റമദാന്: അറിയേണ്ട കാര്യങ്ങള്‍
ജി എന്‍ എന്‍
ഇസ്ലാം കാര്യങ്ങളില്‍ മനുഷ്യന് ഏറ്റവും രഹസ്യമായി ചെയ്യാവുന്ന ഇബാദത്താണ് നോമ്പ്. ഒരാള്‍ക്ക് നോമ്പുണ്ടോ ഇല്ലയോ എന്ന് അല്ലാഹുവല്ലാത്ത മറ്റൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ തന്നെ അല്ലാഹു അതിനു വലിയ പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹുവിനെത്തന്നെ നോമ്പിന് പ്രതിഫലമായി കിട്ടും. ഈ മാസം മുസ്ലീങ്ങള്‍ക്കു അല്ലാഹുവിന്റെ വലിയൊരനുഗ്രഹവും കൂടിയാണ്. റമദാനില്‍ ഒരാള്‍ ഒരു സുന്നത്തായ കര്‍മ്മം നിര്‍വ്വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ ഫര്‍ള് നിര്‍വ്വഹിച്ചവനെപ്പോലെയാണ്. ഒരു ഫര്‍ളിന് മറ്റു മാസങ്ങളില്‍ 70 ഫര്‍ള് നിര്‍വ്വഹിച്ചതിന്റെ പ്രതിഫലവും ലഭിക്കും. ഇത് ക്ഷമയുടെ മാസം. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണ്. സാധുക്കളെ സഹായിക്കേണ്ട മാസവും കൂടിയാണിത്. മുഅ്മിനിന്റെ ''രിസ്ക്'' ഈ മാസത്തില്‍ അധികരിക്കപ്പെടും. ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അതവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിനും നരകത്തില്‍ നിന്ന് മോചനത്തിനുള്ള കാരണമായിത്തീരുകയും നോമ്പുകാരനു കിട്ടുന്നതിനു തുല്യമായ പ്രതിഫലം അവനു കിട്ടുകയും ചെയ്യും. ഇത് ഒരീത്തപ്പഴം കൊണ്ടോ, ഒരിറക്ക് വെള്ളം കൊണ്ടോ അല്പം പാലുകൊണ്ടോ' ആയാലും മതി. ഈ മാസത്തിന്റെ ആദ്യത്തെ 10 അല്ലാഹുവിന്റെ അനുഗ്രഹത്തിന്റേതും മധ്യഭാഗം പാപമോചനത്തിന്റേയും അവസാന 10 നരകമോചനത്തിന്റേതുമാണ്. (ഈ മൂന്നു പത്തുകളിലും കൂടുതലായി അല്ലാഹുവിന്റെ ദിക്റിലും ദുആഇലും ആയി കഴിയണം) ഈ മാസത്തില്‍ ആരെങ്കിലും തന്റെ കീഴിലുള്ള ജോലിക്കാര്‍ക്ക് ഭാരം കുറച്ചുകൊടുത്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും നരകത്തില്‍ നിന്നും അവനെ സ്വതന്ത്രനാക്കുകയും ചെയ്യുന്നതാണ്.
റമദാനില്‍ അധികരിക്കേണ്ട 4 കാര്യങ്ങള്‍
* കലിമത്തു ത്വയ്യിബ
* ഇസ്തിഗ്ഫാര്‍
* സ്വര്‍ഗം ചോദിക്കല്‍
* നരകത്തില്‍ നിന്ന് രക്ഷതേടല്‍
ആരെങ്കിലും ഒരു നോമ്പുകാരന് വെള്ളം നല്കിയാല് ഖിയാമത്തുനാളില്‍ അല്ലാഹു നബിയുടെ ഹൗളില്‍ നിന്നും അവനെ വെള്ളം കുടിപ്പിക്കുന്നതാണ്. അതില്‍ നിന്നും ഒരിറക്ക് ആരെങ്കിലും കുടിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതുവരേയും അവന് ദാഹമുണ്ടാകുന്നതല്ല. ഈ മാസത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് തറാവീഹ് നിസ്ക്കാരം. അതില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിക്കേള്ക്കുക എന്നുള്ളത് പ്രത്യേക സുന്നത്താണ്. ജമാഅത്ത് സുന്നത്തുള്ള സുന്നത്തു നിസ്ക്കാരം കൂടിയാണിത്. പള്ളിക്ക് സമീപം താമസിക്കുന്നവര്‍ക്ക് പള്ളിയിലല്ലാതെ നമസ്ക്കാരമേയില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇന്ന് നാമെല്ലാവരും ബാങ്കുകേള്ക്കാത്ത ഒരു സ്ഥലത്തും താമസിക്കുന്നില്ലല്ലോ. അതിനാല്‍ മേല്പറഞ്ഞത് നമുക്കൊക്കെ ബാധകമാണെന്നോര്‍ക്കുക. നോമ്പ് ''വിസ്തരിച്ച്'' മുറിക്കുന്നതിന്റെ പേരില്‍ 'മഗ്രിബ്' ജമാഅത്തും ''നോമ്പുതുറ''യുടെ ''ക്ഷീണം'' കാരണമായി ഇശാഇന്റെ ജമാഅത്തും അത്താഴം കഴിച്ചുറങ്ങുന്നത് കാരണമായി സുബ്ഹിന്റെ ജമാഅത്തും നഷ്ടപ്പെടാന്‍ ഇടവരുന്നു. ചിലയാളുകള്‍ക്ക് സുബ്ഹി ഖളാ ആവുക തന്നെ ചെയ്യുന്നു. ചിലയാളുകള്‍ ഇശാ ജമാഅത്തും കഴിഞ്ഞ് പള്ളിയില്‍ വൈകിയെത്തി ധൃതിയില്‍ ഇശാഇന്റെ 4 ''ചിള്ളുംചിള്ളി'' എന്തോ ചില റക്അത്തുകളും നിസ്കരിച്ച് വളരെ അഭിമാനത്തോടെ മുഖപ്രസന്നത കാട്ടുന്നതും കാണുമ്പോള്‍ നമുക്ക് സങ്കടം തോന്നും. ഏറ്റവും കടുത്ത അലസതയിലും നാം എത്ര സംതൃപ്തര്‍! അല്ലാഹു നമ്മെ കാക്കട്ടെ.
