വലിയ അശുദ്ധി:അറിയേണ്ടതെല്ലാം


      ✍️വലിയ അശുദ്ധിക്ക് ജനാബത്ത് എന്നും പേരുണ്ട്. വലിയ അശുദ്ധി ദൂരീകരിക്കാനുള്ള കുളിക്ക് ജനാബത്ത് കുളി എന്നും പറയുന്നു...

 ചെറിയ അശുദ്ധിയുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളെല്ലാം വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമാകും. അവക്ക് പുറമേ പള്ളിയില്‍ താമസിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നിവയും നിഷിദ്ധമാണ്...

 ആര്‍ത്തവമോ, പ്രസവരക്തസ്രാവമോ ഉള്ളവരെ സംബന്ധിച്ചിടത്തോളം നിസ്കാരം, നോമ്പ്, ലൈഗികവേഴ്ച എന്നിവ നിഷിദ്ധമാണ്... 

കുളിയുടെ ഫര്‍ളുകള്‍

   വുളൂഇനെന്ന പോലെ കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളുമുണ്ട്. വുളൂഇന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെ ശര്‍ത്തുകള്‍ എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കുളിയുടെ ഫര്‍ളുകള്‍ താഴെ പറയുന്നവയാണ് :
               
1) നിയ്യത്ത്:
വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ, ജനാബത്ത് കുളി കുളിക്കുന്നു എന്നോ, ആര്‍ത്തവക്കുളി കുളിക്കുന്നു എന്നോ മറ്റോ മനസ്സില്‍ കരുതുക..,
കുളിച്ചു തുടങ്ങുന്നതോടൊപ്പം തന്നെ നിയ്യത്ത് ഉണ്ടായിരിക്കണം. മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് ഉച്ചരിക്കുകയും കൂടി ചെയ്യുന്നത് ഉത്തമമാണ്.

2) ശരീരം മുഴുവനും വെള്ളമൊഴിച്ച് കഴുകുക:
തൊലിയും മുടിയും എല്ലാം നനയും വിധം വെള്ളമൊഴിക്കണം.
ഒരു മുടിയെങ്കിലും നനയാതെ ബാക്കിയായാല്‍ കുളി ശരിയാവുകയില്ല.
നഖം മുറിച്ചെങ്കിലേ അതിനകത്തേക്ക് വെള്ളം കടക്കു എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നഖം മുറിക്കണം.

കുളിയുടെ സുന്നത്തുകള്‍

   ഫര്‍ളുകള്‍ മാത്രം പാലിച്ച് കുളിച്ചാല്‍ കുളിയുടെ ഒരു ചെറിയ രൂപമായി. വലിയ അശുദ്ധി നീങ്ങിക്കിട്ടുകയും ചെയ്യും. എന്നാല്‍ കുളിയെ പൂര്‍ണതയിലെത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. കുളിയുടെ സുന്നത്തുകള്‍ എന്നാണവയെപ്പറ്റിപ്പറയുക. ആ സുന്നത്തുകള്‍ കൂടി പാലിച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. അതാണ്‌ നബി തിരുമേനി ﷺ യുടെ മാതൃക... 

കുളിയുടെ സുന്നത്തുകള്‍ താഴെ കൊടുക്കുന്നു:
              
1) ബിസ്മില്ലാഹിറഹ്മാനിറഹിം എന്ന് ചൊല്ലിക്കൊണ്ട് കുളി തുടങ്ങുക.

2) കുളിക്കുന്നതിനു മുമ്പായി ശരീരത്തിലെ അഴുക്കുകളെല്ലാം നീക്കിക്കളയുക.

3) കുളിക്കുന്നതിനു മുമ്പായി പൂര്‍ണ്ണമായ വുളൂഅ്‌ എടുക്കുക.

4) മൂക്കിന്‍റെ ദ്വാരം, ചെവി, കക്ഷം തുടങ്ങിയ സ്ഥലങ്ങള്‍ ഉരച്ചു കഴുകുക.

5) ഖിബ് ലയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് കുളിക്കുക.

6) കുളിക്കുമ്പോള്‍ തലമുടി വിടര്‍ത്തിയിടുക.

7) വെള്ളം ഒഴിച്ചു കുളിക്കുന്നവര്‍ ആദ്യം തലയിലും പിന്നെ വലതുഭാഗത്തും പിന്നെ ഇടതുഭാഗത്തും വെള്ളം ഒഴിക്കുക.

8) വെള്ളം ഒഴിക്കുന്നതും മുങ്ങിക്കുളിക്കുന്നവര്‍ മുങ്ങുന്നതും മൂന്ന് പ്രാവശ്യം വീതമായിരിക്കുക.

9) ദേഹം മുഴുവനും തേച്ചുരച്ചു കഴുകുക.

10) കുളിച്ച് കഴിഞ്ഞതിനു ശേഷം ശഹാദത്തും പ്രാര്‍ത്ഥനയും ചൊല്ലുക. വുളൂഇന് ശേഷം ചൊല്ലുന്ന പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതിയാകുന്നതാണ്...
     
