സ്ത്രീ പുരുഷൻമാരിൽ വൈകാരികമായ തീക്ഷ്‌ണതയുണ്ടാകുമ്പോൾ പുറപ്പെടുന്ന ഒന്നാണ് മനിയ്യ്.
മൂന്നു കാരണം കൊണ്ട് മനസിലാക്കാം...
1) പുറപ്പെടുമ്പോഴുള്ള നിർവൃതി
2) തെറിച്ചു തെറിച്ചു വീഴൽ
3) ഉണങ്ങാത്തപ്പോൾ ഇത് ഗോതമ്പു മാവിന്റെയും ഉണങ്ങിയാൽ മുട്ടയുടെ വെള്ളയുടെയും വാസന ഉണ്ടായിരിക്കും.
ഇങ്ങനെ മൂന്നു വിധത്തിൽ നമുക്ക് മനസിലാക്കാം.
ഇത് ഏതെങ്കിലും ഒന്ന് മാത്രമായാലും കുളി നിർബന്ധമാണ്...
അത് ഉറക്കില്‍ പോയാലും (സ്വപ്ന സ്ഖലനം) ഉണര്‍വില്‍ പോയാലും കുളി നിര്‍ബന്ധം ആകും...
വസ്ത്രത്തിലൊ മറ്റൊ ഉണങ്ങിയിട്ട് കണ്ടാൽ അത് മറ്റൊരാളിൽ നിന്നാവാൻ സാധ്യത ഇല്ലെങ്കിൽ കുളി നിർബന്ധം ആണ്.
📍മദിയ്യ്
ശക്തമായ വികാരം ഉണ്ടാകുമ്പോള്‍ മനിയ്യ് പുറപ്പെടുന്നതിന്റെ മുമ്പായി മനുഷ്യരുടെ ഗുഹ്യസ്ഥാനത്ത് നിന്നും പുറപ്പെടുന്ന വെളുപ്പോ മഞ്ഞയോ വർണമുള്ള നേര്‍ത്ത ഒരു ദ്രാവകം ആണ് മദിയ്യ്...
ഇതു സ്രവിച്ചതു കാരണം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, മദിയ്യ് നജ്‍സ് ആണ്. അതു കഴുകി ശുദ്ധിയാക്കണം.
📍 വദിയ്യ്
മൂത്രം ഒഴിച്ച ഉടനയോ, ഭാരം ചുമന്നാലോ ക്ഷീണം ഉള്ള ചില സമയത്തോ ചിലര്‍ക്ക് മുന്‍ ദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ള വെളുത്ത ദ്രാവകമാണ് വദിയ്യ്...
ഇതും നജസാണ്.
0 Comments