ഫർള് നിസ്കാരത്തിന്റെ പൂർണ്ണരൂപം
ഫർള് നിസ്കാരത്തിന്റെ പൂർണ്ണരൂപം

അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്വിശ്വാസി വരുമ്പോള് ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം. വലിയ അശുദ്ധിയില് നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില് നിന്ന് വുളൂഅ് ചെയ്തും വൃത്തിയാകല്നിര്ബന്ധമാണ്. 

നിസ്കാരത്തിന്റെ ശർഥുകൾ
നിസ്കാരത്തില് പ്രവേശിക്കുന്നതിനു മുമ്പ് നിര്ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനള്ക്ക് ശര്ത്വുകള് എന്നു പറയുന്നു.
1. അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തൽ (വുളു ചെയ്യുക, കുളിക്കുക)
2 . നജസിൽ നിന്ന് ശുദ്ധി വരുത്തുക
3. ഔറത്ത്‌ മറക്കുക.
4 . സമയം ആയെന്നറിയുക.
5. ഖിബ്‌ ലക്ക്‌ മുന്നിടുക
വുളൂഇന്റെയും കുളിയുടെയും ശർഥുകൾ
1. വെള്ളം ത്വഹൂറായിരിക്കൽ
2. കഴുകപ്പെടുന്ന അംഗങ്ങളിൽ വെള്ളം ഒഴുക്കുക
3. വെള്ളത്തിനു ഗുണവിത്യാസം വരുത്തുന്ന വല്ലതും അവയവങ്ങളിൽ ഇല്ലാതിരിക്കുക.
4. വെള്ളം ചേരുന്നതിനെ തടയുന്ന പെയിന്റ്‌ പോലുള്ളവ അവയവങ്ങളിൽ ഇല്ലാതിരിക്കുക.
5. നിത്യ അശുദ്ധിയുള്ളവർക്ക്‌ (നിസ്കാരത്തിനുള്ള )സമയം ആവുക

വുളൂഇന്റെ ഫർളുകൾ
1. നിയ്യത്ത്‌ : അതായത്‌ ‘ വുളൂ എന്ന ഫർളിനെ വീട്ടുന്നു. ‘ എന്നോ ‘ നിസ്‌കാരം ഹലാലാക്കുന്നു ‘ എന്നോ മുഖം കഴുകാനാരംഭിക്കുമ്പോൾ കരുതുക.
2. മുഖം കഴുകുക.
3. കൈ രണ്ടും മുട്ടോട്‌ കൂടി കഴുകുക.
4. തലയിൽ നിന്ന് അൽപം തടവുക.
5. കാല്‌ രണ്ടും ഞെരിയാണിയോടു കൂടി കഴുകുക.
6. ഈ ക്രമപ്രകാരം കൊണ്ട്‌ വരൽ

വുളൂഇന്റെ സുന്നത്തുകൾ
1. വുളൂഇന്റെ സുന്നത്തുകൾ വീട്ടുന്നുവെന്ന് തുടക്കത്തിൽ നിയ്യത്ത് ചെയ്യുക. 2. ഖിബ്‌ലക്ക് മുന്നിടുക 3. മുൻകൈ രണ്ടും ഒപ്പം കഴുകുക. 4.മുൻകൈ കഴുകുമ്പോൾ ബിസ് മിയും മറ്റ് ദിക്‌റുകളും ചൊല്ലുക. 5. മിസ്‌വാക്ക് ചെയ്യുക 6. വായിൽ വെള്ളം കൊപ്‌ളിക്കുകയും മൂക്കിൽ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക. 7.തല മുഴുവനും തടവുക. 8. ചെവി രണ്ടും (ഉള്ളും പുറവും )ഒന്നിച്ച് കഴുകുക. 9.കൈകാലുകളിൽ വലത്തേത് മുന്തിക്കുക 10. അവയവങ്ങൾ തേച്ച് കഴുകുക 11. തുടർച്ചയായി കൊണ്ട് വരിക 12. കൈമുട്ട്, കാൽ മടമ്പ് മുതലായ സ്ഥലങ്ങൾ സൂക്ഷിച്ച് കഴുകുക. 13. സംസാരം ഉപേക്ഷിക്കുക. 14. അവസാനം ദുആ ചെയ്യുക. 15. എല്ലാം മൂന്ന് തവണ ചെയ്യുക. 16. അവശേഷിക്കുന്ന വെള്ളത്തിൽ നിന്ന് അല്പം കുടിയ്ക്കൽ
വുളൂഇനു ശേഷം ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണം
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ.

