❗അശീല ചിന്തകള്‍ മനസ്സില്‍ നിന്നും പോകാന്‍ എന്തു ചെയ്യണം?
❗ സ്ത്രീകളെ നോക്കുന്ന ദുശ്ശീലം
❗ ദമ്പതികള്‍ക്ക് സ്വകാര്യനിമിഷങ്ങളില്‍ അശ്ലീലചുവയില്‍ സംസാരിക്കാമോ
❗ജോലിയോ ശിശുപരിപാലനമോ
❓അശീല ചിന്തകള്‍ മനസ്സില്‍ നിന്നും പോകാന്‍ എന്തു ചെയ്യണം?
_മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ ഈമാൻ നിലനിർത്താനും അശ്ലീല ചിന്തകൾ മനസ്സിൽ നിന്ന് പോകാനും ഏറ്റവും പ്രധാനമായി വേണ്ടത് നമുക്ക് ജീവിതവും മരണവും രക്ഷയും ശിക്ഷയും നൽകാൻ കഴിവുള്ള ഏകനായ അല്ലാഹു നമ്മെ എപ്പോഴും നിരീക്ഷിക്കുന്നുണ്ട് (സൂറത്തുൽ ഫജർ) എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പ് സദാ ഓർക്കുകയാണ്. ദുഷ്ചിന്തകൾ അറിയാതെ മനസ്സിൽ കടന്നു വരുന്നത് തെറ്റല്ല. എന്നാൽ അത്തരം ചിന്തകൾ ബോധപൂർവ്വം മനസ്സിൽ കുടിയിരുത്താനോ ആനന്ദിക്കാനോ പാടില്ലെന്നും അത് തെറ്റാണെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബഖറ).അല്ലാഹുവിലും അന്ത്യ നാളിലുമുള്ള വിശ്വാസവും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവർക്ക് മാത്രമേ അവന്റെ തിരു നോട്ടവും ജീവിത വിജയവും സ്വർഗവും കരകതമാകൂ എന്നുള്ള യാഥാർത്ഥ്യവും ഒരു ബോധ്യമായിട്ട് മനസ്സിൽ വരണം. അല്ലാഹു തആലാ പറയുന്നു: “സ്വർഗം നാം അനന്തരമായി നൽകുകു നമ്മുടെ അടിമകളിൽ നിന്ന് നമ്മെ സൂക്ഷിച്ച് ജീവിച്ചവർക്ക് മാത്രമാണ്” (സൂറത്തു മർയം). “മനസ്സിന്റെ ഇച്ഛകളെ നിയന്ത്രിക്കാനും അവയേക്കാൽ അല്ലാഹുവിന്റെ വചനങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും കഴിയുന്നവർ മാത്രം ചെന്നെത്തുന്ന സ്ഥലമാണ് സ്വർഗം” (സൂറത്തുന്നാസിആത്ത്). സകല സുഖങ്ങളുടേയും പറുദീസയായ സ്വർഗം കരസ്ഥമാക്കണോ അതല്ല അത് നിഷേധിക്കപ്പെടണോ എന്ന ചോദ്യം എപ്പോഴും സ്വന്തത്തോട് ചോദിക്കുന്നത് നന്നാകും.
ശരീരം കൊണ്ട് ചെയ്യുന്ന കർമ്മങ്ങളിൽ വെച്ച് ഏറ്റവും സ്രേഷ്ഠമായത് നിസ്കാരമാണ്. അത് അല്ലാഹുവുമായുള്ള ഒരു മുഅ്മിനിന്റെ മിഅ്റാജാണ്. അത് അർത്ഥം മനസ്സിലാക്കി അല്ലാഹുവിനെ മുന്നിൽ കണ്ട് അവനോട് സംംവദിച്ചു കൊണ്ട് ദിവസം അഞ്ചു നേരം നിർവ്വഹിക്കുന്നവന് പിന്നെ അതിനിടയിലുള്ള സമയം ആ അല്ലാഹുവിനെ മറന്ന് പിശാചിന്റെ അടിമയാകാൻ കഴിയില്ല. അതു കൊണ്ടാണ് “നിസ്കാരം വൃത്തികേടുകളിൽ നിന്നും തിന്മകളിൽ നിന്നും തടയും” (സൂറത്തുൽ അൻകബൂത്ത്) എന്നും “തെറ്റുകളെ മായ്ച് കളഞ്ഞ് നന്മകളെ നിറക്കുമെന്നും” (സൂറത്തു ഹൂദ്) അല്ലാഹു തആലാ പറഞ്ഞത്. അതിനാൽ പൂർണ്ണ ബോധ്യത്തോടെയും മനസ്സും ശരീരവും അല്ലാഹുവിൽ ലയിപ്പിച്ചും നിസ്കരിച്ചാൽ ഇമാൻ കൂടുതൽ പ്രശോഭിതമായി നിലനിൽക്കുകയും ചീത്ത വിചാരങ്ങളിൽ നിന്ന് മനസ്സും ശരീരവും മുക്തമാകുകയും ചെയ്യും.
അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “ഏതൊരാൾക്കും വ്യഭിചാരത്തിൽ നിന്ന് ഒരു വിഹിതം എഴുതപ്പെട്ടിരിക്കും. അതിന്റെ പ്രതിഫലനം അവൻ കാണുക തന്നെ ചെയ്യും., അതിനാൽ ശ്രദ്ധിക്കുക, കണ്ണുകളുടെ വ്യഭിചാരം അവയുടെ നോട്ടവും കാതുകളുടേത് ശ്രദ്ധിച്ചു കേൾക്കലും നാവിന്റേത് സംസാരവും കയ്യിന്റേത് പിടിക്കലും കാലിന്റേത് നടത്തവും ഹൃദയത്തിന്റേത് മനസ്സിന്റെ മോഹവും ആഗ്രഹവുമാണ്. ഇതിനെ ഗുഹ്യഭാഗം ഒന്നുകിൽ അനുകൂലിക്കും അല്ലെങ്കിൽ പ്രതികൂലിക്കും” (ബുഖാരി, മുസ്ലിം). അഥവാ ഈ ഒരു സാഹചര്യം ഏതൊരാളും അഭിമുഖീകരിക്കും. ആ സമയത്ത് അല്ലാഹുവിന്റെ മുന്നിൽ നിൽക്കണമെന്ന ചിന്തക്ക് മുൻതൂക്കം നൽകി ദേഹത്തിന്റെ ആ ഇച്ഛയെ അവഗണിക്കുന്നവന് വാഗ്ദാനം ചെയ്യപ്പെട്ടത് രണ്ട് സ്വർഗീയ ആരാമങ്ങളാണെന്ന് അല്ലാഹു തആലാ പറഞ്ഞിട്ടുണ്ട് (സൂറത്തുർറഹ്മാൻ).ഇത് നിയന്ത്രിക്കൽ പലപ്പോഴും പ്രയാസകരമായി അനുഭവപ്പെടാമെങ്കിലും അത് തന്റെ മഹത്തായ വിജയവും ദയനീയമായ പരാജയവും തീരുമാനിക്കുന്ന വലിയ പരീക്ഷ ഘട്ടമാണെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്.
നല്ല ആളുകളുമായി സഹവസിക്കുയും ദീനി സദസ്സുകളിൽ പങ്കെടുക്കുയും ചെയ്താൽ മനസ്സ് ദീൻ സ്വീകരിക്കുവാനും ഈമാൻ പ്രവേശിക്കുവാനും അല്ലാഹുവിന് കീഴ്പ്പെടുവാനും പാകപ്പെടും. കാരണം നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്: ‘ജനങ്ങളിൽ ചിലർ നന്മകൾ തുറക്കുന്നവരും തിന്മകൾ അടക്കുന്നവരുമാണ്’ (ഇബ്നുമാജ്ജഃ) അവരാണ് സ്വാലിഹീങ്ങൾ. സകല നന്മകളും നമ്മുടെ ഹൃദയത്തിലേക്ക് തുറക്കാനുള്ള ചാവികളാണവർ. അതോടെ നമ്മിലുള്ള സകല തിന്മകളേയും പുറം തള്ളി ഹൃദയത്തിന്റെ വാതിലുകൾ കൊട്ടിയടക്കുകയും ചെയ്യും. മാത്രമല്ല നാളെ മുത്തഖീങ്ങളായ ഈ കൂട്ടുകാരുടെ സഹായം ആഖിറത്തിൽ നമുക്ക് ഉപകാരപ്പെടുകയും ചെയ്യുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുസ്സുഖ്റുഫ്). എന്നാൽ ചീത്ത കൂട്ടുകെട്ടിലകപ്പെട്ടവർ നാളെ അല്ലാഹുവിന്റെ ഭയാനകമായ ശിക്ഷ മുന്നിൽ കാണുമ്പോൾ എന്തിനായിരുന്നു ഈ നീചന്മാരരുടെ കൂടെക്കൂടിയത് എന്ന് പറഞ്ഞ് വിലപിക്കുമെന്നും ആ വിലാപം അപ്പോൾ ഉപകരിക്കില്ലെന്നും പിശാചാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നതെന്നും അവൻ ചതിയനാണെന്നും അവനെ കരുതിയിരിക്കണമെന്നും അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (സൂറത്തുൽ ഫുർഖാൻ).