റമദാന് മുസ്ലിമിന്റെ ട്രെയിനിംഗ് പിരീഡാണ്. ഇനി വരുന്ന 11 മാസങ്ങള്‍, അതിലെ ഓരോ ദിവസവും, മണിക്കൂറും, മിനുട്ടും സെക്കന്റും എങ്ങനെ ജീവിക്കണമെന്നും എത്ര ജാഗ്രതയോടെ ജീവിക്കണമെന്നും നമുക്ക് പരിശീലനം ലഭിക്കും. അതേപോലെത്തന്നെയാണ് നമ്മുടെ നിസ്കാരവും. നമ്മുടെ നോട്ടം, കേള്‍വി, ചലനം, സംസാരം, ഹൃദയം എല്ലാം. അല്ലാഹുവിന്റെ മുമ്പില്‍ അടക്കിയിരിക്കുകയാണ്. ഇത് നിസ്ക്കാരത്തില്‍ മാത്രം പാലിക്കേണ്ട കാര്യമല്ല. നമ്മുടെ മുഴുവന്‍ സമയവും ഏത് ജോലിയിലായാലും ഇതൊക്കെ കാര്യമായി ശ്രദ്ധിക്കണം. ചില ആള്‍ക്കാരുണ്ട് അവരില്‍ നിസ്ക്കാരമുണ്ട്, ഖുര്‍ആന്‍ ഓത്തുണ്ട്, ദിക്റുണ്ട്, സ്വദഖ ചെയ്യുന്നുണ്ട്, എല്ലാ ഇല്മിന്റെ സദസ്സിലും ഉണ്ടാവും എന്നാല്‍ മുഴുവന്‍ തോന്ന്യവാസങ്ങളും അവര്‍ക്കുണ്ട്. കുടുംബബന്ധം നന്നേ കുറവ്, ഭാര്യയോടും മക്കളോടും മോശമായി പെരുമാറും, പലിശയുടെ കാര്യം ശ്രദ്ധിക്കാറില്ല. ചെയ്ത ഗുണങ്ങള്‍ വേഗത്തില്‍ എടുത്തുപറയും. അല്ലാഹു നമ്മെ കാക്കട്ടെ. ഒന്നും നമ്മുടേതല്ല. സമ്പത്ത്, ആരോഗ്യം, സമയം, ഇബാദത്തിനുള്ള തൗഫീഖ്, മറ്റ് നമുക്കുള്ള മുഴുവന്‍ കഴിവുകളും അല്ലാഹു നമുക്ക് ഔദാര്യമായി തന്നതാണ്. നാം എവിടെയായിരുന്നാലും ശരി അല്ലാഹു എല്ലായിടത്തുമുണ്ട്, അല്ലാഹു എല്ലാം കാണുന്നു, കേള്‍ക്കുന്നു അറിയുന്നു എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നമുക്ക് ശ്രമിക്കാം. ഖുര്‍ആന്‍ ശരീഫ് അടക്കമുള്ള മുഴുവന്‍ പരിശുദ്ധ വചനങ്ങളും ഈ മാസത്തിലാണ് ഇറക്കിയത്. ആയതിനാല്‍ വളരെ ശ്രദ്ധയോടെ പരമാവധി ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കണം.
ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍
- വുളുവെടുത്ത് ഖിബ്ലയ്ക്ക് നേരെ അങ്ങേയറ്റം ബഹുമാനത്തോടെ ഇരിക്കണം
- വേഗത കാണിക്കാതെ തജ്വീദോടെ ഓതണം.
- കരയുന്നതിനു പരിശ്രമിക്കണം. കരച്ചിലുണ്ടാക്കിയിട്ടാണെങ്കിലും ശരി.
- റഹ്മത്തിന്റെ ആയത്തോതുമ്പോള്‍ അല്ലാഹുവിനോട് റഹ്മത്തിനെ ചോദിക്കണം.
- അദാബിന്റെ ആയത്തോതുമ്പോള്‍ അല്ലാഹുവിനോട് കാവലിനെ തേടണം.
- അല്പം ഉറക്കെ ഓതുന്നതാണ് നല്ലത്. ലോകമാന്യത, മറ്റുള്ളവര്‍ക്ക് ശല്യം എന്നീ ഭയമുണ്ടെങ്കില്‍ പതുക്കെ ഓതാം.
- നല്ല സ്വരത്തില്‍ ഓതണം. സ്വന്തം ശരീരമെങ്കിലും ഓത്ത് കേള്‍ക്കണം.
- അര്‍ത്ഥം ചിന്തിച്ച് ആനന്ദാനുഭൂതിയോടെ ഓതണം.
- അല്ലാഹു പരിശുദ്ധ കലാമിനെ പറയുകയും താന്‍ അത് കേട്ടുകൊണ്ടിരിക്കുകയുമാണ് എന്ന നിലയില്‍ കേള്‍വിയെ പൂര്‍ണ്ണമായും ഓത്തിലേക്ക് ശ്രദ്ധതിരിക്കണം.
റമദാന് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണ്. നമ്മുടെ ഭൗതിക ജീവിതത്തില്‍ എന്തെങ്കിലും കാര്യം നേടാന്‍ വേണ്ടി ഭക്ഷണപാനീയങ്ങളും സുഖസൗകര്യാദികളും ഉപേക്ഷിക്കാന്‍ മടിയില്ലാത്ത നമുക്ക് അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ഒരു മാസം സഹിക്കുന്നത് വലിയ പ്രതിഫലമുള്ള കാര്യമാണ്. ഇത് സഹതാപം കാണിക്കേണ്ട മാസമാണ്. സാധുക്കളോടും പരദേശികളോടും നല്ലരീതിയില്‍ പെരുമാറണം. തന്റെ സൗകര്യത്തേക്കാള്‍ മറ്റുള്ളവരുടെ സുഖത്തിനും സൗകര്യത്തിനും പ്രാധാന്യം കൊടുക്കാന്‍ നമുക്ക് കഴിയണം. ഓരോരുത്തരുടേയും കഴിവനുസരിച്ച് നോമ്പ് തുറക്കുമ്പോഴും അത്താഴത്തിനും സാധുക്കളെ അതില്‍ നിര്‍ബന്ധമായും പങ്കുകൊള്ളിക്കണം.
റമദാന് മാസം 3 ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
1) റഹ്മത്തിന്റെ പത്ത് - അല്ലാഹുവിന്റെ അനുഗ്രഹം അളവില്ലാതെ ചൊരിയുന്ന ദിവസങ്ങാണിവ.
2)മഗ്ഫിറത്തിന്റെ പത്ത് - അല്ലാഹു കണക്കില്ലാതെ പാപികള്‍ക്ക് പാപമോചനം നല്കുന്ന ദിവസങ്ങളാണിവ.
3)ഇത്ഖിന്റെ പത്ത് - നരകമോചനത്തിന്റെ ദിവസങ്ങളാണിവ. എണ്ണമില്ലാത്ത ജനങ്ങളെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തിന്റെ അവകാശികളാക്കുന്നു. ഈ ദിവസങ്ങളില്‍.