വുളൂഅ് മുറിയുന്ന കാര്യങ്ങൾ
1) മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതു പുറപ്പെടൽ
2) ബുദ്ധിയുടെ വകതിരിവ് നീങ്ങൽ
3) മുൻ കയ്യിന്റെ പള്ളകൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടൽ
4) അന്യസ്ത്രീ പുരുഷന്മാർ മറയില്ലാതെ പരസ്പരം തൊടൽ

കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
വലിയ അശുദ്ധിയുണ്ടയാൽ കുളി നിർബന്ധമാകും. വലിയ അശുദ്ധിയുടെ കാരണങ്ങൽ ആറാണ്.
1) മനിയ്യ് പുറപ്പെടുക
2) സംയോഗം ചെയ്യുക
3) മുസ്ലിം മരിക്കുക (ശഹീദാണെങ്കിൽ കുളിപ്പിക്കരുത് )
4) സ്ത്രീകൾക്ക് ആർത്തവമുണ്ടാവുക
5) പ്രസവിക്കുക
6) പ്രസവ രക്തമുണ്ടാവുക

കുളിയുടെ ഫർളുകൾ
1) നിയ്യത്ത്
2) ശരീരം മുഴുവൻ കഴുകൽകുളി സ്വഹീഹാകാൻ ഫർളുകളും ശർഥ്വുകളും ഉണ്ടായാൽ മതിയെങ്കിലും സുന്നത്തുകളും കൂടെ കൂടുമ്പോഴേ അത് പൂർണ്ണമാകുകയുള്ളൂ

കുളിയുടെ രൂപം
1) കുളിയുടെ സുന്നത്തുകൾ നിർവ്വഹിക്കുന്നു എന്ന നിയ്യത്തോട് കൂടെ ബിസ്മി ചൊല്ലുക
2) ശരീരത്തിലെ മാലിന്യങ്ങൾ നീക്കുക
3) വായിൽ വെള്ളം കൊപ്‌ളിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുക
4) ശേഷം വുളൂഅ് ചെയ്യുക
5) കക്ഷം ,പൊക്കിൾ, ചെവി മുതലായവ സൂക്ഷിച്ച് കഴുകുക
6) താടിയും മുടിയും വെള്ളമെടുത്തു തിക്കകറ്റുക
7) ‘കുളി എന്ന ഫർളിനെ വീട്ടുന്നു’ എന്ന് നിയ്യത്ത് ചെയ്ത് തലയിൽ വെള്ളം ഒഴിച്ച് തേച്ച് കഴുകുക
8) പിന്നീട് വലത് വശവും ഇടത് വശവും വെള്ളം ഒഴിച്ച് തേച്ച് കഴുകുക
9) എല്ലാം മൂന്ന് തവണയാക്കുക
10) ഖ്വിബ്‌ലക്ക് മുന്നിട്ടും സംസാരം ഉപേക്ഷിച്ചും നിർവഹിക്കുക
11) അവസാനം വുളൂഇന്റെ അവസാനത്തിൽ ചൊല്ലുന്ന ദുആ ചെയ്യുക

അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ
വുളു ഇല്ലാത്തവർക്ക് ആറ് കാര്യങ്ങൾ ഹറാമാകും
1) നിസ്കാരം2) സുജൂദ്3) ജുമുഅയുടെ ഖുതുബ4) മുസ്‌ഹഫ് തൊടൽ5) മുസ്‌ഹഫ് ചുമക്കൽ
വലിയ അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ
1) ചെറിയ അശുദ്ധികൊണ്ട് ഹറാമാകുന്ന മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 2)പള്ളിയിൽ താമസിക്കുക 3)ഖുർ ആൻ ഓതുക 4)ഹൈള്, നിഫാസ് എന്നിവയുള്ളപ്പോൾ (മുകളിൽ പറഞ്ഞവക്ക് പുറമെ) ത്വലാഖ്, സംയോഗം, നോമ്പ് എന്നിവയും ഹറാമാകും.


