ഇമാം ബുഖാരി(റ)യും ആയിരം സ്വർണ നാണയവും


✅ഇമാം ബുഖാരി(റ) ഒരിക്കൽ  ഹദീസുകൾ അന്വേഷിച്ച് കപ്പലിൽ  യാത്ര പുറപ്പെട്ടു. മഹാന്റെ അടുക്കൽ ആയിരം സ്വർണനാണയം ഉണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന ഒരു വ്യക്തി മഹാന്റെ സമീപം വന്ന് ബന്ധം സ്ഥാപിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തു. രണ്ടു പേരും അവരവരുടെ വിവരങ്ങൾ പരസ്പരം  കൈമാറി. കൂട്ടത്തിൽ മഹാനവർകൾ തന്റെ പക്കലുള്ള ആയിരം സ്വർണനാണയത്തിന്റെ കാര്യവും പറഞ്ഞു.

യാത്ര മുന്നോട്ടു പോയിക്കൊണ്ടിരുക്കുമ്പോൾ മഹാനവർകളോട് ബന്ധം സ്ഥാപിച്ച ആ വ്യക്തി ഉറക്കത്തിൽ നിന്നും കരഞ്ഞ് കൊണ്ട് ഉണരുന്നു.തന്റെ വസ്ത്രങ്ങൾ കീറിപ്പറിക്കുകയും, മുഖത്തടിക്കുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന യാത്രക്കാർ കാര്യമന്വേഷിച്ചു.

✒️അയാൾ പറഞ്ഞു: എന്റെ കയ്യിൽ ആയിരം സ്വർണ നാണയമുള്ള ഒരു സഞ്ചിയുണ്ടായിരുന്നു. അത് കാൺമാനില്ല.
യാത്രക്കാരിൽ ചിലർ ഓരോരുത്തരെയും തപ്പി നോക്കാൻ തുടങ്ങി.

ആ വ്യക്തിയുടെ ചതി മനസ്സിലാക്കിയ ഇമാമവർകൾ ആരും കാണാതെ തന്റെ സ്വർണങ്ങൾ മുഴുവനും കടലിലേക്ക്  വലിച്ചെറിഞ്ഞു. ആരുടെ സമീപത്തും സ്വർണം കണ്ടെത്താതായപ്പോൾ യാത്രക്കാർ അയാളെ കൈകാര്യം ചെയ്തു.

യാത്ര കഴിഞ്ഞ് എല്ലാവരും കപ്പലിൽ നിന്ന് ഇറങ്ങിയപ്പോൾ അയാൾ ബുഖാരി ഇമാമിനെ സമീപിച്ച് ചോദിച്ചു: ആ സ്വർണക്കിഴി എന്ത് ചെയ്തു?
ഇമാം: ഞാൻ അത് കടലിലേക്ക് വലിച്ചെറിഞ്ഞു.

അയാൾ: ഇത്രയും വിലപിടിപ്പുള്ള വസ്തു കളയാൻ എങ്ങനെ ക്ഷമ വന്നു-?

ഇമാം: ഓ വിഡ്ഢി! നിനക്കറിയുമോ? എന്റെ ജീവിതം മുഴുവനും ഞാൻ ചിലവഴിച്ചത് മുത്തു നബി യുടെ ഹദീസുകൾ ശേഖരിക്കാനാണ്. ഈ ലോകം മുഴുവനും എന്നെ അംഗീകരിക്കുകയും, ഞാൻ ഉദ്ധരിക്കുന്ന ഹദീസുകളെ സത്യസന്ധമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

ഈ ആയിരം സ്വർണ നാണയത്തിന് വേണ്ടി ജനങ്ങൾ എന്നെ തെറ്റിദ്ധരിക്കാൻ ഞാൻ നിന്ന് തരില്ല.
(നിന്റെ ചതികാരണം ഞാൻ പിടിക്കപ്പെട്ടാൽ  ജനങ്ങൾ എന്നെ തെറ്റിദ്ധരിക്കാൻ കാരണമാകും. ഞാൻ വളരെയധികം സൂക്ഷ്മതയോടെ ശേഖരിച്ച ഹദീസുകൾ  അവർക്ക് ഫലമില്ലാതയാവും)

📜(സംക്ഷിപ്തം: സീറതുൽ ഇമാം ബുഖാരി, ഫവായിദു ദ്ദരാരി)


أن الإمام البخاري ركب البحر مرة في أيام طلبه للحديث النبوي وكان معه ألف دينار لتعينه على السفر وطلب العلم.
 (وكانت الألف دينار مبلغا طائلا في ذاك الزمان) ، فجاءه رجل من أصحاب السفينة، وأظهر له حبه ومودته وتعلقه به ,وأصبح يقاربه ويجالسه ,فلما رأى الإمام حبه وولاءه مالَ اليه واطمأنّ له , حتى بلغ الأمر به أنه في يعض الجلسات أخبره عن الدنانير الموجودة عنده .
 وذات يوم قام الرجل من نومه وهو يبكي ويصيح ويمزق ثيابه ويلطم وجهه ورأسه ، فلما رأى الناس حالته تلك ,أخذتهم الدهشة والحيرة وأخذو يسألونه عن السبب ، وألحوا عليه في السؤال ، فقال لهم  :
كانت عندي صرة فيها ألف دينار وقد ضاعت!.
 فقام اصحاب السفينة وبعض المسافرين يفتشون ركاب السفينة واحدا بعد واحد , ولما فطِن البخاري للمكيدة أخرج صرة الدنانير خفية دون أن يلاحظه أحد وألقاها في البحر ، ثم وصل المفتشون إليه وفتشوه أيضا حتى انتهوا من جميع ركاب السفينة ، ولم يجدوا شيئا فعادوا للرجل ولاموه ووبخوه توبيخا شديدا
ولما وصلوا وجهتهم ونزل الناس من السفينة جاء الرجل الى الإمام البخاري وسأله قائلا : ماذا فعلت بصرة الدنانير؟.
فقال: ألقيتها في البحر !
قال : كيف صبرت على ضياع هذا المال العظيم ؟.
 فقال له الإمام : يا جاهل ...أتدري أنني أفنيت حياتي كلها في جمع حديث رسول الله صلى الله عليه وسلم ، وعرفني العالم ووثقوا في وصدقوني في كل ما أرويه من أحاديث شريفة ، فكيف ينبغي لي أن أجعل نفسي عرضة للتهمة من أجل دراهم معدودة

Post a Comment

0 Comments