 കുളി കഴിഞ്ഞ ഉടനെ ഖിബ്ലയിലേക്ക്
മുന്നിട്ട് രണ്ടു കൈകളും ഉയര്‍ത്തി
ആകാശത്തേക്ക് നോക്കി ഇങ്ങനെ മൂന്നു
പ്രാവശ്യം പറയുക

ﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺍﻟﻠﻪُ ﻭَﺣْﺪَﻩُ ﻻَ ﺷَﺮِﻳﻚَ ﻟَﻪُ ﻭَﺃَﺷْﻬَﺪُ ﺃَﻥَّ ﻣُﺤَﻤَّﺪًﺍ ﻋَﺒْﺪُﻩُ
ﻭَﺭَﺳُﻮﻟًﻪُ – ﺳًﺒْﺤَﺎﻧَﻚَ ﺍﻟﻠَّﻬُﻢَّ ﻭَﺑِﺤَﻤْﺪِﻙَ، ﻭَﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺃَﻧْﺖَ ﺃَﺳْﺘَﻐْﻔِﺮُﻙَ
ﻭَﺃَﺗُﻮﺏُ ﺇِﻟَﻴﻚَ، ﺍﻟﻠَّﻬُﻢَّ ﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟﺘَّﻮَّﺍﺑِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟْﻤُﺘَﻄَﻬِّﺮِﻱﻥَ
ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﻋِﺒَﺎﺩِﻙَ ﺍﻟﺼَّﺎﻟِﺤِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﺻَﺒُﻮﺭًﺍ ﺷَﻜُﻮﺭًﺍ ﻭَﺃَﺫْﻛُﺮُﻙَ ﺫِﻛْﺮًﺍ ﻛَﺜِﻴﺮًﺍ
ﻭَﺃُﺳَﺒِّﺤُﻚَ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً

(ഏകനായ അല്ലാഹു ﷻ മാത്രമല്ലാതെ ഒരു ആരാധ്യനുമില്ലെന്നും അവനു യാതൊരു പങ്കുകാരനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു ﷻ നീ എത്ര പരിശുദ്ധന്‍. നിനക്കു തന്നെയാണ് സര്‍വ്വ സ്തുതിയും. നീ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാന്‍ പൊറുക്കാനപേക്ഷിക്കുന്നു. നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നു. അല്ലാഹുവേ എന്നെ നീ നന്നായി പശ്ചാതപിച്ചു മടങ്ങുന്നവരില്‍ ആക്കേണമേ. വളരെ വിശുദ്ധിയുള്ളവരിലും ആക്കേണമേ. നിന്റെ നല്ലവരായ ദാസന്മാരിലും ആക്കേണമേ. എന്നെ നീ നന്നായി ക്ഷമയുള്ളവനും, കൂടുതല്‍ നന്ദി ചെയ്യുന്നവനും ധാരാളം ദിക്റ് ചൊല്ലി നിന്നെ ഓര്‍ക്കുന്നവനും രാവിലെയും വൈകുന്നേരവും നിനക്കു തസ്ബീഹു ചൊല്ലുന്നവനുമാക്കേണമേ...)

 പിന്നീട് ഇതിനു ശേഷം മൂന്നു പ്രാവശ്യം നബിﷺയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക. കൈ താഴ്ത്തിയതിനു ശേഷം മൂന്നു പ്രാവശ്യം സുറതുല്‍ ഖദ്റ് (ഇന്നാ അന്‍സല്‍നാഹു) ഓതുക... 
സുന്നത്തു കുളികളും മേല്പറഞ്ഞ
പോലെയാണ്. നിയ്യത്തില്‍ മാത്രം മാറ്റം വരുത്തണം. ഉദാഹരണത്തിനു
 "ജുമുഅയുടെ സുന്നത്ത് കുളി ഞാന്‍ കുളിക്കുന്നു" എന്നു കരുതണം...

വലിയ അശുദ്ധിയുടെ കുളി:
ശ്രദ്ധിക്കേണ്ട കാര്യം..!!

   വലിയ അശുദ്ധിയുണ്ടായി കുളിക്കുമ്പോള്‍ സഹോദരങ്ങള്‍ ശ്രദ്ധിക്കാഞ്ഞാല്‍ തുടര്‍ന്നുള്ള ഫര്‍ളും, സുന്നത്തുകളും എല്ലാം നഷ്ടപ്പെട്ടു പോകും. സൂക്ഷിക്കുക...
കാരണം..,
 ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തിൽ അശുദ്ധിയായ കൈ വിരല് തട്ടിയാലും വെള്ളം ആശുദ്ധിയാകുമെന്ന് ഈയിടെ പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്‍ ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം. ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും.< /div>

ആയതു കൊണ്ട്, 
ആദ്യം കപ്പില് ഒരു കപ്പു വെള്ളം എടുത്തു (കൈ നനയാതെ) ഇടതു കൈ കൊണ്ട് വലതു കൈ മുഴുവനായി കഴുകുക. അപ്പോള്‍ നിയ്യത്ത് ചെയ്യുക. തുടര്‍ന്ന്,
ഇടതു കൈയും അത് പോലെ
കഴുകുക. അപ്പോള്‍ നിയ്യത്ത് ഇപ്രകാരം വെക്കാം. "വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍ വേണ്ടി കുളി എന്ന ഫര്‍ളിനെ വീട്ടുന്നതിനു മുന്നോടിയായി കൈകള്‍ ഞാന്‍ അശുദ്ധിയില്‍ നിന്നും ഉയര്‍ത്തുന്നു..." 

 തുടര്‍ന്ന് വിരല് വെള്ളത്തില്‍ തട്ടിയാലും വെള്ളം അശുദ്ധിയാവില്ലെന്നു ഉസ്താദ് പറഞ്ഞു. ഷവറില്‍ കുളിക്കുന്നവര്‍ക്ക് അതാണ് ഏറ്റവും നല്ലത്. നിയ്യത്ത് ചെയ്ത് മൂന്നു തവണയായി വെള്ളം തലയില്‍ ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം.

Post a Comment

0 Comments