ശഹാദത്തു കലിമ
ഏഴാകാശങ്ങളും അതിലെ സര്‍വ്വസൃഷ്ടികളും ഏഴുഭൂമിയും അല്ലാഹു ഒഴിച്ചുള്ള സര്‍വ്വ വസ്തുക്കളും ഒരു തട്ടിലും ശഹാദത്തു കലിമ മറ്റൊരു തട്ടിലും വച്ചാല്‍ ഈ വചനത്തിന്റെ തട്ട് ഭാരമേറിയതായിരിക്കും. ഒരു മനുഷ്യന് ഇഖ്ലാസോടുകൂടി ഈ കലിമ പറയുകയാണെങ്കില്‍ അതിനുവേണ്ടി ആകാശത്തിന്റെ വാതിലുകള്‍ മുഴുവന്‍ തുറക്കപ്പെടുന്നതും അത് അര്ശുവരേയും എത്തുന്നതിന് യാതൊരു തടസ്സവും ഇല്ലാതിരിക്കുന്നതുമാണ്. എന്നാല്‍ അവന് പാപങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുന്നവനായിരിക്കണം.
ഇസ്തിഗ്ഫാര്‍
ഒരാള്‍ ഇസ്തിഗ്ഫാര്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു അവന്റെ എല്ലാ പ്രയാസങ്ങളും ദൂരീകരിക്കുന്നതും അവനു ഊഹിക്കാന്‍പോലും കഴിയാത്ത വിധത്തില്‍ ആഹാരം നല്കുന്നതുമാണ്. മനുഷ്യന് പാപം ചെയ്തുകൊണ്ടിരിക്കുന്നവനാണ്. എന്നാല്‍ ഏറ്റവും നല്ലവന്‍ തൗബ ചെയ്യുന്നവനാണ്. ഒരാള്‍ ഒരു പാപം ചെയ്യുമ്പോള്‍ അവന് ഇസ്തിഗ്ഫാറ് ചെയ്യുന്നുണ്ടോ എന്ന് അല്ലാഹു നോക്കും ഇല്ലെങ്കില്‍ ഒരു കറുത്തപുള്ളി അവന്റെ ഹൃദയത്തില്‍ അവശേഷിക്കും.
സ്വര്‍ഗ്ഗം ചോദിക്കല്‍
അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് നമുക്ക് സ്വര്‍ഗ്ഗം ലഭിക്കണം. അതിനുവേണ്ടി നാം സദാ അല്ലാഹുവിനോട് സ്വര്‍ഗ്ഗം ചോദിച്ചുകൊണ്ടിരിക്കണം.
നരകത്തില്‍ നിന്ന് അഭയം തേടല്‍
അതിഭയാനകമാണ് നരകം. മനുഷ്യരേയും കല്ലുകളേയുമാണ് അതില്‍ കത്തിക്കുക. ഭൂമിയിലെ തീയുടെ ചൂടിന്റെ 70 ഇരട്ടിയാണത്രെ നരകത്തീയുടെ ചൂട്. പാപികള്‍ അതില്‍ തിളച്ചുമറിയും. പാപികള്‍ മറ്റാരുമല്ല നമ്മള് തന്നെ എന്നോര്‍ക്കുക. നമ്മുടെ ഇബാദത്തു കൊണ്ടൊന്നും നമുക്ക് സ്വര്‍ഗ്ഗം ലഭിക്കാനോ നരകമോചനത്തിനോ അര്‍ഹതയില്ല. അല്ലാഹുവിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രം രക്ഷപ്പെട്ടെങ്കിലായി.
നബി(സ) യുടെ സമുദായത്തിന്, മുമ്പുള്ള സമുദായങ്ങള്‍ക്ക് നല്‍കാത്ത 5 കാര്യങ്ങള്‍ റമദാന് മാസത്തില്‍ നല്കപ്പെട്ടിരിക്കുന്നു.
- നോമ്പുകാരന്റെ വായുടെ ഗന്ധം അല്ലാഹുവിന്റെ സന്നിധിയില്‍ കസ്തൂരിയുടെ വാസനയേക്കാള്‍ സുഗന്ധമേറിയതാണ്.
- നോമ്പുകാരന് നോമ്പുതുറക്കുന്നതുവരേയും മത്സ്യങ്ങള്‍പോലും അവനുവേണ്ടി പൊറുക്കലിനെ തേടുന്നതാണ്.
- അല്ലാഹു എല്ലാദിവസവും സ്വര്‍ഗ്ഗത്തെ അലങ്കരിക്കുന്നതും പിന്നീട് തന്റെ സ്വാലിഹീങ്ങളായ ദാസന്മാര് ദുനിയാവിലെ കഷ്ടപ്പാടുകളെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് താമസം വിനാ നിന്നിലേക്ക് വന്നു ചേരുന്നതാണ് എന്നു സ്വര്‍ഗ്ഗത്തോട് പറയുന്നതാണ്.
- മുഷ്ക്ക് കാണിക്കുന്ന ശൈത്താന്മാരെ ചങ്ങലയ്ക്കിടും. അതുകൊണ്ട് ഈ മാസം തെറ്റുചെയ്യാനുള്ള പ്രേരണ കുറയും (സ്ഥിരമായി തെറ്റുചെയ്യുന്ന മനുഷ്യനാണെങ്കില്‍ അവനില്‍ ആ തെറ്റിന്റെ സാധ്യത റമദാനിലും ഉണ്ടാവും.)
- റമദാനിന്റെ അവസാന രാത്രിയില്‍ നോമ്പുകാരുടെ പാപ ങ്ങളെല്ലാം അല്ലാഹുവിന്റെ കരുണകൊണ്ട് പൊറുക്കപ്പെടുന്നതാണ്.
നബി(സ) ആമീന്‍ പറഞ്ഞ 3 ദുആകള്‍ ശ്രദ്ധിക്കൂ.
- അനുഗ്രഹീത റമദാനില്‍ പോലും ഒരുവന്റെ പാപങ്ങള്പൊറുക്കപ്പെട്ടിട്ടില്ലെങ്കില് അവന് നാശമായിപ്പോകട്ടെ!
- നബി(സ)യുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവന് നാശമായിപ്പോകട്ടെ!
- മാതാപിതാക്കളോ അവരിലൊരാളോ വാര്ധക്യാവസ്ഥയില് ആയിരുന്നിട്ട് മകന് അവര്‍ക്ക് ഖിദ്മത്ത് ചെയ്യാതെ, അവരുടെ തൃപ്തി സമ്പാദിച്ച് സ്വര്ഗ്ഗത്തിന് അര്‍ഹനാകാതെ വന്നാല്‍ അവന് നശിച്ചു പോകട്ടെ!
