ലളിതമായി ഖിബ്‌ല ദിശ അറിയാൻ നാളെത്തെ സുവർണാവസരം മുതലെടുക്കുക


ലോക മുസ്ലിങ്ങൾ നമസ്കാരം നിർവ്വഹിക്കാ‍ൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലുള്ള കഅബയാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്, ഉറക്കത്തിലും ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്‌ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു.

 സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനം മൂലം വർഷത്തിൽ 2 പ്രാവശ്യമാണ് സൂര്യൻ കഅബയുടെ നേർ മുകളിൽ വരുന്നത്

സൂര്യന്റെ ദിനചലനപഥം ക്രമേണ തെക്കോട്ടും വടക്കോട്ടും നീങ്ങിവരുന്ന പ്രതിഭാസമാണ്  ഉത്തരദക്ഷിണായനം എന്നു പറയുന്നത്. 
ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും (ഉത്തരായനം) തുടർന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. 

23½° ഉള്ള ഉത്തരായനത്തിലേക്കും തിരിച്ചും ഉള്ള സൂര്യന്റെ സഞ്ചാരത്തിനിടയിൽ കഅബയുടെ നേർ മുകളിലൂടെ സൂര്യൻ രണ്ട് പ്രാവശ്യം കടന്നു പോകും അതിലെ ആദ്യത്തെ സഞ്ചാരമാണ് നാളെ മെയ് 27ന് (27.5 .2020 ) ബുധൻ മക്ക സമയം ഉച്ചക്ക് 12 18 ന് (ഇന്ത്യൻ സമയം 2.48 pm.ന് (ഇൻറർനാഷണൽ ടൈം 9.18) നടക്കാൻ പോവുന്നത് 

ഈ സമയത്ത് കഅബക്കും പരിസരത്തുള്ള ഒരു വസ്തുവിനും നിഴലുണ്ടാവുകയില്ല 

 മക്കയിലെ പഴമക്കാർ ഈ സമയത്തെ കുറിച്ച് പറയാറുള്ളത് "നിഴലിനെ ചെരിപ്പാക്കി ധരിക്കുന്ന ദിനം " എന്നാണ് 

 പ്രസ്തുതസമയം മക്കയിൽ  ളുഹ്ർ വാങ്ക് മുഴങ്ങുന്ന  സമയ (ഇന്ത്യൻ സമയം 2.48 pm.)മാണ് നാം നിഴൽ നിരീക്ഷിക്കേണ്ടത് 
 ആ സമയത്ത് സൂര്യൻ കൃത്യമായും കഅബയുടെ നേരെ മുകളിലായിരിക്കും സ്ഥിതി ചെയ്യുന്നത്

കഴിഞ്ഞ മാസം 2020ഏപ്രിൽ 30ന് ചന്ദ്രൻ സമനമായ രീതിയിൽ കഅബക്ക് മുകളിൽ വന്നിരുന്നു 

ഇത്തരം അവസരങ്ങളിലൊക്കെ നമുക്ക് ഖിബ്ലയുടെ ദിശ മറ്റ് ആധുനിക ടെക്നോളജികളെ ആശ്രയിക്കാതെ തന്നെ ഗ്രഹിക്കാനാവും 
നമ്മുടെ വീടുകളിലും പള്ളികളിലും ഓഫീസുകളിലും എല്ലാം ഇതുപയോഗിച്ച്  ഖിബ് ല ദിശ സംബന്ധമായ സംശയ നിവാരണം നടത്താനും ഇത് ഉപകരിക്കും 

     *(നാം ചെയ്യേണ്ടത് ഇത്രമാത്രം)* 

നമുക്ക് നേരിട്ട് സൂര്യനെ നിരീക്ഷിക്കാൻ പ്രയാസമാകയാൽ  വളവില്ലാത്ത ഒരു ചെറിയ കമ്പോ മറ്റോ എടുത്ത്  സൂര്യപ്രകാശം തട്ടുന്ന സ്ഥലത്ത് നേരെ കുത്തി നിർത്തുകയും ഇന്ത്യൻ സമയം
 2 .48 PMന്  അതിന്റെ നിഴൽ ഏത് ഭാഗത്താണോ ഉള്ളത് എന്ന് നിരീക്ഷിക്കുകയും ചെയ്യുക അതിന്റെ നേരെ എതിർവശമായിരിക്കും  നാം തിരിയേണ്ട ഖിബ്ലയുടെ ദിശ  ഉണ്ടായിരിക്കുക 

സഊദിയിലെ ജിദ്ദ കേന്ദ്രമാക്കിയുള്ള
ഗോള ശാസ്ത്ര കേന്ദ്രം ഇത് സംബന്ധമായി ട്വീറ്റ് ചെയ്തിട്ടുള്ളത് താഴെ കാണാം

الشمس تتعامد غداً على الكعبة المشرفة
المصدر: البيان الإلكتروني التاريخ: 26 مايو 2020
الشمس تتعامد غداً على الكعبة المشرفة
,
كشفت الجمعية الفلكية بجدة أن الشمس ستتعامد غدا على الكعبة المشرفة وقت الظهر، وسيختفي ظل الكعبة تماماً ويصبح ظل الزوال صفراً، وهو التعامد الأول من اثنين هذه السنة.

وقال الجمعية الفلكية عبر حسابها على تويتر: "تشهد سماء مكة المكرمة يوم الأربعاء 4 شوال 1441 الموافق 27 مايو 2020 تعامد الشمس على الكعبة المشرفة وقت الظهر بالمسجد الحرام الساعة 12:18 ظهراً وتكون الشمس على ارتفاع 90 درجة وسيختفي ظل الكعبة تماماً ويصبح ظل الزوال صفراً وهو التعامد الأول من اثنين هذه السنة"
(26.5 .2020)

Post a Comment

0 Comments