നിസ്കാരത്തിന്റെ രൂപം
അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.
നിൽക്കുമ്പോൾ രണ്ട് കാൽപാദങ്ങൾ ഒരു ചാൺ അകലത്തിലാണ് വെക്കേണ്ടത് (സുജൂദിൽ കാൽ വിരലുകളും മുട്ടുകളും രണ്ട് കൈകളുടെയും പള്ളകളുമെല്ലാം ഈ അകലത്തിലാണ് വെക്കേണ്ടത്, അത് കൂടുതൽ താഴ്മ കിട്ടാൻ കാരണവുമാണ് ) ശേഷം നിയ്യത്ത് ചെയ്യണം. (ഉദാ: ളുഹർ എന്ന ഫർളു നിസ്കാരം ‘ഇമാമോടു കൂടി’ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതണം ) ഇങ്ങിനെ കരുതൽ നിർബന്ധവും നാവു കൊണ്ട് മൊഴിയൽ സുന്നത്തുമാകുന്നു. ഈ കരുത്തോടു കൂടെ കൈമുട്ടുകൾ രണ്ടും മടക്കി മുൻകയ്യിന്റെ പള്ള ഭാഗം ഖ്വിബ്‌ലയുടെ ഭാഗത്തേക്കാക്കി ചുമലിനു നേരെ ഉയർത്തിപ്പിടിച്ച് കൊണ്ട് ‘അല്ലാഹു അക്‌ബർ’ എന്ന് പറയണം. (നിസ്കാരത്തിൽ കൈ ഉയർത്തൽ സുന്നത്തായ സ്ഥലങ്ങളിലൊക്കെ ഇങ്ങിനെയാണ് ഉയർത്തേണ്ടത് ) ഇതിനു തക്‌ബീറത്തുൽ ഇഹ്‌റാം എന്ന് പറയുന്നു. ‘മഹത്വം പ്രഖ്യാപിക്കുക എന്നർത്ഥം.നിയ്യത്ത് തക്‌ബീറിന്റെ ആരംഭത്തോടൊപ്പമാവണം. തക്ബീർ അവസാനിക്കുന്നതോടു കൂടി വലത്തെ കൈപ്പടം കൊണ്ട് ഇടത്തെ മണിബന്ധം പിടിച്ച് അവ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയുമായി വെക്കണം. പിന്നീട് ഇമാമും മഅ്മൂമും ഒറ്റക്ക് നിസകരിക്കുന്നവരും വജ്ജഹ്തു ഓതണം.
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ.
അർത്ഥം: ‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം - ശരീരം തിരിച്ചിരിക്കുന്നു. ഞാൻ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാൻ ബഹുദൈവ വിശ്വാസികളിൽ‌പ്പെട്ടവനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിനധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങിനെ ജീവിക്കണമെന്നാണ് എന്നോട് കൽ‌പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരിൽ പ്പെട്ടവനാണ് ഞാൻ’
ശേഷം പതുക്കെ ‘അഊദു’ ഓതണം. ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിങ്കൽ ഞാൻ അഭയം പ്രാപിക്കുന്നു എന്നാണ് അ ഊദുവിന്റെ അർത്ഥം
അഊദു ഓതി ഖുർആനിലെ ഒന്നാം അദ്ധ്യായം (ഫാതിഹ) ഓതണം.
بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
الْحَمْدُ للّهِ رَبِّ الْعَالَمِين
الرَّحمـنِ الرَّحِيم
مَـالِكِ يَوْمِ الدِّين
إِيَّاك نَعْبُدُ وإِيَّاكَ نَسْتَعِين
اهدِنَــــا الصِّرَاطَ المُستَقِيم
صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّين
( ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ ഇമാം ഉറക്കെ ഓതുകയും മഅ്മൂ അത് ശ്രദ്ധിച്ച് കേൾക്കുകയും പിന്നീട് മഅ്മൂം ഓതുകയുമാണ് വേണ്ടത് )
ഫാതിഹയുടെ സാരം :
റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് ഞാൻ ഓതുന്നു.
സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും
റഹീമും റഹ്‌മാനുമായവൻ
പ്രതിഫലം നൽകപ്പെടുന്ന ദിവസത്തിന്റെ നാഥൻ
നിനക്ക് മാത്രം ഞങ്ങൾ ആരാധിക്കുകയും, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.
നീ ഞങ്ങളെ നേരായ മാർഗത്തിൽ ചേർക്കേണമേ.
അഥവാ നീ അനുഗ്രഹിച്ച, കോപത്തിനു പാത്രീഭവിക്കാത്തവരുടെ മാർഗത്തിൽ (ചേർക്കേണമേ)

ഫാതിഹ ഓതുമ്പോഴും ഇമാമിന്റെ ഓത്ത് ശ്രദ്ധിയ്ക്കുമ്പോഴും ഫാതിഹയുടെ ആശയങ്ങൾ ചിന്തിക്കുകയും മനസ്സിൽ ദൃഢമാക്കുകയും ചെയ്യേണ്ടതാണ്.
ഫാതിഹക്ക് ശേഷം ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും സൂറത്ത് ഓതണം. മഅ്മൂമ്‌ ഇമാമിന്റെ ഓത്ത് ശ്രദ്ധിച്ചു കേൾക്കുകയാണ് വേണ്ടത്.