മുകളില്‍ കൊടുത്തിരിക്കുന്ന 3 ദുആകളും ചെയ്തത് ജിബ്രീല്‍ (അ) ആണെന്നതും കൂടി ഓര്‍ക്കുക.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ പോലും തന്റെ തെറ്റുകളെ ഓര്‍ത്ത് കരയാതെ, തെറ്റുകളില്‍ നിന്ന് ഖേദിച്ച് മടങ്ങാതെ മൊബൈലിലെ അനന്തസാധ്യതകളിലും, കാരംസ് ക്ലബ്ബുകളിലും അനിയന്ത്രിതമായ വര്‍ത്തമാനങ്ങളിലും സമയം കളയുന്ന മനുഷ്യന് എത്ര നിര്ഭാഗ്യവാന്. 5 വഖ്ത്ത് ജമാഅത്ത് നഷ്ടപ്പെടാതെ, ഒരു നോമ്പുപോലും നഷ്ടപ്പെടാതെ, തറാവീഹ് ആദ്യ റക്അത്ത് മുതല്‍ ജമാഅത്തായി, ഖുര്‍ആന്‍പാരായണം, ദിക്റ്, ദുആ, ഇസ്തിഗ്ഫാര്‍, സ്വദഖ എന്നിവ വര്‍ധിപ്പിച്ച് കൊണ്ടായിരിക്കണം നാം ഈ റമദാനെ ആദരിക്കേണ്ടത്.
സ്വലാത്ത്
നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാത്തവന് ഏറ്റവും ഭാഗ്യം കെട്ടവനും ലുബ്ധനും ദുഷ്ടനും സ്വര്‍ഗ്ഗത്തിന്റെ വഴി മറന്നവനും നരകത്തില്‍ പ്രവേശിക്കുന്നവനും ദീനില്ലാത്തവനുമാണ്. ഒരാള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന് 10 അനുഗ്രഹം ലഭിക്കും. മലക്കുകള്‍ അവനുവേണ്ടി ദുആ ചെയ്യും. പാപങ്ങള്‍ മാപ്പു ചെയ്യപ്പെടും. ദറജാത്തുകള്‍ ഉയരും ഉഹ്ദ് മലയോളം പ്രതിഫലം ലഭിക്കും. നബി(സ) യുടെ ശഫാഅത്തിന് അര്‍ഹനാകും. അല്ലാഹുവിന്റെ തൃപ്തി, അനുഗ്രഹം, അല്ലാഹുവിന്റെ കോപത്തില്‍ നിന്നുമുള്ള രക്ഷ, ഖിയാമത്തിലെ ഭയാനകതയില്‍ നിന്നും അഭയം, മരിക്കുന്നതിനുമുമ്പ് സ്വര്‍ഗ്ഗത്തിലെ അവന്റെ സ്ഥാനം കാണിച്ചുകൊടുക്കല്‍, ജീവിതപ്രയാസവും ദാരിദ്ര്യവും അകന്നുപോകല്‍, അല്ലാഹുവിനോടും റസൂല്‍(സ) യോടും അടുക്കുവാനുള്ള ഭാഗ്യം, ശത്രുക്കള്‍ക്കെതിരില്‍ സഹായം, ഹൃദയത്തില്‍ നിന്നും കാപട്യവും കറയും നീങ്ങി ശുദ്ധമാകും, ജനങ്ങള്‍ക്കെല്ലാം അവരോട് സ്നേഹം വര്‍ധിക്കും. ഇതൊക്കെ സ്വലാത്തിന്റെ മഹത്വങ്ങളില് പെടും.
മാതാപിതാക്കള്‍
ഹലാലായ കാര്യങ്ങളിലെല്ലാം മാതാപിതാക്കളെ അനുസരിക്കണം. അവര്‍ മുശ്രിക്കുകളാണെങ്കിലും ശരി. മര്യാദക്കേടായോ അഹങ്കാരത്തോടു കൂടിയോ അവരോട് പെരുമാറരുത്. ഉയര്‍ന്ന ശബ്ദത്തില്‍ അവരോട് സംസാരിക്കരുത്. അവരുടെ പേരെടുത്ത് വിളിക്കരുത്. മുന്പില് കൂടി നടക്കരുത്. മാതാപിതാക്കള്‍ മരിച്ചുപോയവരാണെങ്കില്‍ അവര്‍ക്കുവേണ്ടി ദുആയും ഇസ്തിഗ്ഫാറും വര്‍ധിപ്പിച്ചു കൊണ്ടിരിക്കണം.
നോമ്പുകാരന്റെ ദുആ
നോമ്പുകാരന്റെ ദുആ സ്വീകരിക്കപ്പെടുന്നതാണ്. നോമ്പുതുറക്കുന്ന സമയത്തുള്ള ദുആ തീര്‍ച്ചയായും സ്വീകരിക്കപ്പെടും. പക്ഷേ, ആ സമയത്ത് ഭക്ഷണപാനീയങ്ങളില്‍ വ്യാപൃതരായിക്കുന്ന നാം ദുആ ചെയ്യാന്‍ എവിടെ ശ്രദ്ധിക്കുന്നു. ഈ ദുആകളില്‍ ഏതും ആവാം. മലയാളത്തിലും ദുആ ചെയ്യാം. നമ്മുടെ ദുന്യവിയും ഉഖ്റവിയുമായ കാര്യങ്ങള്‍ ദുആയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
ശാപവാക്ക്
നമ്മുടെ ഒരു ശീലമാണ് ശപിക്കല്‍. ശപിക്കുക എന്നാല്‍ കേടായി ദുആ ചെയ്യല്‍തന്നെയാണ്. അല്ലാഹുവിന്റെയടുക്കല്‍ ദുആ ഖബൂലാക്കപ്പെടുന്ന സമയമുണ്ട്. പ്രത്യേകിച്ച് റമദാനില്‍. ചിലപ്പോള്‍ നമ്മുടെ പിരാകല്‍ അങ്ങനെതന്നെ സംഭവിച്ചുപോകും.
നിബന്ധന
ദുആ സ്വീകരിക്കപ്പെടാന്‍ ചില നിബന്ധനകളൊക്കെയുണ്ട്. ഹലാലായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത് ഹറാമായ ഭക്ഷണമാണ് നമ്മുടെ പള്ളയിലെങ്കില് എത്ര ദുആ ചെയ്തിട്ടും കാര്യമില്ല. പലിശ, കൈക്കൂലി, കളവ്, കച്ചവടത്തിലെ വഞ്ചന, മുതലാളിയെ വഞ്ചിച്ചതുക, അനര്‍ഹമായി ഉണ്ടാക്കിയ മുതല്‍ ഇവയില്‍ നിന്നൊക്കെ നമ്മുടെ ഭക്ഷണവും സമ്പത്തും ശുദ്ധമായിരിക്കണം.
