കൂടുതൽ പേരിലും വിഷമങ്ങൾ ഉണ്ടാകുമ്പോഴോ, പരീക്ഷണങ്ങൾ ഉണ്ടാകുമ്പോഴോ, മറ്റാരും കാണാതെ ബാത്ത്റൂമിലേക്ക് ഓടിപ്പോയി അവിടെയിരുന്ന് കരയുന്നത് ഒരു പതിവാണ്. അവർ കരുതുന്നത് മറ്റാരും താൻ കരയുന്നത് കാണരുത്, അല്ലെങ്കിൽ അവർ എന്റെ വിഷമങ്ങൾ അറിയരുത്, എന്ന കാരണത്താൽ ആണ് ബാത്ത്റൂമിൽ പോയി കരയുന്നത്, ആവലാതി പറയുന്നത്.
പക്ഷേ, അവർ ഒരു കാര്യം മനസ്സിലാക്കുന്നില്ല. ശൈത്താന്റെ വാസസ്ഥലമാണ് ബാത്ത്റൂം.
നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമോ, പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടായാൽ നിങ്ങൾ പെട്ടെന്നുതന്നെ വുളൂഅ് ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ച് അല്ലാഹുﷻവിനോട് വേവലാതി പറയുന്നതിനുപകരം നിങ്ങൾ ചെയ്യുന്നത് എന്താണ്..!!
അല്ലാഹുﷻവിനോട് വേവലാതി പറയേണ്ട കാര്യങ്ങൾ നിങ്ങൾ ശൈത്താന് മുമ്പാകെയാണ് ബാത്ത്റൂമിൽ നിന്നുകൊണ്ട് കരയുന്നതും അലമുറയിടുന്നതും പിറുപിറുക്കുന്നതും വേവലാതി പറയുന്നതും ഒക്കെ. നിങ്ങളൊരിക്കലും കാണുന്നില്ല നിങ്ങളുടെ ചുറ്റും നിൽക്കുന്ന അദൃശ്യ ശക്തിയായ ശൈത്താനെ. ജിന്ന് വർഗ്ഗത്തിൽപെട്ടതോ അതല്ല ശൈത്താന്റെ സൈന്യങ്ങൾ ആയിരിക്കും നിന്റെ പ്രാർത്ഥനയ്ക്ക് സാക്ഷിയാവുന്നവർ...
തീർച്ചയായും അവനും അവന്റെ വർഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾക്ക് അവരെ കാണാൻ പറ്റാത്ത വിധത്തിൽ. തീർച്ചയായും വിശ്വസിക്കാത്തവർക്ക് നാമവരെ (പിശാചുക്കളെ) മിത്രം ആക്കി കൊടുത്തിരിക്കുന്നു... (ഖു. 7.27).
പിശാചുക്കൾ ഏറ്റവും കൂടുതൽ ബാത്ത്റൂമുകളിൽ ആണ് താമസിക്കുന്നത് എന്ന് കൂടുതൽ പേർക്ക് അറിയാം. എങ്കിലും പല സമയങ്ങളിലായി മിക്ക ആളുകളും അത് മറന്നുപോകുന്നു. അതുകൊണ്ട് നിങ്ങളുടെ വിഷമഘട്ടങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ വുളൂഅ് ചെയ്തു രണ്ട് റക്അത്ത് നിന്റെ നാഥന്റെ മുന്നിൽ സുജൂദ് ചെയുക. അല്ലാഹു ﷻ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ്.
1 Comments
Lucky Club Casino Site Review
ReplyDeleteLucky Club Casino is a reputable online luckyclub.live casino and sportsbook located in the UK. This gambling site is licensed in Curacao, Gibraltar and is rated 3.3 out Rating: 3.5 · Review by LuckyClub.live