1️⃣❓പള്ളിയിൽ പോകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പെരുന്നാൾ ആഘോഷിക്കണോ..!
🅰️ഇസ്ലാമിൽ പ്രധാനമായി രണ്ട് ആഘോഷങ്ങളാണുള്ളത് ഈദുൽ ഫിത്വർ ഈ ദുൽ അള്ഹ !! ഏത് സാഹചര്യത്തിലും പുതു വസ്ത്രം ധരിച്ചും കുടുംബ ബന്ധം ചേർത്തും സ്നേഹാശംസകൾ പരസ്പരം കൈമാറിയും ആഭാസങ്ങളാക്കാത്ത രൂപത്തിൽ ആഘോഷിക്കൽ മുഅമിനിന്റെ ബാധ്യതയാണ്!!!! കടംവാങ്ങി ഷോപ്പിംഗ് മാളുകൾ കയറിയിറങ്ങണം എന്നല്ല മറിച്ച് ഉള്ളതിൽ ഏറ്റവും പുതിയത് ധരിക്കണം എന്നത്ഥം..!
2️⃣❓താമസസ്ഥലത്തു പെരുന്നാൾ നിസ്ക്കരിക്കാമോ ..!
🅰️ നിസ്ക്കരിക്കാം കഴിയുമെങ്കിൽ ജമാഅത്തായും ഇല്ലെങ്കിൽ തനിച്ചും നിസ്ക്കരിക്കൽ ശക്തിയായ സുന്നത്താണ്..!
3️⃣❓ളുഹ്റിന്റെ മുമ്പ് എപ്പോഴെങ്കിലും നിസ്കരിച്ചാൽ മതിയോ..!
🅰️സൂര്യൻ ഉദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞത് മുതൽ ളുഹ്ർ വരേയാണ് പെരുന്നാൾ നിസ്ക്കാരത്തിന്റെ അദാആയ സമയം ഇതിനിടയിൽ എപ്പോഴെങ്കിലും നിസ്ക്കരിച്ചാൽ മതി എങ്കിലും സൂര്യൻ ഉദിച്ച് 20 മിനുട്ട് കഴിഞ്ഞ ഉടനെ നിസ്ക്കരിക്കലാണ് ഏറ്റവും സ്രേഷ്ഠമായത്..!
4️⃣❓പെരുന്നാൾ നിസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ടോ..!
🅰️ അതെ എന്തെങ്കിലും കാരണം കൊണ്ട് അദാആയി നിസ്ക്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഖളാഅ് വീട്ടൽ സുന്നത്താണ്..!
5️⃣❓പള്ളിയല്ലാത്ത സ്ഥലത്ത് പെരുന്നാൾ നിസ്ക്കരിക്കുമ്പോൾ ഖുതുബ ഓതേണ്ടതുണ്ടോ..!
🅰️ എവിടെ നിസ്ക്കരിച്ചാലും പുരുഷൻമാർക്ക് ജമാ അത്തായി നിസ്ക്കരിക്കുമ്പോൾ ഖുതുബ സുന്നത്തുണ്ട് തനിച്ച് നിസ്ക്കരിക്കുമ്പോൾ ഖുതുബ സുന്നത്തില്ല ഓർക്കുക ''ഏറ്റവും കുറഞ്ഞ ജമാ അത്ത് രണ്ടാളാണ്"" ജുമുഅ പോലെ നാൽപത് ആളുകൾ എന്ന നിബന്ധന പെരുന്നാൾ ഖുത്ബക്കില്ല..!
6️⃣❓മൊബൈലിൽ നോക്കി ഖുതുബ ഓതാമോ..!
🅰️ മൊബൈലിലോ കിതാബിലോ പേപ്പറിലോ എവിടെ നോക്കിയും ഓതാം ഖുതുബയുടെ നിർബന്ധ നിബന്ധനകൾ പാലിക്കണം എന്നു മാത്രം..!
7️⃣❓ഖുത്ബയുടെ നിർബന്ധ നിബന്ധനകൾ എന്തൊക്കെ..!