അത്താഴം (സഹര്‍)
തറാവീഹ് കഴിഞ്ഞ ഉടനെ കഴിക്കുന്നതല്ല നോമ്പിന്റെ അത്താഴം. സുബ്ഹിനു അല്പം മുമ്പ് കഴിക്കുന്നതാണത്. അതിലാണ് സുന്നത്തുള്ളത്. അത്താഴം വളരെ അധികമായിപ്പോകാതെയും തീരെ കുറഞ്ഞുപോകാതേയും സൂക്ഷിക്കേണ്ടതാണ്.
റമദാന് മാസത്തിലെ തീറ്റ
റമദാനിലാണ് ഏറ്റവും നല്ല മത്സ്യങ്ങള്‍ കൂടുതലായി വിറ്റഴിയുന്നത്. അതേപോലെത്തന്നെയാണ് മാംസത്തിന്റേയും അവസ്ഥ. നമ്മുടെ ഭക്ഷണച്ചെലവ് മറ്റ് മാസങ്ങളില്‍ നിന്നും എത്രയോ ഇരട്ടി വര്‍ധിക്കുന്ന മാസം. ഇത് തികച്ചും നോമ്പിന്റെ ലക്ഷ്യത്തിനു വിരുദ്ധമാണ്. വയര്‍നിറയെ ഭക്ഷണം കഴിക്കരുതെന്നു നമ്മോട് കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും പരിശുദ്ധ റമദാന് രാവുകളില്‍ ഭക്ഷണം കുറക്കേണ്ടത് വളരെ അത്യാവശ്യവും നമ്മുടെ ശരീരത്തിന് ഗുണകരവുമാണ്. നോമ്പ് മുറിയിലും അത്താഴത്തിലും വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്റെ നോമ്പ് എന്തു നോമ്പാണ്!
നോമ്പിന്റെ 6 മര്യാദകള്‍
1. നോട്ടം
നോമ്പുകാരന്റെ നോട്ടം ഒരു കാരണവശാലും അസ്ഥാനത്ത് പതിയരുത്. തന്റെ ഭാര്യയുടെ നേരെ പോലും ആശയോടെയുളള നോട്ടം പതിയരുതെന്ന് പറയപ്പെടുന്നു. മൊബൈല്‍, ടി.വി മുതലായവയിലെ കളി-തമാശകളിലേക്കും നോട്ടം പതിയാതെ ശ്രദ്ധിക്കണം.
2 നാവ്
നുണ, ഏഷണി, പ്രയോജനമില്ലാത്ത വര്‍ത്തമാനം, പരദൂഷണം, വൈരാഗ്യത്തിലുള്ള സംസാരം, ആക്ഷേപിക്കല്‍, വഴക്ക് കൂടല്‍, തുടങ്ങി എല്ലാകാര്യങ്ങളില്‍ നിന്നും നാവിനെ സൂക്ഷിക്കണം. ഗീബത്തു പറയുന്നതുകൊണ്ട് നോമ്പുതന്നെ നമുക്കു ഭാരമായി അനുഭവപ്പെടും. നോമ്പ് കൊണ്ട് ക്ഷീണം അനുഭവപ്പെടാതിരിക്കണമെങ്കില്‍ പാപങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്ക്കുക, പ്രത്യേകിച്ചും ഗീബത്ത് പറയുന്നതില്‍ നിന്നും കേള്‍ക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്ക്കണം. ഗീബത്തു പറയുന്നതുകൊണ്ട് നോമ്പുമുറിയും എന്നുവരെ ചില ഉലമാക്കള്‍ പറയുന്നു. മരിച്ചുപോയ തന്റെ സഹോദരന്റെ മാംസം ഭക്ഷിക്കലാണ് ഗീബത്ത് എന്ന് ഖുര്‍ആന്‍ പറയുന്നു. ഒരിക്കല്‍ നബി(സ) തങ്ങള്‍ 2 ഖബ്റുകള്‍ക്ക് അരികിലൂടെ നടന്നുപോവുകയായിരുന്നു. 2 ഖബ്റാളികളും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരാള്‍ ഗീബത്തു പറഞ്ഞതിന്റെ പേരിലും രണ്ടാമന് മൂത്രമൊഴിക്കുമ്പോള്‍ സൂക്ഷിക്കാത്തതിന്റെ പേരിലും ആണ് എന്നു നബി പറഞ്ഞു.
3. കാത്
നാവുകൊണ്ട് പറയുന്നത് നിരോധിക്കപ്പെട്ട എല്ലാകാര്യങ്ങള്‍ ശ്രദ്ധിക്കലും കേള്‍ക്കലും ഹറാമാണ്. ഗീബത്തു പറയുന്നവനും കേള്‍ക്കുന്നവനും പാപത്തില്‍ തുല്യപങ്കാളികളാണ്.
4. മറ്റ് അവയവങ്ങള്‍
നോമ്പുകാരന് സൂക്ഷിക്കേണ്ട നാലാമത്തെ കാര്യം തന്റെ മറ്റ് അവയവങ്ങളെ പരിപൂര്‍ണ്ണമായും തെറ്റില്‍ നിന്നു സൂക്ഷിക്കുക എന്നതാണ്. 'തടയപ്പെട്ട സ്ഥലത്തേക്ക് നടക്കുന്നതില്‍ നിന്നും കാലിനേയും തെറ്റായവ പിടിക്കുന്നതില്‍ നിന്നു കൈയിനേയും തെറ്റായവ ചിന്തിക്കുന്നതില്‍ നിന്നു മനസ്സിനേയും ഇതേപോലെ ശരീരത്തിലെ മറ്റുഭാഗങ്ങളെയും വിരോധിക്കപ്പെട്ടവയില്‍ നിന്നും സൂക്ഷിക്കണം. ഹറാമായ ഭക്ഷണത്തില്‍ നിന്ന് വയറിനേയും സൂക്ഷിക്കണം.