ഏറേ ഗൌരവത്തോടെ മനസ്സിലാക്കേണ്ട കാര്യം, തെറ്റുകൾ ചിന്തിക്കുകയും ചെയ്യുകുയും ചെയ്യുന്നവർക്ക് അതിനുള്ള അവസരവും സാഹചര്യങ്ങളും കൂടുതൽ കൂടുതൽ എളുപ്പമാക്കിക്കൊടുക്കുമെന്നും (സൂറത്തുല്ലൈൽ) അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും വിശുദ്ധ ഖുർആനിനെക്കുറിച്ചും നിസ്കാരത്തെക്കുറിച്ചുമൊക്കെ തികഞ്ഞ അവഗണന അവനിൽ നിലനിൽക്കും വിധവും ഈമാൻ പ്രവേശിക്കുന്നതിനെ തടയും വിധവും അവന്റെ ഹൃദയങ്ങളിൽ പാപക്കറ കെട്ടിനിൽക്കുമെന്നും (സൂറത്തുൽ മുത്വഫ്ഫിഫീൻ) അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നതാണ്. ഈ അവസ്ഥയാണ് നമ്മെ പിടികൂടിയതെങ്കിൽ പെട്ടെന്ന്അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണ്. അതിനാൽ നമ്മുടെ ഉണർച്ചയിലും ഉറക്കത്തിലും സദാ നമ്മുടെ ശരീരത്തിന്റെ ഓരോ സൂക്ഷ്മമായ പ്രവർത്തനങ്ങളേയും കാരുണ്യത്തോടെ സംവിധാനിക്കുന്ന, നമുക്ക് ഭൂമിയിൽ വാസയോഗ്യവും ജീവൻ നിലനിർത്താൻ പ്രാപ്തമാകും വിധവും ഈ ഭൂമിയേയും ആകാശങ്ങളേയും സംവിധാനിക്കുകുയും ചെയ്ത, ഒരു നാൾ ഇവയെല്ലാം തകർത്ത് ഒരു പുനർ ജന്മത്തിലൂടെ നമ്മുടെ ചെയ്തികളേ വിചാരണ ചെയ്യുകയും രക്ഷാ ശിക്ഷകൾ വിധിക്കുകയും ചെയ്യുന്ന സർവ്വ ശക്തനായ അല്ലാഹുവും അവൻ നമ്മുടെ കൂടെ നടന്ന് നാം ചെയ്യുന്ന നന്മ തിന്മകൾ കൃത്യമായി രേഖപ്പടുത്താൻ ഏൽപ്പിച്ച മലക്കുകളും തന്നെ സദാ നിരീക്ഷിച്ചു കൊണ്ട് കൂടെയുണ്ടെന്നുമുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയും ദുനിയാവിന്റേയും ദേഹേച്ഛയുടേയും താൽകാലിക സുഖങ്ങളെ വലിച്ചെറിഞ്ഞും ഏകാനായ അല്ലാഹുവിന്റെ മുന്നിൽ സ്രാഷ്ടാംഗം ചെയ്ത് ഹൃദയം പൊട്ടി കരഞ്ഞ് മാപ്പിരന്ന് മനോവേദനയോ ഖേദിച്ചു മടങ്ങി പുതിയ ജീവിതത്തിന് തുടക്കം കുറിക്കാൻ ഇനിയും വൈകിക്കൂടാ. അല്ലാഹു തആലാ പറയുന്നു. : “തെറ്റു കുറ്റങ്ങൾ പരിധിക്കപ്പുറം ചെയ്ത് സ്വന്തത്തോട് അതിക്രമം കാണിച്ച എന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യം ഇനിയും തന്നെ കടാക്ഷിക്കുമോ എന്നോർത്ത് നിരാശരാകരുത്. അവൻ എല്ലാ തെറ്റുകളും പൊറുത്ത് തരും, തീർച്ചയായും അവൻ ധാരാളമായി പൊറുത്തു തരുന്നവനും അളവറ്റ കാരുണ്യം ചൊരിയുന്നവനുമാണ്(സൂറത്തുസ്സമർ).
