ജമാഅത്ത് നിസ്കാരത്തിലെ അകലം പാലിക്കൽ


_സ്വഫ്ഫുകളിൽ അകലം പാലിച്ച് നിസ്ക്കരിക്കൽ_
_ഇന്നത്തെ പ്രത്യേക_ _സാഹചര്യത്തിൽ പള്ളികൾ തുറക്കപ്പെടുമ്പോൾ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം_
_മത സാമൂഹിക നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന നിർദ്ധേശങ്ങൾ അനുസരിക്കുന്നതോടൊപ്പം മതമൂല്യങ്ങൾ താളം തെറ്റാതിരിക്കാനും ജാഗരൂകരാകണം_
_ഇസ്ലാമിൽ മാനവരാശിയെ കഷ്ടപ്പെടുത്തുന്ന നിയമങ്ങൾ ഇല്ല  സാഹചര്യങ്ങൾക്കനു സൃതമായ മസ്അലകളും വിട്ട് വീഴ്ചകളും ആവോളമുണ്ട് താനും!!_
_അത് കൊണ്ട് ആരും 110 ഓൾട്ട് ഈമാനികാവേശം കാണിച്ച് ചുറ്റുമുള്ള വരെ ബുദ്ധിമുട്ടിക്കരുത്…_

അകലം പാലിച്ചുള്ള ജമാഅത്തു നിസ്കാരം

   ❓ കൊറോണ ഭീതി മൂലം അകലം പാലിച്ചു കൊണ്ട് സ്വഫിൽ നിന്നു നിസ്കരിച്ചാൽ ജമാ അത്തിൻ്റെ പ്രതിഫലം ലഭിക്കുമോ?

✔️ ഉത്തരം: അനിവാര്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ അകലം പാലിക്കുന്നത് അനുവദിനീയമാണ്
 അതിനാൽ  ജമാഅത്തിൻ്റെ പ്രതിഫലം ലഭിക്കും. 
     കാരണം ഉണ്ടാകുമ്പോൾ അകലം പാലിക്കൽ കറാഹത്തോ നമ്മുടെ അപാകതയോ അല്ല . അതിനാൽ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടുകയുമില്ല.(തുഹ്ഫ: ശർവാനി: 2/311, നിഹായ :2/ 19

സ്വഫ്ഫുകൾ സമമാക്കുക എന്നത് നിസ്ക്കാരത്തിന്റെ പരിപൂർണ്ണതയിൽ പെട്ടതാണ്   അത് കൊണ്ട് കുറച്ച് വിട്ട് നിൽക്കേണ്ടി വന്നാലും മടമ്പുകൾ ഒപ്പമാക്കി വളയാതെ ഒരേ ലൈനിൽ നിൽക്കൻ ശ്രദ്ധിക്കണം    അകലം പാലിക്കുന്നത് കൊണ്ട് സ്വഫുകളിലെ തസ് വിയത്ത്( സമമാക്കൽ) നഷ്ടമാകാതെ സൂക്ഷിക്കണം…

Post a Comment

0 Comments