5 അമിത ഭക്ഷണം
ഹലാലായ ഭക്ഷണമാണെങ്കില്‍ കൂടി നോമ്പുമുറിക്കുന്ന സമയത്ത് അധികമാകരുത്. അതുകൊണ്ട് നോമ്പിന്റെ ഉദ്ദേശ്യം മാറിപ്പോകും. വീട്ടിലെ പുരുഷന്മാരും യുവാക്കളും മനസ്സുവച്ചാല്‍ നമ്മുടെ ഉമ്മമാര്‍ക്കു ഭാര്യമാര്‍ക്കും പെങ്ങന്മാര്ക്കും ഈ പുണ്യ റമദാനിലെങ്കിലും അല്പം സ്വസ്ഥതയോടെ ഇബാദത്ത് ചെയ്യാന്‍ സാധിക്കും. ആണുങ്ങള് പള്ളിയില്‍ ചെന്ന് നോമ്പ് മുറിക്കാന്‍ തീരുമാനിച്ചാല്‍ മതിയാകും. സാധുക്കളോട് സാദൃശ്യം ആവുകയെന്നത് നോമ്പിന്റെ ഉദ്ദേശ്യമാണ്. ഇഷ്ടഭക്ഷണം വേണ്ടത്ര കഴിച്ചാല്‍ നമുക്കീ ഗുണമൊന്നും കിട്ടില്ല. നോമ്പുകൊണ്ട് വിശപ്പിന്റെ പ്രയാസം അനുഭവപ്പെടുന്നത് കൂടുതല്‍ പ്രതിഫലം കിട്ടുന്നതിനും സാധുക്കളോട് ദയവു തോന്നുന്നതിനും കാരണമാകുന്നതാണ്.
6. ഭയം വേണം
തന്റെ ഇബാദത്തുകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നുള്ള ഭയം എപ്പോഴും മുഅ്മിനില്‍ ഉണ്ടാവണം. നിയ്യത്ത് ശരിയല്ലാത്തതിന്റെ കാരണമായി നമ്മുടെ ഇബാദത്ത് നമ്മുടെ മുഖത്തേക്കു തന്നെ വലിച്ചെറിയപ്പെടാതിരിക്കാന് നാം ശ്രദ്ധിക്കണം. ഇബാദത്ത് സ്വീകരിക്കപ്പെടാന്‍ ദുആ അധികരിപ്പിക്കണം. അല്ലാഹുവിന്റെ കരുണയില്‍ കൂടുതല്‍ പ്രതീക്ഷവെക്കുകയും വേണം.
നോമ്പ് ഉപേക്ഷിക്കല്‍
റമദാനില്‍ നിന്നുള്ള ഒരുദിവസം ശരിയായ അനുവാദമോ രോഗമോ ഇല്ലാതെ ഒരാള്‍ നോമ്പ് ഉപേക്ഷിച്ചാല്‍ റമദാന് അല്ലാത്ത കാലമെല്ലാം നോമ്പുനോറ്റാലും ശരി അതിനും പകരമോ പരിഹാരമോ ആവുകയില്ല -ഹദീസ്
ലൈലത്തുല്‍ ഖദര്‍
അനുഗ്രഹീത റമദാനിലെ രാത്രികളിലെ ഒരു രാത്രിയാണ് ഖദറിന്റെ രാത്രി. 1000 മാസത്തേക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായ രാവാണത്. 83 വര്‍ഷവും 4 മാസവും തുടരെ ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം ആ രാവ് ഇബാദത്ത് ചെയ്ത് സ്വീകരിക്കപ്പെടാന്‍ യോഗ്യത നേടിയ വ്യക്തിക്ക് ലഭിക്കും. ആയതിനാല്‍ ഈ രാവ് പ്രതീക്ഷിച്ച് റമദാന് ആദ്യം മുതല്‍ ദുആ, ദിക്റ്, തൗബ, ഇസ്തിഗ്ഫാര്‍, സ്വദഖ മറ്റു സുന്നത്തായ കാര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുക.
ഇതുവരെ തന്റെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും വലുതും ചെറുതുമായ ധാരാളം പാപങ്ങള്‍ വന്നുപോയിട്ടുണ്ട്. അതില്‍ ഖേദവും ലജ്ജയും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന ദൃഢപ്രതിജ്ഞയും നമുക്ക് ഉണ്ടാവണം. ലൈലത്തുല്‍ ഖദര്‍ കൃത്യമായി നമുക്കറിയില്ല. നബി(സ) തങ്ങള്‍ക്ക് അറിയാമായിരുന്നു. അത് സ്വഹാബാക്കളെ അറിയിക്കാന്‍ വേണ്ടി പ്രവാചകന്(സ) വെളിയിലേക്ക് വന്നു. ആ സമയത്ത് 2 ആളുകള്‍ ശണ്ഠ കൂടുന്നുണ്ടായിരുന്നു. അതോടു കൂടി ആ വിവരം നബിയില്‍ നിന്ന് ഉയര്ത്തപ്പെട്ടുപോയി.
ശണ്ഠ
ശണ്ഠകൂടുന്നതു കാരണമായി എല്ലാവിധ ബറകത്തും തടയപ്പെട്ടുപോകും. നോമ്പ്, നിസ്കാരം, ധര്‍മ്മം എന്നിവയേക്കാള്‍ ശ്രേഷ്ഠമായ കാര്യമാണ് അന്യോന്യം സ്നേഹത്തോടെ കഴിഞ്ഞുകൂടുക എന്നത്. ദീനിനെ പാടേ നശിപ്പിച്ചു കളയുന്ന കാര്യമാണ് അന്യോന്യം ശണ്ഠകൂടല്‍.
ചൊടി
ഒരുവന് തന്റെ മുസ്ലിമായ സഹോദരനുമായുള്ള വിരോധത്തില്‍ 3 ദിവസത്തില്‍ കൂടുതല്‍ മിണ്ടാതെ കഴിഞ്ഞുകൂടുകയും ആ അവസ്ഥയില്‍ത്തന്നെ മരിക്കുകയും ചെയ്താല്‍ അവന് നേരെ നരകത്തില്‍ പോകുന്നതാണ്. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും മനുഷ്യരുടെ അമലുകളെ അല്ലാഹുവിന്റെ അടുക്കല്‍ സമര്‍പ്പിക്കപ്പെടും. മുശ്രിക്കുകള്‍ അല്ലാത്തവര്‍ക്ക് അല്ലാഹുവിന്റെ കരുണകൊണ്ട് മാപ്പ് ചെയ്യപ്പെടും. എന്നാല്‍ അന്യോന്യം വിരോധത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് മാപ്പ് ചെയ്യുന്നതിനെ സംബന്ധിച്ച് ''അവര്‍ യോജിപ്പിലാകുന്നതുവരെ അവരുടെ കാര്യം നിര്‍ത്തി വെച്ചേക്കുക എന്ന് അല്ലാഹു കല്പിക്കും. ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ പൊതുവായ അനുഗ്രഹം സൃഷ്ടികളുടെ മേല്‍ ഉണ്ടാകുന്നതും (നിസ്സാരമായ കാരണങ്ങള്‍കൊണ്ട്) സൃഷ്ടികള്‍ക്കെല്ലാം മാപ്പു ചെയ്തുകൊടുക്കുന്നതുമാണ്. പക്ഷെ 2 കൂട്ടര്‍ക്ക് മാപ്പ് ചെയ്യപ്പെടില്ല.