❓എന്റെ പ്രശ്നമിതാണ്; സ്ത്രീകളെ കണ്ടാല്‍ അവരെ നോക്കിയിരിക്കുകയെന്നത് എന്റെ ശീലമാണ്. ഈ ദുഃശീലത്തില്‍നിന്ന് മോചിതനാകാന്‍ എന്താണ് പോംവഴി?
🅰️ വിശ്വാസിയെന്ന നിലക്ക് തന്റെ ദൃഷ്ടിയെ നിയന്ത്രിക്കുകയെന്നത് പരമപ്രധാനമാണ്. അതുവഴി അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് സ്വന്തത്തെ അവന് കാത്തുരക്ഷിക്കാനാകും. അതിനാല്‍ തന്നെ കണ്ണിന്റെ വഴിവിട്ട നോട്ടങ്ങളെ നിയന്ത്രിക്കാന്‍ പ്രായോഗികനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ശരീഅത് തിന്മകളിലേക്കുള്ള എല്ലാ വഴികളും അടച്ചുകൊണ്ടാണ് ആഗതമായിട്ടുള്ളത്. അന്യസ്ത്രീകളെ നോക്കുന്നതില്‍നിന്നും വിശ്വാസികളെ അത് താക്കീത് ചെയ്തിരിക്കുന്നു.
‘പ്രവാചകന്, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു.'(അന്നൂര്‍ 30). ഈ സൂക്തത്തെ വിശദീകരിച്ച് ഇമാം ഇബ്നുകഥീര്‍ ഇങ്ങനെ എഴുതി: ‘ഇത് അല്ലാഹുവിനെ അനുസരിക്കുന്ന വിനീതരായ ദാസരോടുള്ള അവന്റെ കല്പനയാണ്. തങ്ങള്‍ക്ക് വിലക്കപ്പെട്ട സംഗതികളിലേക്ക് ദൃഷ്ടികള്‍ പായിക്കാതെ നോട്ടം താഴ്ത്തണമെന്ന് അവന് ആജ്ഞാപിക്കുന്നു. നിഷിദ്ധങ്ങളിലേക്ക് നോക്കാതിരിക്കാനാണ് ദൃഷ്ടിതാഴ്ത്താന്‍ പറഞ്ഞത്. അതിനാല്‍ നിഷിദ്ധങ്ങളിലേക്ക് കണ്ണുകള്‍ പരതുമെന്ന ഭയംഉണ്ടെങ്കില് ദൃഷ്ടിതാഴ്ത്തുകതന്നെ വേണം.’
ജാബിറുബ്നു അബ്ദില്ല(റ) പറയുന്നു:’ അറിയാതെയുണ്ടാകുന്ന നോട്ടങ്ങളെ സംബന്ധിച്ച് അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ ചോദിച്ചു: നോട്ടം താഴ്ത്താന്‍ അദ്ദേഹം എന്നോട് കല്പിച്ചു.(മുസ്ലിം) ‘ഇമാം നവവി പറഞ്ഞു: ‘നാമറിയാതെ നമ്മുടെ ദൃഷ്ടി അന്യസ്ത്രീയില്‍ പതിയുന്നതിനെയാണ് യാദൃശ്ചികയാ ഉള്ള നോട്ടം എന്നതുകൊണ്ടുദ്ദേശിച്ചത്. അവന്റെ ആദ്യനോട്ടത്തില്‍ പാപമില്ല. പക്ഷേ , ഉടന്‍തന്നെ അവന് ദൃഷ്ടി മാറ്റേണ്ടതുണ്ട്. അവന് തന്റെ നോട്ടം ഒഴിവാക്കിയാല്‍ അവനുമേല്‍ ശിക്ഷയില്ല. അതിനുപകരം അവന് നോക്കിക്കൊണ്ടേയിരിക്കുകയാണെങ്കില് അത് പാപമാണ്.’