റുകൂഅ്
സൂറത്ത് ഓതിയതിനു ശേഷം തക്‌ബീർ ചൊല്ലി റുകൂഇലേക്ക് പോകണം. രണ്ട് കാൽമുട്ടുകളിൽ രണ്ട് കൈപ്പടം വെച്ച് കുനിഞ്ഞ് നിൽക്കുന്നതിനെയാണ് റുകൂഅ് എന്ന് പറയുന്നത്.
റുകൂഇലേക്ക് കുനിയുന്നതിനു മുമ്പ് വിരലുകൾ ചെവിക്ക് നേരെ വരും വിധം ഉയർത്തി താഴ്ത്തി വേണം റുകൂഇലേക്ക് പ്രവേശിക്കാൻ. കുനിഞ്ഞ് നിൽക്കുമ്പോൾ, പിരടിയും മുതുകും ഒരേ നിരപ്പിൽ നിറുത്തണം. തല കൂടുതൽ ഉയർത്തുകയോ താഴ്ത്തുകയോ അരുത്.
റുകൂഇൽ ചൊല്ലേണ്ട ദിക്‌റ്
سُبْحٰانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ
അർത്ഥം : മഹാനായ എന്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധി ഞാൻ പ്രകീർത്തനം ചെയ്യുന്നു. ( ഈ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ചു പറയണം )
പിന്നീട് سمع الله لمن حمده ( അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതിയെ അവൻ സ്വീകരിക്കട്ടെ ) എന്ന് ചൊല്ലി മുമ്പ് പറഞ്ഞ വിധം കൈ ഉയർത്തി താഴ്ത്തി നിവർന്ന് നിൽക്കണം
ഇഅ്ത്തിദാലിൽ ഈ ദിക്‌ർ ചൊല്ലണം
رَبَّنٰا لَكَ الْحَمْدُ مِلْءَ السَّمٰاوٰاتِ وَمِلْءَ الْأَرْضِ وَمِلْءَ مٰا شِئْتَ مِنْ شَيْءٍ بَعْدُ
അർത്ഥം: ‘ ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്’

സുജൂദ്:
പിന്നീട് തക്ബീർ ചൊല്ലി (ഇവിടെ കൈ ഉയർത്തരുത്) സുജൂദിലേക്ക് പോകണം. നെറ്റി, രണ്ട് കൈപ്പടം, രണ്ട് കാലിന്റെ മുട്ടുകൾ, രണ്ട് കാലുകളുടെ വിരലുകളുടെ ഉൾഭാഗം ഇവ നിലത്ത് വെക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. (ഇവയിൽ നെറ്റി മറകൂടാതെ നിലത്ത് വെക്കൽ നിർബന്ധമാണ് ). സുജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽ മുട്ടുകൾ,പിന്നീട് കൈപ്പടം, പിന്നെ നെറ്റി, മൂക്ക് എന്നീ ക്രമത്തിലാണ് നിലത്ത് വെക്കേണ്ടത്. സുജൂദിൽ രണ്ട് കൈകളും പാർശ്വ ഭാഗങ്ങളോട് ചേർത്ത് വെക്കാതെ അല്‌പം അകറ്റിവെക്കുകയാണ് വേണ്ടത്.
സുജൂദിൽ ചൊല്ലേണ്ട ദിക്‌ർ :
سُبْحٰان رَبِّيَ الْأعْلَى وَبِحَمْدِهِ
അർത്ഥം : പരമോന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തനം ചെയ്യുന്നു’ . ( ഈ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ച് പറയണം)

സുജൂദുകൾക്കിടയിലെ ഇരുത്തം:
പിന്നീട് തക്ബീർ ചൊല്ലി സുജൂദിൽ നിന്ന് തല ഉയർത്തി ഇടത് കാൽ പരത്തി വെച്ച് അതിന്മേൽ ഇരിക്കണം. വലതു പാദവും വിരലുകളും സുജൂദിലെ പോലെ വെക്കണം.
ഈ ഇരുത്തത്തിൽ താഴെ ദിക്‌ർ ചൊല്ലുക.
رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعٰافِنِي
അർത്ഥം : ‘രക്ഷിതാവേ എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്കുള്ള പോരായ്മകൾ പരിഹരിച്ച് തരേണമേ, എന്നെ ഉയർന്ന പദവിയിൽ എത്തിക്കേണമേ, എനിക്ക് ആഹാരം നൽകേണമേ’
ഇങ്ങിനെ പ്രാർത്ഥിച്ച് തക്ബീർ ചൊല്ലി വീണ്ടും സുജൂദിലേക്ക് പോകണം. മുമ്പ് ചെയ്തത് പോലെതന്നെ സുജൂദ് ചെയ്യണം. രണ്ടാം സുജൂദിൽ നേരത്തെ ചൊല്ലിയ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ച് ചൊല്ലണം. അനന്തരം തക്ബീർ ചൊല്ലി നിറുത്തത്തിലേക്ക് തിരിച്ചു വരണം (ഇവിടെയും കൈ ചുമലിനു നേരെ ഉയർത്തേണ്ടതില്ല ) തിരിച്ചു വരുമ്പോൾ ആദ്യം തലയും പിന്നീടെ കൈകളും നിലത്തു നിന്നുയർത്തി കാൽമുട്ടുകളിൽ ശക്തിയൂന്നി എഴുന്നേറ്റ് നിൽക്കണം.
നിസ്കാരത്തിൽ പ്രവേശിച്ചതു മുതൽ രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തുന്നത് വരെയുള്ള ഈ ക്രിയകൾക്ക് ഒരു റക്‌അത്ത് എന്ന് പറയുന്നു. നിയ്യത്തും വജ്ജഹത്തുവും ഒന്നാമത്തെ റക്‌അത്തിൽ മാത്രം മതി . എല്ലാ റക്‌അത്തിലും ഫാതിഹക്ക് മുമ്പ് അ ഊദു ഓതൽ സുന്നത്താണ്