1. കാഫിര്‍.
2. മറ്റുള്ളവരോട് വൈരാഗ്യത്തില്‍ കഴിഞ്ഞ് കൂടുന്നവര്‍ക്ക്.
അന്യോന്യം മത്സരത്തില്‍ കഴിഞ്ഞുകൂടുന്നവരുടെ നിസ്ക്കാരം സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല എന്ന് പറയപ്പെടുന്നു.
ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്നവര്‍ പറയേണ്ട ദുആ
അല്ലാഹുവേ നിശ്ചയമായും നീ മാപ്പുചെയ്യുന്നവനാണ്. മാപ്പിനെ ഇഷ്ടപ്പെടുന്നവനും ആണ്. അതുകൊണ്ട് നീ എനിക്ക് മാപ്പ് ചെയ്തു തരേണമേ!
ഇഅ്തികാഫ്
എന്ന നിയ്യത്തോടെ പളളിയില്‍ ചെലവഴിക്കുന്നതിനാണ് ഇഅ്തികാഫ് എന്നുപറയുന്നത്. പള്ളിയില്‍ കയറുമ്പോള്‍ തന്നെ ഇഅ്തികാഫിന്റെ നിയ്യത്ത് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ പുണ്യമുള്ള അമലാണ് ഇഅ്തികാഫ്. ഒരുദിവസം ഇഅ്തികാഫിരിക്കുന്നതിന്റെ പ്രതിഫലമായി അല്ലാഹുഅവന്റേയും നരത്തിന്റേയും ഇടയില്‍ 3 കിടങ്ങുകളെ നിശ്ചയിച്ചിരിക്കുന്നു. അതിലോരോന്നും സര്‍വ്വലോകങ്ങളും ചേര്ന്നാലുള്ളതിനേക്കാളും വിശാലമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ആവശ്യനിര്‍വ്വഹണത്തിനു വേണ്ടി ത്യാഗം ചെയ്യുന്ന ഒരു വ്യക്തിക്ക് ഇതിനെക്കാളും പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 10 വര്‍ഷം ഇഅ്തികാഫ് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട് മുസ്ലിമായ ഒരാളുടെ ഹലാലായ ആവശ്യപൂര്‍ത്തീകരണത്തിനു വേണ്ടി ശ്രമിക്കുന്നതിന്.
ഭാഗ്യം കെട്ട 4 കൂട്ടര്
ലൈലത്തുല്‍ ഖദറില്‍ അല്ലാഹുവിന്റെ തിരുനോട്ടം എല്ലാ മുഅ്മിനീങ്ങളുടെ മേലും ഉണ്ടാകും. എന്നാല്‍ 4 കൂട്ടരുടെ മേല്‍ ആ അനുഗ്രഹം ഉണ്ടാവില്ല. അവര്‍ വളരെ ഖേദത്തിലായിരിക്കും.
- സദാ മദ്യം ഉപയോഗിക്കുന്നവര്‍
- മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവര്‍
- ബന്ധുത്വത്വത്തെ മുറിച്ചു കളയുന്നവര്‍
- വൈരാഗ്യം വെച്ച് അന്യോന്യമുള്ള ബന്ധം മുറിച്ചുകളയുന്നവര്.
തസ്ബീഹ് നിസ്ക്കാരം
ഹളറത്ത് അബ്ബാസ് (റ:അ) പറയുന്നു. എന്നോട് റസൂലുല്ലാഹി(സ), ഞാന്‍ നിനക്കൊരു ധര്‍മ്മം തരട്ടയോ? നിനക്കൊരു സാധനം സമ്മാനിക്കട്ടയോ? എന്നു ചോദിച്ചു. അപ്പോള്‍ എനിക്കു മുമ്പ് ആര്‍ക്കും കൊടുത്തിട്ടില്ലാത്ത ദുന്യവിയായ ഏതോ സാധനം തരാന്‍ പോവുകയാണെന്നു ഞാന്‍ വിചാരിച്ചുപോയി. ഉച്ചതിരിഞ്ഞു കഴിഞ്ഞാല്‍ 4 റക്അത്ത് സുന്നത്ത് നമസ്ക്കാരം തസ്ബീഹ് നിസ്ക്കാരത്തിന്റെ നിയ്യത്തില്‍ നിസ്ക്കരിക്കണം. എല്ലാ റക്അത്തിലും ഫാത്തിഹായും സൂറത്തും ഓതണം. സൂറത്തുല്‍ ഹദീദ്, സൂറത്തുല്‍ ഹഷ്റ്, സൂറത്തു സ്വഫ്ഫ്, സൂറത്തുല്‍ തഗാബുന്, സൂറത്തുല്‍ ജുമുഅ ഇവയില്‍ നിന്നേതെങ്കിലും 4 എണ്ണം ഓതണമെന്ന് ചില ആലീമിങ്ങള്‍ പറയുന്നു. ഇദാസുല്സിലതി, വല്‍ ആദിയാത്തി, തക്കാസൂര്, വല്‍ അസ്രി, കാഫിറൂന, നസ്ര്, ഇഖ്ലാസ് ഇവയിലേതെങ്കിലും 4 എണ്ണം ഓതണമെന്നും ചില ആലീമീങ്ങള്‍ പറയുന്നു.
നിസ്കാരത്തിന്റെ രൂപം
പകലിലോ രാത്രിയിലോ ആവാം. പകലാണെങ്കില് 4 റക്അത്ത് ഒന്നിച്ച് നിസ്ക്കരിക്കണം.
ഒന്നാം റക്അത്ത് ഫാത്തിഹാക്ക് മുമ്പ് 15 തസ്ബീഹ്
സൂറത്തിനു ശേഷം 10 ''
റുകൂഇല്‍ 10 ''
ഇഅ്തിദാലില്‍ 10 ''
ഒന്നാം സുജുദില്‍ 10 ''
ഇടയിലെ ഇരുത്തത്തില്‍ 10 ''
രണ്ടാം സുജൂദില്‍ 10 ''
ആകെ 75 ''
രണ്ടാം റക്അത്തില്‍ ഫാത്തിഹക് മുമ്പ് തസ്ബീഹ് വേണ്ട. സൂറത്തിനുശേഷം 15 തസ്ബീഹ്, ഇടയിലെ അത്തഹിയ്യാത്തിനു മുമ്പ് 10തസ്ബീഹ്. നാല് റക്അത്തിലും കൂടി ആകെ 300 തസ്ബീഹ്.
