സബർജിൽ കഴിക്കുന്നതിന്റെ ഗുണങ്ങൾ      ✍🏼ഇപ്പോൾ സഫർജൽ ധാരാളം ലഭിക്കുന്നുണ്ടല്ലോ? നല്ലൊരു ഫ്രൂട്ടാണത്. ഇമ്മിണി വലിയ വിലയുമില്ല. കഴിയുന്നവരൊക്കെ മേടിച്ചു കഴിക്കുക...

 ഗർഭിണികൾ നിർബന്ധമായും കഴിക്കണം. അതിനാൽ ഒരുപാട് ഗുണങ്ങളുണ്ട്. ഗർഭസ്ഥശിശുവിന് ആരോഗ്യവും സൗന്ദര്യവും ലഭിക്കാൻ അതു സഹായിക്കും.

 ക്യാൻസറിനെ പ്രതിരോധിക്കാനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും വളരെ ഉത്തമമാണു സഫർജൽ. സ്ത്രീകളിൽ ക്യാൻസറിനുളള  34% സാധ്യത കുറക്കുന്നുണ്ടത്രേ ഈ പച്ചപ്പഴം..!

 ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹനവുമായി ബന്ധപ്പെട്ട അസ്ക്യതകൾ എന്നിവയ്ക്ക് ഇതു നല്ല പരിഹാരമാണ്. രാത്രിഭക്ഷണത്തിനു ശേഷം ഉറങ്ങുന്നതിനു മുമ്പായി ഒരു കഷ്ണം സഫർജൽ കഴിക്കുന്നതു ശീലമാക്കി നോക്കൂ.. ഫലം അനുഭവിച്ചറിയാം...

 തൊണ്ടവേദനയ്ക്കു നല്ലൊരു ഔഷധം കൂടിയാണു സഫർജൽ. അതിന്റെ ജ്യൂസുണ്ടാക്കി കുടിച്ചാൽ ഏതു തൊണ്ടവേദനയും പമ്പ കടക്കും.

 നല്ലൊരു എനർജിദായക സഫർജൽ ദിവസവും കഴിക്കുന്നതു മൂലം എനർജി ലെവൽ വർദ്ധിക്കുകയും ശരീരത്തിനു ക്ഷീണമില്ലാതാവുകയും ചെയ്യും.

 രോഗപ്രതിരോധശേഷി വർദ്ധിക്കാനും സഫർജൽ തീറ്റ സഹായിക്കും. പൊണ്ണത്തടി കുറയ്ക്കാനും ഇതുപകാരപ്പെടും. രസകരമായ ഒരു സംഗതി, ചെറുപ്പക്കാരിലാണത്രേ ഇതിന്റെ ഗുണഫലങ്ങൾ കൂടുതൽ പ്രകടമാകുന്നത്. 

 ചുരുക്കത്തിൽ ഇതൊരു ഒന്നൊന്നരപ്പഴം തന്നെ. ആരോഗ്യസംരക്ഷണത്തിൽ ഇതിന്റെ റോൾ ഇപ്പറഞ്ഞതിനേക്കാളൊക്കെ മേലെയാണ്. അതിന്റെ ചില സവിശേഷതകൾ പറഞ്ഞുവെന്നു മാത്രം. മൃതസഞ്ജീവനി എന്നുവരെ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ ഇതിനെ വിശേഷിപ്പിക്കാറുണ്ടെന്നോർക്കണം. 

 പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക, ഈ പഴത്തെ സംബന്ധിച്ചു വന്നിട്ടുളള ഹദീസുകളൊന്നും സ്വഹീഹല്ല. അതേ സമയം വലിയ ഗുണഫലമുളള ഒരു പഴവർഗ്ഗമാണിതെന്ന കാര്യത്തിൽ സംശയവുമില്ല. ഇതിന്റെ ഗുണഗണങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞതു തത്സംബന്ധിയായി അറിവുള്ളവർ തന്നെയാണ്.

  കൊച്ചുനാളിൽ ഞങ്ങൾ ഇതിനെ സബർജെല്ലി എന്നാണു വിളിച്ചിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു രൂപയോ അമ്പതു പൈസയോ കൊടുത്താൽ ഒരെണ്ണം കിട്ടുമായിരുന്നു. കൂട്ടുകാരൊടൊപ്പം അതു പങ്കിട്ടു കഴിക്കുന്നതിന്റെ രുചിയൊന്നു വേറെ തന്നെയായിരുന്നു. അതും വാ കൊണ്ടു കടിച്ചിട്ടാണതു കഷ്ണങ്ങളാക്കിയിരുന്നത്. ചിലപ്പോൾ കുപ്പായത്തിന്റെ അടിഭാഗം കൊണ്ടു പൊതിഞ്ഞു കടിക്കും. 

 ക്ലാസിലെ കുട്ടികൾക്കിടയിൽ നടപ്പുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിലെ ഒരു പ്രധാന ഇനമായിരുന്നു സബർജെല്ലി. അതിന്റെ ഒരു കഷ്ണം ഓഫർ കൊടുത്ത് എന്തു മാത്രം കാര്യങ്ങൾ സാധിച്ചിരിക്കുന്നു..!!

 വിദേശനാടുകളിൽ (ഗൾഫിൽ) ലഭിക്കുന്ന Pear എന്ന ഫ്രൂട്ട് നമ്മുടെ സബർജെല്ലിയുടെ കസിൻ സിസ്റ്ററാണെന്നു തോന്നുന്നു. രണ്ടും ഒരു കുടുംബത്തിൽ പെട്ടവർ തന്നെ.

 ഇരിക്കട്ടെ, ഒരു പ്രത്യേക സീസണിൽ മാത്രം നമുക്കു ലഭ്യമാകുന്ന ഫ്രൂട്ടുകൾ ആ സീസണിൽ കഴിക്കുക തന്നെ വേണം. ഇതു സബർജെല്ലിയുടെ സീസണാണ്..

 കിട്ടുന്ന കാലത്ത് ആസ്വദിച്ചു തിന്നുക. റബ്ബിനു ശുക്റും ചെയ്യുക...

ശാരീരിക-മാനസിക-ഈമാനികാരോഗ്യം നമുക്കെല്ലാം അല്ലാഹു ﷻ നൽകട്ടെ -
ആമീൻ യാ റബ്ബൽ ആലമീൻ

_✍🏼അൽനുഹാസി_

Post a Comment

0 Comments