നോമ്പ് നിർബന്ധം ആർക്കെല്ലാം


💥ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമളാന്‍ നോമ്പ്. അത് നിര്‍ബന്ധമാണെന്ന് ഇസ്‌ലാം ഐകകണ്‌ഠ്യേന അംഗീകരിച്ചതാണ്. ദീനില്‍ പരസ്യമായി അറിയപ്പെടുന്നതും. തന്നിമിത്തം, അത് നിഷേധിച്ചാല്‍ കാഫിറാകും. അലസമായി നോമ്പുപേക്ഷിക്കുന്നവരെ ഇസ്‌ലാമിക ഭരണാധികാരി(ഇമാം)യോ പ്രതിനിധിയോ ജയിലിലടക്കുകയും പകല്‍ ഭക്ഷണ പാനീയങ്ങള്‍ തടയുകയും വേണം. അപ്പോള്‍ നോമ്പിന്റെ ഒരു ബാഹ്യ രൂപം അവനുണ്ടാകുന്നു. മാത്രമല്ല ഇതാണവന്റെ ശിക്ഷ എന്നവന്‍ മനസ്സിലാക്കുമ്പോള്‍ രാത്രി നിയ്യത്തു ചെയ്ത് കൊണ്ട് നോമ്പെടുക്കാന്‍ അവന്‍ തയ്യാറാവും. (ഇത്ഹാഫു അഹ്‌ലില്‍ ഇസ്‌ലാം : 73).
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയും ഉള്ള (ഹൈള് നിഫാസുകള്‍ ഇല്ലാതിരിക്കുക.) അനുഷ്ഠിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ നോമ്പ് നിര്‍ബന്ധമാണ്.
കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും ഏഴു വയസ്സായാല്‍, അനുഷ്ഠിക്കാന്‍ കഴിവുണ്ടെങ്കില്‍ നോമ്പ് പിടിക്കാന്‍ ഉപദേശിക്കണം. പത്തു വയസ്സായാല്‍ നോമ്പ് ഉപേക്ഷ വരുത്തിയാല്‍ അവരെ അടിക്കണം. രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണത്. ഇസ്‌ലാമിക സ്വഭാവത്തോടെ കുട്ടികളെ വളര്‍ത്താനും അനുഷ്ഠാനങ്ങളില്‍ പരിശീലനം നല്‍കാനുമാണ് ഇങ്ങനെ നിയമമുണ്ടായത്. മുന്‍ഗാമികള്‍ ഇതില്‍ ബദ്ധശ്രദ്ധാലുക്ക ളായിരുന്നു. മുഹര്‍റം പത്തിലെ സുന്നത്തു നോമ്പനുഷ്ഠിക്കാന്‍ പോലും അവര്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.
ഭ്രാന്തു കാരണം ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. ഭ്രാന്ത് സുഖപ്പെ ട്ടാല്‍ ഖളാഅ് വീട്ടുകയും വേണ്ട.
പ്രസവം, ആര്‍ത്തവം എന്നീ കാരണങ്ങളാല്‍ സ്ത്രീക്ക് നോമ്പ് നിര്‍ബന്ധമില്ല; നിഷിദ്ധമാണ്. പ്രതിബന്ധം   നീങ്ങിയ ശേഷം ഖളാഅ് വീട്ടണം. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്ത വിധം അസഹ്യമായ രോഗമുള്ളവര്‍ക്ക് നോമ്പ് ഒഴിവാക്കാം. രോഗം ഭേദപ്പെട്ട ശേഷം ഖളാഅ് വീട്ടണം. ഒരിക്കലും സുഖപ്പെടാത്ത മാറാരോഗികള്‍ നോമ്പൊഴിവാക്കുമ്പോള്‍ ഒരു നോമ്പിന് ഒരു മുദ്ദ് വീതം നാട്ടിലെ സാധാരണ ഭക്ഷ്യധാന്യം സാധുക്കള്‍ക്ക് നല്‍കണം.  ഒരു മുദ്ദ് ഏകദേശം 800 മി. ലിറ്ററാണ്.  നോമ്പ് പിടിക്കാന്‍ കഴിയാത്ത വിധം വാര്‍ധക്യം ബാധിച്ചവരുടെ വിധിയും ഇതുതന്നെ. നോമ്പനുഷ്ഠിക്കുന്നത് കാരണം ക്ഷീണമുണ്ടാവുമെന്ന് ഭയപ്പെടുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഒഴിവാക്കാം. പിന്നീടവര്‍ നോറ്റു വീട്ടണം. കുഞ്ഞുങ്ങളുടെ കാരണത്താലാണവര്‍ നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ നോറ്റു വീട്ടുന്നതിനോടൊപ്പം ഓരോ നോമ്പിനും ഒരു മുദ്ദു വീതം നാട്ടിലെ സാധാരണ ഭക്ഷ്യ-ധാന്യ വസ്തുക്കള്‍ സാധുക്കള്‍ക്ക് കൊടുക്കണം.
ചുരുങ്ങിയത് 82 മൈല്‍ (132 കി.മീറ്റര്‍) ദൂരമുള്ള യാത്രകളില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പിന്നീട് ഖളാഅ് വീട്ടണം. കഴിയുമെങ്കില്‍ നോമ്പനുഷ്ഠിക്ക ലാണ് ഉത്തമം. നോമ്പനുഷ്ഠിക്കു ന്നതു കൊണ്ട് ബുദ്ധിമുട്ടുള്ളവര്‍ നോമ്പുപേക്ഷി ക്കലാണ് ഉത്തമം

Post a Comment

0 Comments