ചൊല്ലേണ്ട തസ്ബീഹ്
റുകൂഇലും ഇഅ്തിദാലീലും, സുജൂദിലും, ഇടയിലെ ഇരുത്തത്തിലും സാധാരണ ചൊല്ലാറുള്ള തസ്ബീഹിനുശേഷമാണ് ഈ തസ്ബീഹ് ചൊല്ലേണ്ടത്. അവസാന റക്അത്തില്‍ അത്തഹിയ്യാത്തിനുശേഷം സലാമിനു മുമ്പായി താഴെ കാണുന്ന ദുആ ചൊല്ലണമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്.
തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ഠത
അല്ലാഹുതആല പാപങ്ങള്‍ പൊറുക്കും. ദുന്‍യാവിലുള്ള എല്ലാ ആളുകളെക്കാള്‍ കൂടുതല്‍ പാപം ചെയ്തവനാണെങ്കിലും ശരി നിന്റെ പാപം തസ്ബീഹ് നിസ്രാരം കൊണ്ട് പൊറുക്കപ്പെടുന്നതാണ്. ആപത്തുകളും മന:പ്രയാസങ്ങള്‍ നീങ്ങാനും തസ്ബീഹ് നിസ്ക്കാരം ഉപകരിക്കും. ദിവസവും ഒരു പ്രാവശ്യം തസ്ബീഹ് നിസ്ക്കാരം നിര്‍വ്വഹിക്കാന്‍ സൗകര്യപ്പെട്ടാല്‍ അപ്രകാരം ചെയ്യണം. അതിനു പറ്റുന്നില്ലെങ്കില്‍ എല്ലാ ജുമുഅ ദിവസവും നടത്തണം. അതിനും പറ്റുന്നില്ലെങ്കില്‍ മാസത്തിലൊരിക്കല്‍, അതിനും പറ്റില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ അതിനും കഴിയുന്നില്ലെങ്കില്‍ ജീവിതത്തിലൊരിക്കലെങ്കിലും നിസ്ക്കരിക്കണം.
തഹജ്ജുദ് നിസ്ക്കാരം
എല്ലാവരും ഉറങ്ങുമ്പോള്‍ അല്ലാഹുവിന്റെ സ്മരണയിലായിക്കൊണ്ട് പാതിരാസമയങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഇബാദത്താണ് തഹജ്ജുദ് നിസ്ക്കാരം. ഏറെ ത്യാഗം ആവശ്യമുള്ളതിനാല്‍ തന്നെ വളരെയേറെ പുണ്യം കിട്ടാന്‍ സാധ്യതയുള്ള ഇബാദത്തു കൂടിയാണിത്. തഹജ്ജുദ് എന്ന സുന്നത്ത് നിസ്ക്കാരം അല്ലാഹുവിനുവേണ്ടി 2 റക്അത്ത് നിസ്ക്കരിക്കുന്നു എന്ന നിയ്യത്ത് ചെയ്ത് കൈകെട്ടി സാധാരണ സുന്നത്ത് നിസ്ക്കാരം പോലെ നിസ്ക്കരിക്കുക. വലിയസൂറത്ത് ഓതുന്നത് നല്ലതാണ്. പരമാവധി റുകൂഅ്, സുജൂദ്് എന്നിവ ദീര്‍ഘിപ്പിക്കുക. അവനവന് കഴിയുന്നത്ര പതിവാക്കുക. നിസ്ക്കാരം വിട്ടുപോകാതെ ശ്രദ്ധിക്കേണ്ടത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പരമാവധി 8 റക്അത്ത് വരെ ആകാം.
സമാപനം
പരിശുദ്ധ റമദാന് നമുക്ക് ആഖിറം സമ്പാദിക്കാന്‍ അല്ലാഹു വിട്ടുതന്നിരിക്കുകയാണ്. നോമ്പ്, നിസ്ക്കാരം, സക്കാത്ത് പോലുള്ള ഫര്ളുകള് എല്ലാവരും നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. എന്നാല്‍ സുന്നത്തുകള്‍ അത് നമുക്ക് വിട്ടുതന്നിരിക്കുകയാണ്. എത്രമാത്രം അതില്‍ വര്‍ധനയും നിഷ്ഠയും ഇഖ്ലാസും, സ്ഥിരതയും കാണിക്കുന്നുവോ അത്രമേല്‍ അല്ലാഹുവുമായി അടുക്കാന്‍ നമുക്ക് സാധിക്കും. തഹജ്ജൂദ് നിസക്കാരം, ളുഹാ നിസ്ക്കാരം, മഗ്രിബിനും ഇശാക്കും ഇടയിലുള്ള അവ്വാബീന്‍ പോലുള്ള നിസ്കാരം തുടങ്ങിയവ പതിവാക്കുക. ദിവസവും സുബ്ഹിനും അസ്വറിനുശേഷവും താഴെ പറയുന്ന ദിക്റും, സ്വലാത്തും, തസ്ബീഹും പതിവാക്കുക.
- ഏതെങ്കിലുമൊരു ഇസ്തിഗ്ഹാര് 100 തവണ
- നബിയുടെ പേരില്‍ സ്വലാത്ത് 100 തവണ
- തസ്ബീഹ് 100 തവണ
ഖുര്‍ആന്‍പാരായണം പരമാവധി വര്‍ധിപ്പിക്കുക
ഇസ്തിഗ്ഫാറും തൗബയും കൂടുതലായി വര്‍ധിപ്പിക്കുക
ശരീരത്തിലെ മുഴുവന്‍ അവയവങ്ങളേയും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി അടക്കുക, ഒതുക്കുക.
മറ്റുള്ളവര്‍ക്ക് ഖിദ്മത്ത് ചെയ്യുക, വിട്ടുവീഴ്ച, ക്ഷമ, സഹാനുഭൂതി സല്‍സ്വഭാവം ഇവ മുറുകെ പിടിക്കുക.
അല്ലാഹുനമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ.
ദുആ വസിയത്ത്
ഒരു തവണ നാം ഈ കാര്യങ്ങളിലൂടെ കടന്നുപോയി. പരമാവധി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. ഇതിന്റെ പിറകില്‍ അനേകം കൈകളുടെ ഒത്തുചേരലുകള്‍ ഉണ്ടായിട്ടുണ്ട്. അവരാരൊക്കെയെന്ന് അല്ലാഹു അറിയും. നിങ്ങളുടെ എല്ലാ ദുആയിലും ഞങ്ങളേയും ഉള്‍പ്പെടുത്തണമെന്ന ദുആ വസിയത്തോടെ.
0 Comments