സ്വന്തം ന്യൂനതകൾ മനസ്സിലാക്കുക


     ✍🏼പ്രസിദ്ധ സൂഫിവര്യനും പരിത്യാഗിയുമായ ഇബ്റാഹീമുബ്നു അദ്‌ഹം (റ) വിന്റെ അരികിൽ ഒരാൾ അല്പകാലം താമസിച്ചു. പിരിയാൻ നേരം അയാൾ ചോദിച്ചു: എന്നിൽ വല്ല ന്യൂനതകളുമുണ്ടോ..? പറഞ്ഞു തന്നാൽ തിരുത്താമായിരുന്നു...

 സ്നേഹത്തിന്റെ കണ്ണു കൊണ്ടാണ് താങ്കളെ ഞാനിതു വരെ നോക്കിയത്. എല്ലാം എനിക്ക് നല്ലതായി തോന്നിയിരുന്നു. ഇനി ന്യൂനതകളറിയാൻ മറ്റൊരാളോട് അന്വേഷിക്കുക എന്നായിരുന്നു മഹാന്റെ മറുപടി...                 

 അപരന്റെ ചെയ്തികൾക്കല്ല, നമ്മുടെ കണ്ണുകൾക്കാണ് പ്രശ്നമെന്നെങ്കിലും ചുരുങ്ങിയ പക്ഷം മനസ്സിലാക്കുക.

കൂട്ടുകാരുടെ ന്യൂനതകൾ നാമെളുപ്പം മനസ്സിലാക്കും. സ്വന്തം കുറവുകൾ ശ്രദ്ധിക്കില്ല. പരിഹാരത്തിന് വേണ്ടി പരിശ്രമിക്കുകയുമില്ല...

സ്വന്തം തെറ്റുകൾ മറ്റൊരാൾ ചൂണ്ടിക്കാണിച്ചാൽ സ്വാഭാവികമായും നാം കോപിക്കാറുണ്ട്. അതൊക്കെ നിന്റെ തോന്നലാണ്, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് മറുപടിയും കൊടുക്കാറുണ്ട്.

അതേ സമയം തന്നെ നാം കൂട്ടുകാരന്റെ കുറവുകൾ പരസ്യമാക്കുകയും അതിനെതിരെ അവർ പ്രതികരിക്കുകയും ചെയ്താൽ നമ്മുടെ മറുപടി ഞാൻ ഉള്ളത് പറഞ്ഞതാണ്, കുറ്റപ്പെടുത്തുന്നത് അല്ല എന്നായിരിക്കും...

സ്വന്തം ന്യൂനതകൾ മറക്കുകയും കൂട്ടുകാരുടെ ന്യൂനതകളിൽ അഭിരമിക്കുകയും ചെയ്യുന്നത് വിശ്വാസികൾക്ക് ചേർന്നതല്ല.

പരസ്പരം നന്മകൾ നേർന്ന്
സന്തോഷം നുകർന്ന്
സ്നേഹം കവർന്ന്
സൽവഴിയിൽ നടന്ന്
അർഷിന്റെ തണലിലിരുന്ന്
ജന്നാത്തിൽ ചേർന്ന്
മുത്തുനബിﷺയെ പുണരാൻ
നാഥൻ തുണക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼

_✍🏼റിയാസ് അശ്‌അരി കളമശ്ശേരി_

Post a Comment

0 Comments