉണ്ടാവില്ല.


 സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. അതോടെ 'രസകരമായ' ചാറ്റിങ്ങും സംഭാഷണങ്ങളും മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന്  പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നുവത്രേ..!!


 ഇത് ഒറ്റപ്പെട്ട വാർത്തയല്ല. ഇതിന് മുമ്പും സമാന സംഭവങ്ങൾ വിവിധയിടങ്ങളിൽ അരങ്ങേറുന്നു.


 അടുത്ത കാലത്തായി കേരളത്തിൽ കണ്ടുവരുന്ന ഒരു കലാരൂപമാണ് പൂർവ്വ വിദ്യാർത്ഥി വാട്ട്സാപ്പ് കൂട്ടായ്മകൾ.


 എസ് എസ് എൽ സി മുതൽ വിവിധ കോഴ്സുകൾ കഴിഞ്ഞാൽ സഹപാഠികൾ എല്ലാവരും ചേർന്ന് ഉടനെ വരും ഈ വാട്ട്സാപ്പ് കൂട്ടായ്മകൾ എന്നൊരു നവസംരംഭവുമായി.


  Copy code snippet ഗ്രൂപ്പുകൾ തട്ടിക്കൂട്ടി പഴയ കലാലയ പ്രേമം പൊടിതട്ടിയെടുക്കുക, അല്ലെങ്കിൽ പഴയ ഏതെങ്കിലും സഹപാഠിയുമായി പുതിയ ബന്ധം സ്ഥാപിക്കുക, സകല മ്ലേച്ഛതകളും ഗ്രൂപ്പുകളിലും, പ്രൈവറ്റ് ആയും ഷെയർ ചെയ്യുക, അവസാനം നിലവിലുള്ള ഭാര്യയും, ഭർത്താവും പോരാ എന്ന തോന്നലിൽ സ്വന്തം മക്കളെ പോലും ഉപേക്ഷിച്ചു എങ്ങോട്ടെങ്കിലും ഒളിച്ചോടുക..!!


 ഇനി ഒളിച്ചോടിയില്ലെങ്കിലും ഇത്തരം ഒട്ടുമിക്ക പൂർവ്വവിദ്യാർത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും, അല്ലെങ്കിൽ ഗ്രൂപ്പുകളിൽ ഉള്ള സഹപാഠികളുമായി പ്രൈവറ്റ് ആയും വിവാഹിതരായ ആണും പെണ്ണും അത്ര നല്ല ചർച്ചകളും, പ്രൈവറ്റ് ചാറ്റിങ്ങുകളും ഒന്നും അല്ല നടക്കുന്നത്.  (എല്ലാ ഗ്രൂപ്പുകളും ഇതുപോലെ ആണെന്ന് അഭിപ്രായം ഇല്ല കേട്ടോ)


 പൂർവ്വവിദ്യാർത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എല്ലാം നല്ലത് തന്നെയാണ്. പക്ഷേ, ഗ്രൂപ്പ്‌ മിക്സഡ് ആക്കാതെ ആണിനും, പെണ്ണിനും വെവ്വേറെ ഗ്രൂപ്പുകൾ ആയിരിക്കും ഉചിതം. അങ്ങിനെ ആയാൽ രണ്ടുപേർക്കും രണ്ടാം വിവാഹം ഒഴിവായിക്കിട്ടും, മക്കൾക്ക് തന്തയും തള്ളയും ഉണ്ടാവുകയും ചെയ്യും.


 പുരുഷന്മാർക്ക് ഒരു പ്രത്യേകത ഉണ്ട്, അവർക്ക് സ്വന്തം ഭാര്യയോട് പെരുമാറുന്നതിനേക്കാൾ വളരെ മാന്യമായും, സോഫ്റ്റ് ആയും, റൊമാന്റിക് ആയും അന്യസ്ത്രീകളോട് പെരുമാറാൻ കഴിയും എന്ന് എല്ലാ സ്ത്രീകളും ഒന്ന് മനസിലാക്കിയേക്കുക. 

അത് അന്യസ്ത്രീ സ്വന്തം ഭാര്യ ആകുന്നതുവരെ ഉണ്ടാകൂ എന്ന് അന്യസ്ത്രീകൾ മനസ്സിലാക്കുന്നതും നല്ലതാണ്.

Post a Comment

0 Comments