പുരുഷന്മാര് തങ്ങള്‍ക്ക് അല്ലാഹു വിലക്കിയ സംഗതികളിലേക്ക് ദൃഷ്ടിപതിപ്പിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നോട്ടം അനിവാര്യമായേക്കാം. ഉദാഹരണത്തിന് ചികിത്സ, സാക്ഷ്യം, വിവാഹാലോചന, വാണിജ്യ-സാമ്പത്തിക ക്രയവിക്രയം തുടങ്ങിയവ നടക്കുന്ന ഘട്ടത്തില്‍ ആവശ്യമുണ്ടെങ്കില്‍ നോട്ടം ആകാവുന്നതാണ്. അതില്കൂടുതല് ഉള്ളത് പാപവൃത്തിയാണ്. ഒരു മനുഷ്യന് തന്റെ നോട്ടം നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. അത് പ്രായോഗികജീവിതത്തില്‍ നടപ്പില്‍വരുത്താന്‍ അല്ലാഹുവോട് നാം പ്രാര്‍ഥിക്കുക.
1. അല്ലാഹു സദാ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനസ്സില്‍ എപ്പോഴും ഓര്‍മയുണ്ടായിരിക്കുക. നിങ്ങളുടെ അയല്‍വാസിക്കോ, നിങ്ങളുടെ ഒപ്പമുള്ളയാള്ക്കോ അറിയാത്തതുപോലും അല്ലാഹു കാണുന്നുണ്ടെന്ന് മനസ്സിലോര്മയുണ്ടായിരിക്കട്ടെ.’അല്ലാഹു കള്ളനോട്ടങ്ങള്‍ പോലും അറിയുന്നുണ്ട്. മാറിടങ്ങളിലൊളിച്ചുവെച്ച രഹസ്യങ്ങള്‍ അവന് അറിയുന്നു’. (ഗാഫിര് 19)
2. അല്ലാഹുവിനോട് വിനയപൂര്‍വം താണുകേണ് ആവശ്യപ്പെടുക. അല്ലാഹുപറയുന്നു: ‘നിങ്ങളുടെ നാഥന് പറയുന്നു: എന്നോട് പ്രാര്‍ഥിക്കുവിന്‍; ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം.ഗര്‍വിഷ്ഠരായി എന്റെ ഇബാദത്തില്‍നിന്ന് പിന്തിരിയുന്നവര്, തീര്‍ച്ചയായും നിന്ദിതരും നികൃഷ്ടരുമായി നരകത്തില്‍ കടക്കുന്നതാകുന്നു'(ഗാഫിര് 60)
3. താങ്കള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്നിന്നുള്ളതാണെന്ന ബോധ്യം വെച്ചുപുലര്‍ത്തുക. ആ ബോധ്യം താങ്കളുടെ നന്ദിപ്രകാശനത്തിലൂടെ മാത്രമാണ് സത്യസന്ധമാകുക. കണ്ണ് എന്ന അനുഗ്രഹത്തിനുള്ള നന്ദിപ്രകാശിപ്പിക്കുന്നത് അതിന് കേടുപാടുകള്‍ പറ്റാതെ സംരക്ഷിക്കുന്നതിലൂടെയാണ്. നന്മയ്ക്ക് നന്മയല്ലാതെ മറ്റെന്താണ് പ്രതിഫലം നല്‍കുക.’നിങ്ങള്‍ക്കു ലഭിക്കുന്ന ഏതൊരനുഗ്രഹവും അല്ലാഹുവിങ്കല്‍നിന്നു മാത്രമുള്ളതാകുന്നു’ (അന്നഹ്ല് 53).