അത്തഹിയ്യാത്ത് :
രണ്ടിൽ കൂടുതൽ റക് അത്തുകളുള്ള നിസ്കാരങ്ങളിൽ രണ്ടാം റക്‌അത്തിലെ സുജൂദിൽ നിന്ന് തല ഉയർത്തിക്കഴിഞ്ഞാൽ ഒന്നാമത്തെ അത്തഹിയ്യാത്ത് ഓതാൻ വേണ്ടി അവിടെ ഇരിക്കണം. രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്നത് പോലെയാണ് ഇരിക്കേണ്ടത്. അത്തഹിയ്യാത്തിൽ ഇടതു കൈവിരലുകൾ ഇടതുകാലിന്റെ തുടയിൽ മുട്ടിനു സമീപം പരത്തിവെക്കണം. വലതുകൈയുടെ വിരലുകൾ വലതുകാലിന്റെ മുട്ടിന്റെ അറ്റത്ത് വെക്കണം. അപ്പോൾ കൈവിരലുകൾ കൂട്ടിപ്പിടിച്ച് പെരുവിരലിന്റെ തല ചൂണ്ടുവിരലിന്റെ മുരട് ഭാഗത്തെ സന്ധിയോട് ചേർത്ത് വെക്കണം. ചൂണ്ടു വിരൽ നിവർത്തിപ്പിടിക്കുകയും അല്പം താഴ്ത്തിയിട്ട് കാലിനോട് ചേർത്ത് വെക്കുകയും വേണം. മറ്റ് മൂന്ന് വിരലുകളും മടക്കിപ്പിടിക്കണം. ഈ ഇരുപ്പിൽ അത്തഹിയ്യാത്ത് ഓതണം. ‘ ഇല്ലല്ലാഹ്’ എന്ന് പറയുമ്പോൾ താഴ്ത്തിവെച്ച വലത്കൈയുടെ ചൂണ്ടുവിരൽ ഉയർത്തിപ്പിടിക്കണം. പിന്നീട് ഈ വിരലിലേക്ക് നോക്കൽ സുന്നത്താണ്. അവസാനത്തെ അത്തഹിയ്യാത്തിൽ രണ്ട് സലാമും വീട്ടിയതിനു ശേഷമാണ് ഈ വിരൽ താഴ്ത്തേണ്ടത്.

അത്തഹിയ്യാത്ത് :
اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوٰاتُ الطَّيِّبَاتُ ِلله اَلسَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ اَلسَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلـٰهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداً رَّسُولُ الله:
അർത്ഥം : ‘ എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ ,അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’
പിന്നീട് നബി(സ)صلى الله عليه وسل യുടെ മേൽ സ്വലാത്ത് ചൊല്ലണം. താഴെയുള്ള സല്വത്തിൽ നിന്ന് പച്ച നിറത്തിലുള്ള ഭാഗമാണ് ഒന്നാമത്തെ അത്തഹിയ്യാത്തിൽ ചൊല്ലേണ്ടത്. പൂർണ്ണമായും അവസാനത്തെ അത്തഹിയ്യാത്തിൽ ചൊല്ലുക.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ.
ആദ്യത്തെ അത്തഹിയ്യാത്തും സ്വലാത്തും ഓതിയതിനു ശേഷം തക്ബീർ ചൊല്ലി മൂന്നാമത്തെ റക്‌അത്തിലേക്ക് എഴുന്നേൽക്കണം. ഈ തക്ബീറിൽ രണ്ട് കൈകളും ചുമലിനു നേര ഉയർത്തൽ സുന്നത്താണ്.
അവസാനത്തെ അത്തഹിയ്യാത്തിൽ ഇരിക്കേണ്ട രൂപം:
സുജൂദിൽ വെച്ചപോലെ വലത്തെ കാൽ നാട്ടി നിറുത്തി അതിന്റെ താഴ്ഭാഗത്തിലൂടെ ഇടത്തെ കാൽ പുറത്തേക്ക് തള്ളിവെക്കണം. ഈ ഇരുത്തത്തിൽ അത്തഹിയ്യാത്തിനു പുറമെ നബിയുടെ മേൽ സ്വലാത്ത് ചൊല്ലലും നിർബന്ധമാണ്. അത്തഹിയ്യാത്തും സ്വലാത്തും ചൊല്ലിയ ശേഷം ദുആ ചെയ്യലും സുന്നത്തുണ്ട്.
സ്വലാത്തിനു ശേഷം പ്രത്യേകം ദുആയും സുന്നത്തുണ്ട്. ദുആയുടെ രൂപമാണ് താഴ
اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني.إنك أنت المقدم وأنت المؤخر، لا إله إلا أنت للهم إني أعوذ بك من عذاب القبر، ومن عذاب النار، ومن فتنة المحيا والممات، ومن فتنة المسيح الدجال
ദുആയിൽ നിന്ന് വിരമിച്ചാൽ ആദ്യം വലത് ഭാഗത്തേക്ക് തല തിരിച്ചുകൊണ്ട് ‘ അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹ്’ എന്ന് പറയണം ( അർത്ഥം : നിങ്ങൾക്ക് ശാന്തിയും അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഉണ്ടാവട്ടെ. ) പിന്നീടെ ഇടതു ഭാഗത്തേക്ക് തല തിരിച്ചു കൊണ്ടും അതേപ്രകാരം പറയണം. നെഞ്ച് തിരിക്കരുത്. തലമാത്രം തിരിച്ചാൽ മതി. സലാം ചൊല്ലുന്നതോടെ നിസ്കാരം അവസാനിച്ചു.
നിസ്കാരത്തിന് ശേഷമുള്ള ദിക് റുകള്
(أَسْـتَغْفِرُ الله . (ثَلاثاً
.استغفر الله العظيم القديم الكريم الرحيم الذي لا اله الا هو الحي القيوم من كل ذنب و خطيئة و اتوب اليه و اساله التوبة
.اللهم انت السلام و منك السلام و اليك يرجع السلام حينا ربنا برحمتك دار السلام تباركت ربنا و تعاليت يا ذا الجلال و الاكرام
اللهم اعني على ذكرك و شكرك و حسن عبادتك و توفيق طاعتك و ايمانك يا الله، لا نعبد الا إياك لك النعمة و لك الفضل و لك الثناء الحسن، لا اله الا الله مخلصين له الدين، و لو كره الكافرون
اللّهُ لا إلهَ إلاّ هُـوَ الـحَيُّ القَيّـومُ لا تَأْخُـذُهُ سِنَـةٌ وَلا نَـوْمٌ …..(آية الكرسي – البقرة:255
سُـبْحانَ اللهِ- 33
الحَمْـدُ لله - 33
اللهُ أكْـبَر- 33
الله اكبر كبيرا، الحمد للله كثيرا، سبحان الله بكرة و اصيلا
لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير . (عَشْر مَرّات بَعْدَ المَغْرِب وَالصّـبْح
اللهم لا مانع لما اعطيت و لا معطي لما منعت و لا راد لما قضيت ولا ينفع ذا الجد منك الجد
لا إله إلا الله- 10

ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ :
നിസ്കാരത്തിന്റെ കാര്യങ്ങളിൽ നിർബന്ധ കാര്യങ്ങളും ( ഫർളുകൾ ) സുന്നത്തുകളുമുണ്ട്. ഫർളുകളിൽ ഒന്നിന് ഭംഗം വന്നാൽ നിസ്കാരം സ്വീകാര്യമാവുകയില്ല. ശർഥുകൾക്ക് ഭംഗം വന്നാലും അങ്ങിനെ തന്നെ.
നിസ്കാരത്തിന്റെ ഫർളുകൾ14 ആകുന്നു
നിസ്കാരത്തില് പ്രവേശിക്കുന്നതിനു മുമ്പ് നിര്ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനള്ക്ക് ശര്ത്വുകള് എന്നു പറയും പോലെ നിസ്കാരത്തില് നിര്ബന്ധമായ പതിനാല് കാര്യങ്ങള്വേറെയുമുണ്ട്. ഇവയാണ് നിസ്കാരത്തിന്റെ ഫര്ളുകള്എന്നറിയപ്പെടുന്നത്.
1) നിയ്യത്ത് ചെയ്യുക
2) തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുക.
3) കഴിവുള്ളവൻ നിൽക്കുക
4) ഫാതിഹ ഓതുക
5) റുകൂഅ് ചെയ്യുക
6) റുകൂഇൽ നിന്ന് തലയുയർത്തി നിൽക്കുക ( ഇഅ്ത്തിദാൽ)
7) രണ്ട് സുജൂദുകൾ ചെയ്യുക
8) രണ്ട് സുജൂദിനിടയിൽ ഇരിക്കുക
9) ഇഅ്ത്തിദാൽ, റുകൂഅ് ,റുകൂഇൽ നിന്ന് തലയുയർത്തിയതിനു ശേഷമുള്ള നിൽ‌പ്പ്, രണ്ട് സുജൂദ്, അവക്കിടയിലുള്ള ഇരുത്തം എന്നിവക്കിടയിലെല്ലാം അടങ്ങിത്താമാസിക്കുക. ഉദാ: റുകൂഇൽ നിന്ന് തലയുയർത്തി നിൽക്കുമ്പോഴുണ്ടാകുന്ന അനക്കം അടങ്ങിയിട്ടാണ് സുജൂദിലേക്ക് പോകേണ്ടത്. അത്പോലെ സുജൂദ് ചെയ്താൽ അനക്കമടങ്ങിയിട്ട് വേണം അതിൽ നിന്ന് തലയുയർത്താൻ
10) അത്തഹിയ്യാത്ത് ഓതുക
11) നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുക
12) അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കുക
13) സലാം ചൊല്ലുക
14) ഇവകളെല്ലാം നിർദ്ദേശിക്കപ്പെട്ട ക്രമപ്രകാരം ചെയ്യുക .അതായത് ആദ്യം സുജൂദും റുകൂഉം ചെയ്താൽ പറ്റുകയില്ല.
നിസ്കാരത്തിന്റെ ഫർളുകൾ വിശദമായി താഴെ
നിയ്യത്ത്‌, തക്ബീറത്തുൽ ഇഹ്‌റാം, നിൽക്കൽ.
നിയ്യത്ത്‌, തക്ബീറത്തുൽ ഇഹ്‌റാം, നിൽക്കൽ എന്നീ മൂന്ന് കാര്യങ്ങളും ഒപ്പമാണ്‌ ഉണ്ടാകുന്നത്‌. പക്ഷെ നിയ്യത്ത്‌നിസ്കാരത്തിലും മറ്റ്‌ പല ആരാധനകളിലും നിർബന്ധമായത്കൊണ്ട്‌ അതിനെ ഒന്നാമതായും, തക്ബീർ എല്ലാ നിസ്കാരത്തിനും നിർബന്ധമായതിനാൽ അതിനെ രണ്ടാമതായും നിൽക്കൽ ഫർള്‌ നിസ്കാരത്തിൽ മാത്രം നിർബന്ധമായതിനാൽ അതിനെ മൂന്നാമതായും എണ്ണുന്നു എന്ന് മാത്രം. നിയ്യത്ത്‌ മുതൽക്കുള്ള നിൽപ്പ്‌ മാത്രമാണ്‌ നിസ്കാരത്തിന്റെ ഫർള്‌.
