റവാത്തിബ് സുന്നത്തുകള്‍
ഫര്‍ള് നിസ്ക്കാരങ്ങള്‍ക്ക് മുമ്പും ശേഷവും നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്ക്കാരങ്ങള്‍ക്കാണ് ‘റവാത്തിബ്’ എന്നു പറയുന്നത്. ‘റവാത്തിബ്’ എന്നപദത്തിന് ‘പതിവായി ചെയ്യുന്നവ’ എന്നാണര്‍ത്ഥം. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്‌അത്തുകളാണ്. റവാത്തിബ് സുന്നത്തുകളുടെ സമയവും എണ്ണവും താഴെ പറയുന്നവയാണ്.
1. സുബ്‌ഹിക്ക് മുമ്പ് രണ്ട് റക്‌അത്ത്
2. ളുഹ്‌റ് നു മുമ്പ് നാല് റക്‌അത്ത്
3. ളുഹ്‌റ് നു ശേഷം നാല് റക്‌അത്ത്
4. അസ്വ്‌റ് നു മുമ്പ് നാല് റക്‌അത്ത്
5. മഗ്‌രിബ് നു മുമ്പ് രണ്ട് റക്‌അത്ത്
6. മഗ്‌രിബ് നു ശേഷം രണ്ട് റക്‌അത്ത്
7. ഇശാഇനു മുമ്പ് രണ്ട് റക്‌അത്ത്
8. ഇശാഇനു ശേഷം രണ്ട് റക്‌അത്ത്
ഇങ്ങനെയാണ് 22 റക്‌അത്തുകള്‍.
എന്നാല്‍ ഇവയില്‍ 12 റക്‌അത്തുകളാണ് പ്രബലമായിട്ടുള്ളത്.
1. സുബ്‌ഹിക്ക് മുമ്പ് രണ്ട് റക്‌അത്ത്
2. ളുഹ്‌റ് നു മുമ്പ് നാലു റക്‌അത്ത്
3. ളുഹ്‌റ് നു ശേഷം രണ്ട് റക്‌അത്ത്
4. മഗ്‌രിബ് നു ശേഷം രണ്ട് റക്‌അത്ത്
5. ഇശാഇനു ശേഷം രണ്ട് റക്‌അത്ത്
ഇതാണ് പ്രബലമായ 12 റക്‌അത്തുകള്‍.
ളുഹറിനു മുൻപെ 2 റക്'അത്ത് എന്ന അഭിപ്രായത്തിൽ 10 റക്'അത്ത് എന്നും അഭിപ്രായമുണ്ട് ,
ഇതിനെ മു'അക്കദായ റവാതിബ് സുന്നത്തുകൾ എന്നു പറയുന്നു
സുബഹിക്ക് ശേഷം സുന്നത്ത് നിസ്കാരമില്ല
അസ്വ്‌റ് നിസ്ക്കാരത്തിനു ശേഷവും സുന്നത്ത് നിസ്ക്കാരങ്ങളൊന്നുമില്ല. അസ്വ്‌റ് നിസ്ക്കാരത്തിനു ശേഷം പിന്നെ മഗ്‌രിബ് വരെയുള്ള സമയം നിസ്ക്കാരം കറാഹത്തുള്ള സമയമാകുന്നു.

ഫര്‍ള് നിസ്ക്കാരത്തിന്റെ കൂടെ റവാത്തിബ് സുന്നത്തുകള്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കണം. അവ ഫര്‍ള് നിസ്ക്കാരത്തിനെ പൂര്‍ണ്ണമാക്കുകയും അവയിലെ കുറവുകളെ നികത്തുകയും ചെയ്യുന്നു.
0 Comments