ഹാജത്ത് നിസ്ക്കാരം

ഹാജത്ത് നിസ്ക്കാരം

ഹാജത്തെന്നാല്‍ ആവശ്യമെന്നര്‍ത്ഥം. ആവശ്യങ്ങള്‍ പലതും നമ്മെ അലട്ടാറുണ്ട്. ചില ആവശ്യങ്ങള്‍ സാധിക്കാറില്ല. സാധിക്കുന്നതുതന്നെ ഭാഗികമായിരിക്കും. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ നാം പെട്ടെന്നു ചെയ്യാറ്‌ വല്ല പുണ്യത്മാക്കളുടെയും സമീപത്തു ചെന്ന് ദുആ ചെയ്യിക്കലാണ്. എന്നാല്‍, നമുക്കുതന്നെ ചെയ്യാവുന്ന ഒരു ലളിതമായ ഇബാദത്തുണ്ട്. അതാണു ഹാജത്ത് നിസ്കാരം... ഇങ്ങനെയൊന്നുണ്ടെന്ന കാര്യം തന്നെ പലര്‍ക്കും അറിഞ്ഞുകൂടാ... പണച്ചിലവൊന്നും ഇല്ലാത്ത കാര്യമാകയാല്‍ അറിഞ്ഞാലും ആരും ഇതത്ര കാര്യമാക്കാറില്ല. ഈമാനുള്ളവര്‍ക്കു വേഗം ഫലിക്കുന്ന കാര്യമാണിതെന്നോര്‍ക്കുക... എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും ഉറച്ചവിശ്വാസത്തോടെ ഇതൊന്ന് ചെയ്തു നോക്കുക. അത്ഭുതം കാണാം... നമ്മുടെ ആവശ്യമെന്തെന്നു അല്ലാഹുﷻവിന്നറിയാമെങ്കിലും പറയണം. അല്ലാഹുﷻവിന്‍റെ സന്നിധിയിലല്ലാതെ മാറ്റാരോടാണ് നമുക്കു പറയാനുള്ളത്‌? ആരോടു പറഞ്ഞാലും അല്ലാഹുﷻവാണ് പരിഹരിക്കുന്നത്. ഔലിയാക്കന്മാര്‍ ദുആ ചെയ്താലും അല്ലഹുﷻവാണ് കാര്യം സാധിപ്പിച്ചുതരിക. അതിനാല്‍ അവനോട് ആവശ്യമുള്ളത് ചോദിക്കുക. ആ ചോദ്യം തന്നെ ഇബാദത്താണല്ലൊ. കാരണം ദുആ എന്നത് ഇബാദത്തിന്‍റെ മജ്ജയാണെന്ന് നബിﷺഅരുളി. *നിസ്കാര രൂപം:* ഓരോ റക്കഅത്തിലും ഫാതിഹായും, ആയത്തുല്‍ കുര്‍സിയും, ഖുല്‍ഹുവല്ലാഹുവും ഓതിക്കൊണ്ട് ഈരണ്ട് റക്കഅത്തായി പന്ത്രണ്ട് റക്കഅത്തു നമസ്കരിക്കല്‍, എന്നിട്ട് നമസ്ക്കാരം കഴിഞ്ഞാല്‍ സുജൂദ്‌ ചെയ്തുകൊണ്ട് സുജൂദില്‍ ഇപ്രകാരം ദുആ ചെയ്യണം. *سُبحان الّذي لبِسَ العِزَّ ولا ل به سُبْحان الّذي تَعَطَّفَ بالمجْدِ وَتَكَرَّمَ به سبْحان الّذي اَحْصي كُلَّ شَيْئٍ بِعِلْمِهِ سبْحان الّذي لايَنْبَغي التَّسْبيحُ الّا لهُ سبْحان ذِي المَنِّ والفَضْلِ سبْحان ذِي اْلعِزِّ والْكَرَمِ سبْحان ذِي الطَّوْلِ اَسْأَلُكَ بمَعاقِدِ الْعِزِّ من عَرشِكَ ومُنتَهي الرَّحْمَةِ مِنْ كِتابِكَ وباسْمِكَ الْاَعْظَمِ وَجَدِّكَ اْلاَعْلي وَكَلِماتِكَ التَّامَّاتِ اْلعَامّا الَّتي لايُجاوِزُهُنَّ بَرٌّ وَلافَاجِرٌ اَنْ تُصَلّيَ على مُحَمَّدٍ وعَلي الِ مُحَمَّدٍ* എന്നിട്ട് മഗ്സിയ്യത്ത് (അല്ലാഹുﷻവിനോട് തെറ്റു ചെയ്യല്‍) അല്ലാത്ത നിലയിലുള്ള അവന്‍റെ ആവശ്യം അല്ലാഹുﷻവിനോടു ചോദിക്കണം. എന്നാല്‍ ان شاء الله അവനു ഉത്തരം ലഭിക്കും. ഇത് നിങ്ങളില്‍പ്പെട്ട വിഡ്ഢികള്‍ക്ക് പഠിപ്പിച്ചുകൊടുക്കരുത്. അവര്‍ അത് അല്ലാഹുﷻവിനോട് തെറ്റു ചെയ്യുന്നതിനുള്ള ഒരു സഹായവസ്തുവാക്കിത്തീര്‍ക്കും, എന്ന് പറയപ്പെട്ടിരുന്നതായി ഞങ്ങള്‍ക്ക് നിവേദനം ലഭിച്ചിട്ടുണ്ടെന്ന് വുഹൈബ് (റ) പറഞ്ഞിരിക്കുന്നു.

Post a Comment

0 Comments