രണ്ടാമത്തെ ഫർളായ തക്ബീറിൽ ‘ അല്ലഹു അക്ബർ’ എന്ന പദം തന്നെ ചൊല്ലേണ്ടതാണ്‌. അർത്ഥ വിത്യാസം വരുത്തുന്നതോ അതേ അർത്ഥം കുറിക്കുന്ന മറ്റ്‌ പദങ്ങളോ അതിന്റെ പരിഭാഷയോ ‘അല്ലാഹു അക്ബർ’ എന്നതിനു പകരം മതിയാവുകയില്ല
വായ കൊണ്ട്‌ ഉച്ചരിക്കൽ നിർബന്ധമായ തക്ബീർ, ഫാതിഹ, അത്തഹിയ്യാത്ത്‌, സ്വലാത്ത്‌, സലാം എന്നിവകളെല്ലാം സ്വശരീരം കേൾക്കത്തക്കവിധമുള്ള ശബ്‌ദത്തിൽ ഉച്ചരിക്കൽ നിർബന്ധമാണെന്നത്‌ പ്രത്യേകം ശ്രദ്ധിയ്ക്കുക. എന്നാൽ ജമാഅത്തായി നിസ്കരിക്കുമ്പോൾ അടുത്തുള്ളയാൾക്ക്‌ ശല്യമാവുന്ന വിധം ഉച്ചത്തിലാവുകയുമരുത്‌. സംസാരിക്കാൻ കഴിയാത്തവർ ചുണ്ടും നാക്കും അണ്ണാക്കും കഴിയുന്നത്ര അനക്കൽ നിർബന്ധമാണ്‌. വജ്ജഹത്തു മുതലായ വാക്കുകൾ കൊണ്ട്‌ നിർവ്വഹിക്കപ്പെടുന്ന സുന്നത്തുകൾക്ക്‌ കൂലി കിട്ടണമെങ്കിലും അത്‌ സ്വശരീരം കേൾക്കുന്നത്ര ശബ്‌ദത്തിൽ ആയിരിക്കണം.
തക്ബീറിനു മുന്നെ തന്നെ നോട്ടം സുജൂ ദിന്റെ സ്ഥാനത്തേക്കാക്കണം
മൂന്നാമത്തെ ഫർളായ നിൽപ്പിൽ മുതുകെല്ലിന്റെ സന്ധികളെ നിവർത്തൽ നിർബന്ധമാണ്‌. അപ്പോൾ നിൽക്കുന്നുവെന്ന് പറയാൻ പറ്റാത്തവിധം കുനിഞ്ഞോ ചെരിഞ്ഞോ നിന്നാൽ മതിയാവുകയില്ല. വാർദ്ധക്യത്തിലോ മറ്റോ നിൽക്കാൻ കഴിയാത്തവരുടെ അവസ്ഥ പരിഗണനീയമാണ്‌. അവർ കഴിയുന്നത്‌ പോലെ നിൽക്കണം. റുകൂഅ് ചെയ്ത പോലെ ഒരാളുടെ മുതുക്‌ വളഞ്ഞ്പോയിട്ടുണ്ടെങ്കിൽ അപ്രകാരം തന്നെ നിൽക്കുകയും റുകൂഅ് ചെയ്യുമ്പോൾ അതിനു മുമ്പുള്ള അവസ്ഥയിൽ നിന്ന് റുകൂഇന്‌ വേണ്ടി കഴിയുമെങ്കിൽ കുറച്ച്‌ കൂടി കുനിയുകയും വേണം. ഇത്തരം കാരണങ്ങളൊന്നും നിസ്കാരം ഉപേക്ഷിക്കാനുള്ള കാരണങ്ങളല്ല
നിന്ന് നിസ്കരിക്കാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിക്കണം. ഏത്‌ രൂപത്തിലും ഇരിക്കാമെങ്കിലും ഒന്നാമത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്നത്പോലെ ഇരിക്കലാണ്‌ ഏറ്റവും ഉത്തമം.
