ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലിം ഉമ്മത്ത് എന്ത് ചെയ്തു..?


◆ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഇന്ത്യ വിടാൻ ആദ്യം ആവശ്യപ്പെട്ടത് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ്. 1686ൽ സൂററ്റിൽ വെച്ചായിരുന്നു ഇത്...
 
◆ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇരുനൂറ് വർഷം മുൻപായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ ആദ്യ യുദ്ധം നടന്നത്. പ്ലാസി യുദ്ധം, 1757ൽ. അന്ന് യുദ്ധം നയിച്ച ബംഗാൾ നവാബ് സിറാജ്ജുധ്വൗള ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടു... 

◆ ബ്രിട്ടീഷുകാരെ തോല്പിച്ച് ആദ്യ വിജയം സ്വന്തമാക്കിയത് മൈസൂർ നവാബ് ഹൈദർ അലിയായിരുന്നു. 1782ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധത്തിൽ ഹൈദർ അലി വിജയിച്ചു. തുടർന്നു വന്ന ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. 1791ലായിരുന്നു ഇത്. പിന്നീട് 1799ലുണ്ടായ യുദ്ധത്തിൽ ടിപ്പു സുൽത്താൻ രക്തസാക്ഷിത്വം വരിച്ചു. യുദ്ധത്തിൽ ആദ്യമായി മിസൈലുകൾ ഉപയോഗിച്ച ജനറലായിരുന്നു ടിപ്പു സുൽത്താൻ... 

◆ സായിദ് അഹമ്മദ് ഷഹീദിന്റേയും രണ്ട് അനുയായികളുടേയും നേതൃത്വത്തിൽ 1824 മുതൽ 1831 വരെ മുജാഹിദ്ദീൻ മൂവ് മെന്റ് സജീവമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നും വടക്ക് പടിഞ്ഞാറ് പ്രവിശ്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അവർ വിജയിച്ചു. ഖലീഫയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവായിരുന്നു സായിദ് അഹമ്മദ് ഷഹീദ്. പക്ഷേ, നേടിയ സ്വാതന്ത്ര്യത്തിന് അധികം ആയുസുണ്ടായില്ല. 1831ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു...

◆ 1857ലെ സ്വാതന്ത്ര്യസമരം നയിച്ചത് ഒടുവിലത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറാണ്. 1857 മേയ് 31നാണ് രാജ്യവ്യാപകമായി സ്വാതന്ത്ര്യസമരത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിലുള്ള ഇന്ത്യക്കാർ തന്നെ മേയ് പത്തോടെ പ്രക്ഷോഭത്തിന് തുടക്കമിട്ടു... 

◆ 1857 മുതലുണ്ടായ സംഭവങ്ങളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ രക്തസാക്ഷിത്വം വരിച്ചു. ഇതിൽ തന്നെ 5000 പേർ ഉലമാക്കളായിരുന്നു. (ഇസ്ലാമീക പണ്ഡിതന്മാർ) ഡൽഹിയിൽ നിന്നും കൊൽക്കത്ത വരെയുള്ള ഗ്രാൻഡ് ട്രങ്ക് റോഡരികിലെ മരങ്ങളിൽ ഒരു ആലിമിന്റെ മൃതദേഹം തൂങ്ങിയാടാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു...

◆ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ ഉലമ ജിഹാദിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയെ ദാറുൽ ഹർബായി (ശത്രുവിന് കീഴിലുള്ള പ്രദേശമായി) പ്രഖ്യാപിക്കുകയും ചെയ്തു... 

◆ കൊളോണിയൽ സംസ്ക്കാരങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും വിടുതൽ ലഭിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് തുടക്കമിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച യൂണിവേഴ്സിറ്റി ഇന്നും ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ്... 

◆ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുള്ളവരെയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിപ്പിക്കാൻ 1905ൽ ശെയ്ഖുൽ ഇസ്ലാം മൗലാന മഹ്മൂദ് ഹസനും മൗലാന ഉബൈദുല്ല സിന്ധിയും രേഷ്മി റുമാൽ തരീഖിന് തുടക്കമിട്ടു. മാൾട്ടയിലും കാലാപാനിയിലെ തടവറകളിലും ശിഷ്ടകാലം കഴിച്ചുകൂട്ടി അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു...

◆ ഇന്ത്യൻ സ്വാതന്ത്ര്യസമര മാർഗ്ഗങ്ങൾക്ക് നേതൃത്വം നൽകാനായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 9 പ്രസിഡന്റുമാരും മുസ്ലീങ്ങളായിരുന്നു...

◆ 1916 ൽ ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി ഇന്ത്യയിലെത്തിയപ്പോൾ അലി സഹോദരന്മാരുടെ കീഴിലായിരുന്നു തന്റെ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്... 

◆ നിസ്സഹകരണ പ്രസ്ഥാനത്തിലും സ്വദേശി പ്രസ്ഥാനത്തിലും മുസ്ലീം പങ്കാളിത്തമുണ്ടായി. ബഹിഷ്കരണത്തിന് ആക്കം കൂട്ടാൻ അന്നത്തെ പഞ്ചസാരയുടെ ചക്രവർത്തിയായ ജനാബ് സാബുസിദ്ദീഖ് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ചു. അതുപോലെ തന്നെ ഖ്വാജ, മേമൻ സമുദായങ്ങളും ബഹിഷ്കരണ പ്രസ്ഥാനത്തിന് പൂർണ പിന്തുണ നൽകി... 

◆ മൗലാന അബ്ദുൽ കലാം ആസാദായിരുന്നു 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പദ്ധതിയിട്ടത്. എന്നാൽ ആഗസ്ത് എട്ടിന് അദ്ദേഹത്തെ ജയിലിലടച്ചു. തുടർന്നാണ് ആഗസ്ത് ഒൻപതിന് ഗാന്ധിജി സമരത്തിന് നേതൃത്വം നൽകിയത്...

◆ ദളിതർക്ക് വേണ്ടിയും നിലകൊണ്ടത് മുസ്ലീം നേതാക്കളായിരുന്നു. ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മൗലാന മുഹമ്മദ് അലി ജോഹറിന് ദളിതരുടെ ആവശ്യങ്ങൾ നിരാകരിച്ച് മുസ്ലീങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ദളിതരെ ഉപേക്ഷിക്കാൻ തയ്യാറായില്ല... 

◆ 1946ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ ബി ആർ അംബേദ്കർക്ക് വിജയിക്കാനായില്ല. തുടർന്ന് ബംഗാൾ മുസ്ലീം ലീഗാണ് അവരുടെ ഒരു സീറ്റ് ഒഴിഞ്ഞുകൊടുത്ത് അംബേദ്കർക്ക് നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രം... 

◆ മാധ്യമപ്രവർത്തന രംഗത്തും മുസ്ലീം പോരാളികൾ സജീവമായിരുന്നു. മൗലാന ആസാദ് ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ നേതാവായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ ജേർണലിസ്റ്റ് ഒരു മുസ്ലീമായിരുന്നു. മൗലാന ബഖർ അലി...

 _【✍🏼ചരിത്രകാരൻ മോണിസ് ബിലാൽ ഷംസിയുടെ അവലോകനം, മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്തിയത്‌】_

Post a Comment

0 Comments