ഗുഹ്യരോമം വടിക്കല്‍

   

    
      അനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ശുചിത്വം നിര്‍ബന്ധമായതിനാല്‍, ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യല്‍ ശരീരശുചിത്വത്തിലേക്ക് സഹായകരമാകുന്നു. മാത്രമല്ല, അത് ശുദ്ധപ്രകൃതി ചര്യകളില്‍ പെട്ടതുമാണ്. നാല്പത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യേണ്ടതാണ്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ أَنَسٌ وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً ‏.
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:മീശവെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം നീക്കല്‍ തുടങ്ങി കാര്യങ്ങള്‍ 40 രാത്രികളിലധികം വിട്ടേക്കരുത് എന്ന് നബി(സ്വ) ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നു. (മുസ്ലിം:258)
   
ലിംഗ പരിസരത്ത് വളരുന്ന രോമങ്ങള്‍ (ചില പ്രമുഖരുടെ വീക്ഷണത്തില്‍ പിന്‍ ദ്വാരത്തിന് ചുറ്റുമുള്ളതും) ഏറിയാല്‍ നാല്പത് ദിവസങ്ങള്‍ക്കപ്പുറം വളരാന്‍ വിടരുത്. അനസ് റ വില്‍ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു: ''മീശ വെട്ടല്‍, നഖം മുറിക്കല്‍, കക്ഷരോമം നീക്കല്‍, ഗുഹി രോമം വടിക്കല്‍ എന്നിവയ്ക്ക് നാല്പതിലേറെ ദിവസങ്ങളുടെ ഇടവേള അരുതെന്ന് ഞങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചു തന്നിരുന്നു''. സംഗസുഖം തടയുന്ന വിധം ഗുഹ്യ രോമം വളര്‍ന്നാല്‍ അത് ഒഴിവാക്കാന്‍ ഇണകള്‍ക്ക് പരസ്പരം കല്പിക്കാവുന്നതാണ്. മലാവശിഷ്ടങ്ങള്‍ അവശേഷിക്കാന്‍ ഇടവരരുതെന്ന് കരുതിയാണ് മലദ്വാര പരിസരവും വടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഗുഹ്യ രോമം കളയുന്നതിന്റെ ഫലങ്ങൾ:

  • ഗുഹ്യഭാഗം വൃത്തിയാക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു
  • ദുർഗന്ധം കുറയുന്നു
  • ലൈംഗികബന്ധം സുഖകരമാക്കുന്നു
  • ലൈഗിക ബന്ധം സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു

അബൂഹുറൈറ (റ) യിൽ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. ' ശുദ്ധപ്രകൃതിയുടെ താൽപര്യം അഞ്ചു കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യരോമം നീക്കൽ, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷരോമം നീക്കൽ എന്നിവ.' (ബുഖാരി, മുസ്ലിം) 

അനസ് (റ) പറയുന്നു: 'മീശ വെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം നീക്കുക എന്നിവ നാൽ പ്പതു ദിവസത്തിലധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മുസ്ലിംകൾക്ക് സമയം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം)

 നസാഈ, അഹ്മദ്, അബൂദാവൂദ്, തിർമിദി എന്നിവരുടെ റിപ്പോർട്ടിൽ 'നബി (സ) ഞങ്ങൾക്ക് സമയനിർണ്ണയം ചെയ്തു തന്നിട്ടുണ്ട്' എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കക്ഷ രോമം ,ഗുഹൃ രോമം എന്നിവ നീക്കൽ സുന്നത്താണ്.വൃാഴാഴ്ച്ച ഉച്ചക്ക് ശേഷമോ ,വെളളിയാഴ്ച്ചയോ നീക്കലാണ് ഉത്തമം.നാൽപ്പത് ദിവസമെങ്കിലും ഈ രോമങ്ങൾ നീക്കാത്തവരുടെ ദുആക്ക് ഉത്തരം ലഭിക്കില്ലന്ന് പണ്ടിതൻമാർ പറഞ്ഞിട്ടുണ്ട്.

Post a Comment

1 Comments

  1. Ee ghuya roma engine kalaya....katrika kond okke kalayan risk alle

    ReplyDelete