നിൽപ്പ്‌ മൂന്നാമത്തെ ഫർളാണെങ്കിലും തക്ബീറിന്റെ തക്ബീറിന്റെ ആദ്യം മുതൽ അതുണ്ടാവണം. അപ്പോൾ തക്ബീറിന്റെ കുറച്ച്‌ അക്ഷരങ്ങൾ ഇരുന്ന് പറഞ്ഞ ശേഷം നിന്ന് പൂർത്തിയാക്കുകയോ, റുകൂഅ് , അത്തഹിയ്യാത്ത്‌ മുതലായവയിൽ ഇമാമിനെ തുടരുമ്പോൾ തക്ബീർ തുടങ്ങി പൂർത്തിയാകും മുമ്പ്‌ ഇമാമിന്റെ കൂടെ പോവുകയോ ചെയ്താൽ മതിയാവുകയില്ല. (ഇമാമിനോട്‌ പിന്തുടരുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട കാര്യമാണിത്‌ ഒരു റക്‌അത്ത്‌ കിട്ടാൻ വേണ്ടി റുകൂഇലുള്ള ഇമാമിനെ കിട്ടാൻ ദൃതിയിൽ തക്ബീർ ചൊല്ലി റുകൂഇലേക്ക്‌ പോകുമ്പോൾ തക്ബീർ നിർത്തത്തിൽ തന്നെ പൂർത്തിയായതിന്‌ ശേഷമേ റുകൂഇലേക്ക്‌ കുനിയാവൂ )
നാലാമത്തെ ഫർളാണ്‌ ഫാതിഹ ഓതൽ.
നാലാമത്തെ ഫർളാണ്‌ ഫാതിഹ ഓതൽ. ഇത്‌ തക്ബീറിനു ശേഷം നിറുത്തത്തിൽ ആയിരിക്കണം. ഫാത്തിഹ അല്ലാത്ത മറ്റൊന്നും ഓതിയാൽ മതിയാവുകയില്ല. ഫാതിഹ എല്ലാ റക്‌അത്തിലും ഫർളാണ്‌. പക്ഷെ ഇമാമിന്റെ കൂടെയുള്ള നിൽപ്പിൽ ഫാതിഹ ഓതിത്തീർക്കാനുള്ള സമയം ലഭിക്കാത്ത പിന്തിത്തുടർന്നവർ സാധിക്കുന്നത്‌ മാത്രം ഓതിയാൽ മതി. അപ്പോൾ തുടർന്ന ഉടനെ ഇമാം റുകൂഇലേക്ക്‌ പോവുകയോ റുകൂഇലുള്ള ഇമാമിനെ തുടരുകയോ ചെയ്താൽ ഫാതിഹ തീരെ ഓതേണ്ടതില്ല.
ഇങ്ങിനെ പിന്തിത്തുടരുന്നവന്‌ ഇമാം റുകൂഇലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ ഫാതിഹ ഓതാൻ മാത്രമേ സമയം കിട്ടുകയുള്ളൂവെങ്കിൽ സുന്നത്തായ ‘വജ്ജഹത്തു’, ‘അ ഊദു’ പോലുള്ളവ ഓതാൻ പാടില്ല. തക്ബീർ ചൊല്ലിയ ഉടനെ കഴിയുന്നത്ര ഫാതിഹയിൽ നിന്ന് ഓതുകയാണ്‌ വേണ്ടത്‌. പകരം വജ്ജഹത്തു ഓതുകയും ഫാത്തിഹ ഓതാൻ കഴിയുന്നതിനു മുമ്പ്‌ ഇമാം റുകൂഇലേക്ക്‌ പോവുകയും ചെയ്താൽ അയാൾ വജ്ജഹത്തു ഓതാനെടുത്ത അത്ര സമയം ഫാതിഹയിൽ നിന്ന് ഓതിയതിനു ശേഷമേ റുകൂഇലേക്ക്‌ പോകാവൂ.
അപ്പോഴേക്കും ഇമാം ഇഅ്തിദാലിലേക്ക്‌ ഉയർന്നാൽ ഈ മഅ്മൂം ഇഅ്തിദാലിൽ ഇമാമിനെ തുടർന്നവനായി കണക്കാക്കുകയും ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കിയുള്ളത്‌Post a Comment

0 Comments