4. ഓരോ വ്യക്തിയും തന്റെ നോട്ടം നിയന്ത്രിക്കുന്ന പരിശീലനപ്രക്രിയയില്‍ ക്ഷമയവലംബിച്ചുകൊണ്ടായിരിക്കണം അതിനെ സമീപിക്കേണ്ടത്. ക്രമപ്രവൃദ്ധമായേ നമുക്ക് ആ കഴിവ് നേടിയെടുക്കാനാകൂ. അതുകൊണ്ടുതന്നെ നിരാശനായി ആ പരിശീലനം ഉപേക്ഷിക്കരുത്.അല്ലാഹു വിവരിക്കുന്നത് കാണുക’നമുക്കുവേണ്ടി പരിശ്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് നമ്മുടെ മാര്‍ഗങ്ങള്‍ നാം കാണിച്ചുകൊടുക്കും'(അല്‍അന്‍കബൂത്69) പ്രവാചകന് (സ) പറഞ്ഞു:’ആര് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശുദ്ധിപ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവോ അല്ലാഹു അവനെ സംസ്കൃതചിത്തനാക്കും. ആര് ജീവിതവിഭവങ്ങളെതൊട്ട് നിരാശ്രയന് ആകാന്‍ കൊതിക്കുന്നുവോ അല്ലാഹു അവനെ നിരാശ്രയനാക്കും. ആര് ക്ഷമാലുവാകാന്‍ ഇഷ്ടപ്പെടുന്നുവോ അല്ലാഹു അവനെ ക്ഷമാശീലനാക്കും.(അല്‍ബുഖാരി)’
5. അന്യസ്ത്രീകളെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് അങ്ങാടികള്‍, ഷോപിങ്മാളുകള്, വഴിയോരങ്ങള്‍, സ്ത്രീകള്‍ക്കായുള്ള പൊതുഇടങ്ങള്‍ തുടങ്ങിയവ. നബിതിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി:’നിങ്ങള്‍ വഴിയോരങ്ങളില്‍ ഇരിക്കുന്നത് സൂക്ഷിക്കുക.’ അനുചരന്മാര് ഇതുകേട്ട് ചോദിച്ചു: ‘ഞങ്ങള്‍ക്ക് വര്‍ത്തമാനം പറയാനും ഇരിക്കാനും അതല്ലാതെ മറ്റുവഴിയൊന്നുമില്ലല്ലോ?’ തിരുമേനി പ്രതിവചിച്ചു: ഇനി നിങ്ങള്‍ക്ക് അങ്ങനെ ഇരുന്നേ മതിയാകൂ എന്നാണെങ്കില്‍ വഴിയുടെ അവകാശം നല്‍കുക. അപ്പോള്‍ അവര്‍ ചോദിച്ചു:’എന്താണ് വഴിയുടെ അവകാശങ്ങള്‍ അല്ലാഹുവിന്റെ ദൂതരേ?’ നിഷിദ്ധങ്ങളില്‍ വിട്ടുനില്‍ക്കുക, ദൃഷ്ടിതാഴ്ത്തുക(ബുഖാരി-മുസ്ലിം)
6. ഏതുസാഹചര്യമായാലും, എത്രതന്നെ പ്രലോഭനമുണ്ടായാലും അന്യസ്ത്രീകളെ നോക്കുക എന്ന വിഷയത്തില്‍ താങ്കള്‍ക്ക് അനുവദനീയമായതൊന്നുമില്ല എന്ന് തിരിച്ചറിയുക. എല്ലാസമയത്തും എല്ലാ സ്ഥലങ്ങളിലും നിഷിദ്ധമായ സംഗതികളിലേക്ക് ദൃഷ്ടിപതിയാത്ത വിധം താഴ്ത്തുകയെന്നതാണ് ചെയ്യാനുള്ളത്. ആധുനികജീവിതസാഹചര്യം അതാണ്, ചുറ്റുപാടും പ്രലോഭനങ്ങള്മാത്രമേ ഉള്ളൂ എന്ന ന്യായമുയര്‍ത്തി ചെയ്തികളെ നീതീകരിക്കാന്‍ ശ്രമിക്കരുത്.