🅰️ഒരു ഖുത്ബ ശരിയാകണമെങ്കിൽ അതിന് അഞ്ചു നിബന്ധനകൾ പാലിക്കണം..!
1:പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടായിരിക്കണം ഖുത്ബ തുടങ്ങേണ്ടത്..
2 :അന്ത്യപ്രവാചകനായ മുഹമ്മദു നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക..!
3 :തഖവ(ദൈവഭക്തി) കൊണ്ട് വസ്വിയത്ത് ചെയ്യുക..!
4 :ഖുർആനിൽ നിന്ന് ഒരു ആയതെങ്കിലും ഓതുക..!
5 :ലോക മുസ്ലിങ്ങൾക്കുവേണ്ടി പ്രാർഥിക്കുക..!
8️⃣❓സ്ത്രീകൾക്ക് പെരുന്നാൾ നിസ്കാരത്തിൽ ജമാഅത്തും ഖുതുബയും സുന്നത്തുണ്ടോ..!
🅰️ ജമാഅത്ത് സുന്നത്തുണ്ട് ഖുതുബ സുന്നത്തില്ല..!
9️⃣❓ പെരുന്നാൾ നിസ്ക്കാരത്തിൽ തക്ബീർ മറന്നാൽ എന്ത് ചെയ്യണം..!
🅰️ഒന്നാമത്തെ റക്അത്തിൽ ഫാതിഹക്ക് മുമ്പ് ഏഴും രണ്ടാം റക് അത്തിൽ അഞ്ചും തക്ബീർ സുന്നത്താണ് !!! തക്ബീർ മറന്ന് ഫാതിഹ തുടങ്ങിയാൽ തക്ബീറിലേക്ക് മടങ്ങാൻ പാടില്ല പകരം സഹ്വിന്റെ സുജൂദ് ചെയ്യൽ സുന്നത്തില്ല..!
1️⃣0️⃣❓ലോക്ഡൗൻ കാരണം പുറത്തിറങ്ങി അവകാശികളെ കണ്ടെത്താൻ ബുദ്ധിമുട്ടിയാൽ ഫിത്ർ സകാത് എന്ത് ചെയ്യണം.
പ്രവാസികൾ അവരുടെ ഫിത്ർ സകാത് നാട്ടിൽ കൊടുക്കാമോ..!
🅰️ ശാഫി ഈ മദ്ഹബിലെ പ്രബല അഭിപ്രായം സകാത്ത് നിർബന്ധമുള്ള ആൾ എവിടെയാണോ അവിടെ കൊടുക്കണം എന്നാണ് !! എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പ്രവാസിക്കും നാട്ടിലു ള്ളവർക്കും അങ്ങിനെ കൊടുക്കാൻ ഒരു നിലക്കും കഴിയില്ലെങ്കിൽ മാത്രം മറ്റു നാട്ടുകളിൽ കൊടുക്കാൻ വ കാലത്താക്കാം ഇത് മദ്ഹബിലെ രണ്ടാമത്തെ അഭിപ്രായമാണ്..!
1️⃣1️⃣❓ദരിദ്രർക്ക് ഫിത്ർ സകാത്ത് നിർബന്ധമുണ്ടോ..!
🅰️പെരുന്നാൾ ദിവസത്തിൽ തനിക്കും ചിലവ് കൊടുക്കൽ നിർബന്ധമായവർക്കുമുള്ള ഭക്ഷണം വസ്ത്രം തുടങ്ങിയ ചെലവുകളും അനുയോജ്യമായ വീട് പരിചാരകൻ കടം എന്നിവയും കഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കിൽ നിർബന്ധമാണ്..!
1️⃣2️⃣ഫിത്വർ സക്കാത്ത് ആർക്ക് കൊടുക്കണം..!
🅰️സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും നിര്‍ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്കീന്, നവ മുസ്ലിംകള്, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികൾ..!
✍️PKM:haneefa faizy.pariyapuram..
0 Comments