ആദ്യ രാത്രിയിലെ മര്യാദകൾ

ആദ്യരാത്രി  മണിയറയിലെത്തുന്ന ഭാര്യ ഭർത്താവിന് സമ്മാനിക്കുന്ന പാലിൽ നിന്നും അൽപം കുടിച്ച് ഭർത്താവ് സ്നഹത്തോടെ ഭാര്യക്ക് തന്നെ നൽകുന്ന ഒരാചാരം നമ്മുടെ നാടുകളിലൊക്കെ പതിവുള്ളതാണ്.ബാക്കി പാൽ സന്തോഷത്തോടെ ഭാര്യ കുടിച്ച് സ്നേഹം പങ്കിടുന്നു.

സത്യത്തിൽ ഭാര്യ ഭർത്താവിനല്ല;മറിച്ച് ഭർത്താവ് ഭാര്യക്കാണ് പാൽ സമ്മാനിക്കേണ്ടത്.നബി സ തങ്ങൾ മഹതി ആയിശ റ യുമായി വീട്ടിൽ കൂടിയ ദിവസം ആയിശ റ ക്ക് പാൽ നൽകിയിട്ടുണ്ട്.അൽപം നബി സ തങ്ങൾ കുടിച്ച ശേഷം ആയിശ റ ക്ക് നൽകുകയാണുണ്ടായത്. (അഹ്മദ്)
നബി സ തങ്ങളുടെ ചര്യ പിൻറ്റൽ നമുക്ക് ഗുണം മാത്രമേ വരുത്തൂ.

തലയിൽ കൈ വെച്ചുള്ള പ്രാർത്ഥന:

വളരെ പ്രധാനപ്പെട്ട മറ്റൊരു സുന്നത്താണ് പ്രിയ പത്നിയുടെ തലയിൽ കൈ വെച്ചുള്ള പ്രാർത്ഥന.നബി (സ) ഈ പ്രാർത്ഥന നടത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.ഇണയിലുള്ള നന്മയെയും അവളിലൂടെയുള്ള നന്മയെ ഞാൻ ചോദിക്കുന്നു.ഇണയിലുള്ള ശർറും അവരിലൂടെ ഉണ്ടാവുന്ന ശർറും കാക്കണേ എന്നാണർത്ഥം.
പ്രാർത്ഥന ഇതാ:

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ-رواه ابو داود

اللَّهُمَّ بَارِكْ لِي فِي أَهْلِي ، وَبَارِكْ لأَهْلِي فِي ، اللَّهُمَّ ارْزُقْهُمْ مِنِّي ، وَارْزُقْنِي مِنْهُمْ ، اللَّهُمَّ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَيْرٍ ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ-طبرانى

രണ്ട് റക്അത് നിസ്കരിക്കാം:

ആദ്യ രാത്രിയിൽ രണ്ട് റക്അത് സുന്നത്ത് നിസ്കാരം ജമാഅത്തായോ ഒറ്റയായോ നിർവ്വഹിക്കണം.പരസ്പരം ഇണക്കമുണ്ടാകാൻ ഏറ്റവും നല്ല മാർഗമാണിത്.ബഹുമാന്യരായ ഇബ്നു മസ്ഊദ് റ വിൻറെ അടുക്കൽ ഒരാൾ വന്ന് പറഞ്ഞു:ഞാൻ ഒരു യുവതിയെ വിവാഹം കഴിച്ചിട്ടുണ്ട്.പക്ഷേ,അവൾ എന്നെ വെറക്കുമോ എന്നൊരു ഭയമുണ്ട്.എന്ത് ചെയ്യും?
ഇബ്നു മസ്ഊദ് റ അദ്ദേഹത്തോട് പറഞ്ഞത്: മണിയറയിൽ വെച്ച് അവളെ നിൻറെ ബാക്കിൽ നിർത്തി രണ്ട് റക്അത് സുന്നത്ത് നിസ്കരിക്കാനാണ്.

ശാരീരിക ബന്ധത്തിലേർപ്പെടും മുമ്പ് രണ്ട് റക്അത് നിസ്കരിക്കൽ ഭാര്യക്കും ഭർത്താവിനും സുന്നത്താണ്.-ശർവാനി.
ആദ്യ രാത്രിയിലെ സുന്നത്ത് നിസ്കാരം അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്.

ശാരീരിക ബന്ധത്തിലേർപ്പെടാൻ ഉദ്ധേശിച്ചാൽ മൃഗങ്ങളെ പോലെ ധൃതി പിടിച്ച് വികാരം തീർക്കരുതെന്നും ഭാര്യയുടെ മനസ്സിനെ ശാരീരിക ബന്ധത്തിന് സജ്ജമാക്കിയ ശേഷമേ ബന്ധപ്പെടാവൂ എന്ന സാർത്ഥക നിർദ്ദേശം നബി സ നൽകിയിട്ടുണ്ട്.ശാരീരിക ബന്ധത്തിന് ശേഷം കുളി നിർബന്ധമാണ്.

സംയോഗത്തിന് മുന്നെ ദിക്റ്:

സ്വാലിഹുകളായ സന്താനമാണല്ലോ ദാമ്പത്യത്തിൻറെ വലിയ ലക്ഷ്യം.പിശാചിൻറെ ഉപദ്റവമുണ്ടാകുമ്പോഴാണല്ലോ മനുഷ്യന് പിഴവ് സംഭവിക്കുന്നത്.അത് കൊണ്ട് ശാരീരിക ബന്ധത്തിന് മുമ്പ് ദമ്പതികൾ താഴെ കൊടുത്ത ദിക്ർ ചൊല്ലാൻ നബി സ കൽപിച്ചിട്ടുണ്ട്.ഇത് ചൊല്ലുന്ന പക്ഷം ആ ബന്ധത്തിൽ പിറക്കുന്ന കുഞ്ഞിനെ ഉപദ്റവിക്കാൻ പിശാചിനാകില്ല.

بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا-بخارى ومسلم

മാത്രമല്ല സ്കലനമുണ്ടാകുന്ന വേളയിലും ഈ ദിക്ർ നാവ് കൊണ്ട് പറയാതെ മനസ്സിൽ കൊണ്ടുവരലും സുന്നത്തുണ്ട്.(തുഹ്ഫ)

രഹസ്യം പരസ്യമാക്കരുത്:

ദാമ്പത്യ ജീവിത രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കുന്നവർക്ക് ഖിയാമത് നാളിൽ അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും മോശപ്പെട്ട സ്ഥാനമായിരിക്കും-മുസ്ലിം.

Post a Comment

0 Comments