7. ആരാധനാകര്‍മങ്ങള്‍ വര്‍ധിപ്പിക്കുക. നിര്‍ബന്ധബാധ്യതയായി ചെയ്യുന്നവയ്ക്കുപുറമേ ഐശ്ചികകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് നമ്മുടെ ഇച്ഛാനിയന്ത്രണത്തിന് ശക്തിപകരും. ഖുദ്സിയായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘എന്റെ അടിമ ഐശ്ചികകര്‍മങ്ങളിലൂടെ എന്നോട് അടുക്കാന്‍ ശ്രമിക്കുന്നപക്ഷം ഞാന്‍ അവനെ സ്നേഹിക്കും. ഞാന്‍ അവനെ സ്നേഹിച്ചുകഴിഞ്ഞാല്‍ അവന് കേള്‍ക്കുന്ന കാത് എന്റേതാകും. അവന്റെ കാഴ്ച എന്റെതാകും, അവന്റെ കരം എന്റേതാകും, അവന്നടക്കുന്ന കാല് എന്റേതാകും. അവന് എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത് ഞാനവന് നല്‍കും. അവനെന്നോട് അഭയം ചോദിച്ചാല്‍ ഞാനത് നല്‍കും.(അല്‍ബുഖാരി)’
8. ഓര്‍ക്കുക! നാം ഭൂമിയില്‍വെച്ച് ചെയ്യുന്ന ഏത് തെറ്റുകള്‍ക്കും അത് സാക്ഷിപറയും. അല്ലാഹു പറയുന്നു: ‘അന്നേ ദിവസം അത് അതിന്റെ വിശേഷങ്ങള്‍ പറയും.'(അസ്സല്‍സല4)
❓ഭാര്യാഭര്ത്താക്കന്മാര് അവര്‍ക്കിടയില്‍ മാത്രം മോശവും ലൈംഗികച്ചുവയുള്ളതുമായ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കുഴപ്പമുണ്ടോ?
🅰️ ദമ്പതികള്‍ക്ക് അവരുടെ സ്വകാര്യനിമിഷങ്ങള്‍ ആസ്വാദ്യകരവും സംതൃപ്ത പൂര്ണവുമാക്കിത്തീര്ക്കാന് അനുവദനീയമായ എല്ലാം മാര്‍ഗങ്ങളും (വാക്കും പ്രവൃത്തിയും) സ്വീകരിക്കാവുന്നതാണ്.
എങ്കിലും അവര്‍ ഹറാമിന്റെയും ഹലാലിന്റെ പരിധി പാലിക്കാന്‍ ബാധ്യസ്ഥരാണ്. അഥവാ, ഒരാളെ ചീത്തപ്പേര് വിളിച്ചോ അശ്ലീല ചുവയില്‍ സംസാരിച്ചോ അഭിമുഖീകരിക്കുന്നത്, അത് അനുവദനീയമായ ലൈംഗികാനന്ദം കണ്ടെത്താനാണെങ്കില്‍ പോലും, അനഭലഷണീയവും നിഷിദ്ധവുമായ പ്രവൃത്തിയാണ്. മുഹമ്മദ് നബി (സ) പറഞ്ഞു: സത്യവിശ്വാസി അധിക്ഷേപകനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ അസഭ്യം ചൊരിയുന്നവനോ അല്ല. (തിര്‍മിദി)
നമ്മുടെ വാക്കുകള്‍ പ്രവൃത്തികളുടെ ഒരു ഭാഗമാണെന്നും അവയെക്കുറിച്ച് വിചാരണയുണ്ടാവുമെന്നും മനസ്സിലാക്കിയിരിക്കെ അത്തരം കാര്യങ്ങളില്‍ നിന്ന് നാം അകന്ന് നില്‍ക്കുകയാണ് വേണ്ടത്. നമ്മുടെ മനസ്സും നാവും ഹൃദയവും പരിശുദ്ധമാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
❓നിങ്ങള്‍ ഒരു ഒന്നുരണ്ടുവയസ്സുള്ള കുട്ടിയുടെ അമ്മയാണെങ്കില്‍ ആ കുട്ടിയെ പരിപാലിച്ചും ലാളിച്ചും കൂടെയിരിക്കുകയാണോ അതല്ല, അടുത്തുള്ള ഡേകെയറില്‍ ഏല്പിച്ച് ജോലിക്ക് പോകുകയാണോ ചെയ്യുക ഇപ്പോള്‍ ഈ ചോദ്യം ഉന്നയിക്കാന്‍ കാരണം ഞാനകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയാണ്. തികഞ്ഞ സ്വാശ്രയത്വം ഉയര്‍ത്തിപ്പിടിക്കുന്ന എന്റെ ഭാര്യ കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകണമെന്ന് വാശിപിടിക്കുന്നു.
