അവ്വാബീൻ നിസ്കാരം

സ്വലാത്തുൽ ഹവ്വാബീൻ നിസ്കാരത്തിൻറെ ശ്രേഷ്ഠത
-പന്ത്രണ്ടു വർഷത്തെ ഇബാദത്തിനു തുലൃം🔵
ഹവ്വാബിൻ എന്ന് വെച്ചാൽ അല്ലാഹുവിലേക്ക് ഖേദിച് മടങ്ങുന്നവൻ എന്നാണ് അർഥം
മഗ്'രിബ്നു ശേഷം മറ്റു സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്.
ഈ നിസ്ക്കാരം പന്ത്രണ്ട് കൊല്ലത്തെ ഇബാദത്തിനു തുലൃമാണെന്ന് ഇമാം ബുഖാരി( رضي الله عنه ),ഇമാം മുസ്'ലിം( رضي الله عنه ) ,ഇമാം തുർമുദി( رضي الله عنه ),ഇമാം ഇബ്നു മാജ( رضي الله عنه )
എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്.
ഇതു പതിവാക്കിയാൽ അമ്പതു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് അബ്ദുല്ലാഹിബ്നു ഉമർ( رضي الله عنه )
എന്നിവരിൽ നിന്ന് ഇബ്നു നാസർ( رضي الله عنه ) നിവേദനം ചെയ്തിട്ടുണ്ട്.
ഈ നിസ്കാരം കുറഞ്ഞത് രണ്ട് റക്അത്താണ് .കൂടിയത് ഇരുപത് റക്അത്തും ആണ്.
സാധാരണ 6 റക്അത്ത് ആണ് നമസ്കരിക്കൽ..

പലർക്കും ഈ ശ്രേഷ്ഠമായ സുന്നത് നിസ്കാരം അറിയില്ലായിരിക്കാം.
നിങ്ങൾ കാരണം ഈ നിസ്കാരം ആരെങ്കിലും നിസ്കരിച്ചാൽ നിസ്ക്കരിച്ച അതേ പ്രതിഫലം കാരുണൃവാനായ റബ്ബ് തരുമല്ലോ..
ഇൻഷാ അല്ലാഹ്..


...അവ്വാബീൻ നിസ്കാരം ..
ഹവ്വാബിൻ എന്ന് വെച്ചാൽ അല്ലാഹുവിലേക്ക് ഖേദിച് മടങ്ങുന്നവൻ എന്നാണ് അർഥം
അവ്വാബിൻ നിസ്കാരം കുറഞ്ഞത് നാലും കൂടിയാൽ 20 റകാത്തുമാന്...6 റക്കാത്തായി നിസ്കരികലാണ് മാധ്യമമായ രീതി
മഗ്‌രിബ് നിസ്കാരത്തിന്റെയും ഇഷാ നിസ്കാരത്തിന്റെയും ഇടയിൽ നിസ്കരിക്കുകയാന് വേണ്ടത് .മഗ്‌രിബ ് നിസ്കാരത്തിന്റെ ശേഷമുള്ള ദിക്റുകൾക് ഇടയിൽ നിസ്കരികലാണ് ഉത്തമം ...
നിസ്കാരം ..
ഒന്നാം റക്കാത്തിൽ ഫാതിഹാക്ക് ശേഷം ...(കാഫിറൂൺ സൂറത്ത് )
രണ്ടാം റക്കാത്തിൽ (ഇദാ ജാഅ നസ്രുല്ലാഹി എന്ന് തുടങ്ങുന്ന സൂറത്ത്)
3 റക്കാത്തിൽ (തബ്ബത് യാദാ അബീല ഹബിൻ എന്ന് തുടങ്ങുന്ന സൂറത്ത് ..
4...റകാതിൽ ...കുൽഹു അള്ളാഹു അഹദ് എന്നാ സൂറത്ത്..
5 .ഫലഖ്
6..നാസ്
മഗ്രിബ് നമസ്കരിച്ചു കഴിഞ്ഞ്‌ വേറെ സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത് 
സാധാരണ സുന്നത് നിസ്കാരത്തിന്റെ നിയ്യത്ത് പോലെ തന്നെയാണ് ഈ നിസ്ക്കാരത്തിന്റെയും നിയ്യത്ത്
അവ്വാബിൻ എന്ന സുന്നത്ത് നിസ്കാരം രണ്ട് റകഅത്ത് അല്ലാഹു വിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു, എന്നാണ് നിയ്യത്ത്

നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കരുത് എനിക്ക് കുറച്ചു കടങ്ങള് ഉണ്ട് അതൊക്കെ വീടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
അള്ളാഹു നമ്മളെ നേർവഴിയിലാക്കട്ടെ....ആമീൻ

Post a Comment

0 Comments