മരണപ്പെട്ടവരെ മറക്കാതിരിക്കാം



1️⃣ പ്രാ൪ത്ഥന

മയ്യിത്തിന് ഉപകാരം ലഭിക്കുന്നതിനായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യേണ്ട ക൪മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്  പ്രാ൪ത്ഥനയാണ്. ഇത് വ്യത്യസ്ത സന്ദ൪ഭങ്ങളില്‍ നി൪വ്വഹിക്കാവുന്നതാണ്. മയ്യിത്തിനെ കാണുമ്പോള്‍ മയ്യിത്തിന് വേണ്ടി പ്രാ൪ത്ഥിക്കുന്നതിനെ കുറിച്ച് നബിﷺ പറഞ്ഞിട്ടുള്ളത് കാണുക:

ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: രോഗിയുടെയോ  മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും.......... (മുസ്ലിം:919)

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമായ മനുഷ്യൻ മരിക്കുകയും, അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാത്തവരായ നാൽപത് പേർ അവന്റെ ജനാസ നമസ്‌കാരം നിർവഹിക്കുകയും ചെയ്‌താൽ അവന്റെ കാര്യത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. (മുസ്‌ലിം: 948)

ഉസ്മാനുബിന്‍ അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബിﷺ മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് (ഇപ്രകാരം) പറയാറുണ്ട്: നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്:3221)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

അബൂഹുറൈറയില്‍ നിന്ന് നിവേദനം:  നബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വ൪ഗത്തില്‍ തന്റെ പദവി ഉയ൪ത്തിക്കൊടുക്കും. അപ്പോള്‍ അയാള്‍ പറയും: എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത് ? അപ്പോള്‍ അല്ലാഹു പറയും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്. (സുനനുഇബ്നുമാജ:3660)


2️⃣ മരിച്ചയാളുടെ കടം വീട്ടല്‍

ഒരാള്‍ കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ഖബ്റില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം; നബിﷺ  പറഞ്ഞു: കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും. (തുര്‍മുദി:1078)

മരണപ്പെട്ടയാളുടെ കടം ആരെങ്കിലും കൊടുത്തുവീട്ടുകയാണെങ്കില്‍ അത് മയ്യിത്തിന് ഖബ്റില്‍ ആശ്വാസം ലഭിക്കുന്ന കാര്യമാണ്.

മരണപ്പയാള്‍ക്ക് ഉപകാരം ലഭിക്കുന്നതിനായി കടം വീട്ടുന്നതിന് രക്തബന്ധമോ കുടംബബന്ധമോ ഒന്നും നിബന്ധനയില്ല. ഒരു സത്യവിശ്വാസിക്ക് മരണപ്പെട്ട ഏതൊരു സത്യവിശ്വാസിക്ക് വേണ്ടിയും ഇത് ചെയ്യാവുന്നതാണ്. അതുവഴി മരണപ്പെട്ടയാളിന് ഉപകാരം ലഭിക്കുന്നു. 


3️⃣ അടുത്ത ബന്ധുക്കളുടെ സ്വദഖ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:  ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഒരു വസ്വിയ്യത്തും  ചെയ്യാൻ   സാധിക്കാതെ എന്റെ പിതാവ് മരിച്ചു..ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അവരുടെ പാപങ്ങള്‍ മാക്കപ്പെടുമോ? അപ്പോൾ നബിﷺ പറഞ്ഞു : അതെ. (മുസ്ലിം:1630)

ആയിശ(റ) പറയുന്നു: ഒരാൾ നബിﷺയോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരണപ്പെട്ടു. അവർക്ക് സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു. അവരുടെ പേരിൽ ഞാൻ ധർമ്മം ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്ക് ലഭിക്കുമോ? നബിﷺ പറഞ്ഞു: അതെ (ലഭിക്കും).(ബുഖാരി: 1388)

ആഇശയില്‍(റ) നിന്ന് നിവേദനം:: ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഒരു വസ്വിയ്യത്തും  ചെയ്യാൻ   സാധിക്കാതെ എന്റെ ഉമ്മ മരിച്ചു.അവർക്കു സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ അവർ സദഖ ചെയ്യുമായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നു.ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്കു ലഭിക്കുമോ? അപ്പോൾ നബിﷺ പറഞ്ഞു : അതെ. (മുസ്ലിം:1004)

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: സഅ്ദുബിന്‍ ഉബാദിന്റെ(റ)  ഉമ്മ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മരണപ്പെട്ടു. അദ്ദേഹം നബിﷺയോട്(സ്വ) ചോദിച്ചു: 'അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ ഉമ്മ എന്റെ അസാന്നിദ്ധ്യത്തില്‍  മരണപ്പെട്ടു.  ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്കത് പ്രയോജനപ്പെടുമോ?' നബിﷺ പറഞ്ഞു: 'അതെ , ലഭിക്കും.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അങ്ങയെ സാക്ഷി ആക്കി അല്‍ മഖ്റഫ് എന്ന് പേരുള്ള എന്റെ തോട്ടം ഞാനിതാ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുന്നു'. (ബുഖാരി:2756)


4️⃣ നോമ്പ്

 ഇബ്നു അബ്ബാസില്‍(റ)  നിന്ന് നിവേദനം: രൊൾ നബിﷺയുടെ  അടുത്തേക്ക് വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ മാതാവ് മരണപ്പെട്ടു. അവർക്ക് ഒരു മാസത്തെ നോമ്പ് നോൽക്കാൻ ബാദ്ധ്യതയുണ്ട്. അവർക്കു വേണ്ടി ഞാനത് നോറ്റു വീട്ടട്ടെ. നബിﷺ പറഞ്ഞു: അതെ, നോറ്റുവീട്ടുക. അല്ലാഹുവിനോടുള്ള കടമാണ് വീട്ടാൻ ഏറ്റവും അർഹതയുള്ളത്. (ബുഖാരി: 1953)


5️⃣ ഹജ്ജും ഉംറയും

 ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബിയോട് ചോദിച്ചു. എന്റെ മാതാവ് ഹജ്ജിന് നേ൪ച്ചയാക്കിയിരുന്നു. അങ്ങനെ അത് നി൪വ്വഹിക്കാന്‍ കഴിയാതെ അവ൪ മരിച്ച് പോയി. അതുകൊണ്ട് അവ൪ക്ക് പകരമായി ഞാന്‍ ഹജ്ജ് ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അതെ, അവ൪ക്ക് പകരമായി നീ ഹജ്ജ് ചെയ്യുക. നിന്റെ മാതാവ് കൊടുത്ത് വീട്ടേണ്ട കടമുണ്ടായിരുന്നെങ്കില്‍ നീ അത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിന്റെ ബാധ്യത നി൪വ്വഹിക്കൂ. അവന്റെ ബാധ്യതയാണ് നി൪വ്വഹിക്കാന്‍ കൂടുതല്‍ അ൪ഹമായിട്ടുള്ളത്. (ബുഖാരി 1852)


6️⃣ ഉദുഹിയത്ത്

 ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉദുഹിയത്തിന്‍റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്‍റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (മജ്മൂഉല്‍ ഫതാവാ - ശൈഖ് ഇബ്നുബാസ് :18/40) 

 ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി എന്ന അര്‍ത്ഥത്തിലല്ലാതെ, മരണപ്പെട്ടവരുടെ പേരില്‍ മാത്രമായി അവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കുന്നതിന് തെളിവില്ല. കാരണം നബിﷺയോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല..

Post a Comment

0 Comments