കുടുംബത്തിന്റെ ചെലവുകള്‍ ഏറ്റെടുക്കാവുന്ന സാമ്പത്തികസുസ്ഥിരതയിലാണ് ഞാനുള്ളത് അങ്ങനെയിരിക്കെ ഭാര്യ നിര്‍ബന്ധമായും ജോലിക്ക് പോകേണ്ടതുണ്ടേ ാ? കുട്ടി. എന്നെ പ്രയാസപ്പെടുത്തുന്നു എന്നതല്ലാതെ എനിക്ക് പ്രശ്നമൊന്നുമില്ല. എന്താണ് താങ്കളുടെ അഭിപ്രായം ❓
🅰️ കുട്ടികളുടെ മാനസികശാരീരികവളര്ച്ചയെക്കുറിച്ച പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് കുട്ടി ജനിച്ച് ഏഴുവയസുവരെയുള്ള കാലം വളരെ നിര്‍ണായകമാണെന്നാണ്. ഏറ്റവും സങ്കീര്ണമായരീതിയിലും ത്വരിതഗതിയിലും വൈകാരികവും ബുദ്ധിപരവും മാനസികവുമായ വികാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഘട്ടമാണിത്. അതിനാല്‍ ഈ ഘട്ടത്തില്‍ മാതാവ് കുട്ടിയെ വേര്‍പിരിഞ്ഞുനില്‍ക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ.
ഇന്നത്തെ സമൂഹത്തില്‍ നാം കാണുന്നത് മാതാപിതാക്കള്‍ കുട്ടികളെ ഡേകെയറിലോ മറ്റുആയമാരെയോ ഏല്പിച്ച് ജീവിതസന്ധാരണത്തിനായി പുറത്തുപോകുന്ന കാഴ്ചയാണ്.. ഇത് ഭാവിയില്കുട്ടികളെ സാമൂഹികവിരുദ്ധരുമായുള്ള കൂട്ടുകെട്ടുകളിലേക്കാണ് എത്തിക്കുക. അവര്‍ മോഷണം, പിടിച്ചുപറി, നുണപറച്ചില്, സ്കൂളില്‍നിന്ന് ഒളിച്ചോട്ടം ,ആക്രമണം എന്നീ മോശം സ്വഭാവങ്ങള്‍ സ്വായത്തമാക്കുന്നതിലേക്കെത്തിക്കുന്നു. ഇത്തരക്കാര്‍ പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാന്‍ കഴിവില്ലാതെ ദുര്ബലരായിത്തീരാറുണ്ട്.
തങ്ങളുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് സഹായിക്കുംവിധം ശിശുക്കളോടൊപ്പം നിലകൊള്ളുന്ന മാതാക്കള്‍ ജോലി ഉപേക്ഷിക്കുന്നതായി ഇന്ന് കാണാനാകുന്നു. മനസ്സിലാക്കേണ്ട കാര്യം ജോലിയും പണവും നമുക്കു എപ്പോഴായാലും നേടാവുന്നതേയുള്ളൂ. അതേസമയം കുട്ടികളുടെ ചെറുപ്പകാലത്തെ തിരികെക്കൊണ്ടുവരാനാകില്ലെന്നത് വിസ്മരിക്കരുത്. അതിനാല്‍ ഒരു പ്രൊഫഷണലും അമ്മയും ആയ എനിക്ക് താങ്കളുടെ ഭാര്യയോട് പറയാനുള്ളത് തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ്. കുട്ടിയെ ഭാവിയുടെ വാഗ്ദാനമായി കണ്ട് അതിനെ ശുശ്രൂഷാപരിലാളനകളാല് വളര്‍ത്തിയെടുക്കണമെന്നാണ്.
🤲കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...
ആമീന്‍
^^^^^^^^^^^^^^^^^^^^^^^^^^^^^^
0 Comments