📍01) ബഹുമാനം നഷ്ടമാകുമ്പോൾ
പരസ്പര ബഹുമാനമാണ് ഏതൊരു ബന്ധത്തെയും പോലെ ദാമ്പത്യവും ശക്തമാക്കി നിലനിര്‍ത്തുന്നത്. എന്നാല്‍ എപ്പോഴും കുറ്റപ്പെടുത്തുകയും, ബഹുമാനിക്കാതിരിക്കുകയും പരസ്പര വിശ്വാസം നഷ്ടമാകുകയും ചെയ്യുമ്പോള്‍, ഭര്‍ത്താവിനോടുള്ള ഭാര്യയുടെ അടുപ്പത്തിലും സ്നേഹത്തിലും കുറവ് ഉണ്ടാകുന്നു. ക്രമേണ ഈ സ്നേഹക്കുറവ് വെറുപ്പായി മാറുകയും ചെയ്യും.
📍02) വഞ്ചിക്കുമ്പോള്‍
ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള വഞ്ചന പൊറുക്കുവാന്‍ ഒരു ഭാര്യയ്ക്കും പെട്ടെന്ന് സാധിക്കില്ല. (അതുപോലെ നേരെ തിരിച്ചും) പ്രത്യേകിച്ചും പരസ്ത്രീ ബന്ധം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍. സാമ്പത്തികമായ കാര്യങ്ങള്‍ മറച്ചുവെക്കുന്നതും ചില ഭാര്യമാര്‍ക്ക് സഹിക്കാനാകാത്ത കാര്യമാണ്.
📍03) നിരുത്തരവാദപരമായ പെരുമാറ്റം
ഭാര്യയോട് നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വങ്ങളില്‍നിന്ന് ഭര്‍ത്താവ് പിന്മാറുന്നത് ദാമ്പത്യ ബന്ധം തകര്‍ക്കാനിടയാക്കും. കുടുംബപരമായ ചടങ്ങുകളില്‍ ഭാര്യയ്ക്കൊപ്പം പങ്കെടുക്കാതെ ഭര്‍ത്താവ് മാറിനില്‍ക്കുന്നത്, നേരത്തെ പറഞ്ഞതുപോലെ ഷോപ്പിങിന് ഒപ്പം പോകാതിരിക്കുന്നതൊക്കെ ഭാര്യമാരില്‍ ഭര്ത്താക്കന്മാരോട് വെറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്.
📍04) വ്യക്തിപരമായ ഇടം ഇല്ലാതാകുമ്പോള്‍
വിവാഹിതയായാലും വ്യക്തിപരമായ ഇഷ്ടങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ചില ഭര്ത്താക്കന്മാര്, ഭാര്യയുടെ വ്യക്തിപരമായ താല്പര്യങ്ങള്ക്ക് ഒരു വിലയും കല്പ്പിക്കില്ല. ഇത് ദാമ്പത്യ ബന്ധം തകരാനിടയാക്കും.
📍05) ഭാര്യ വെറുമൊരു ഉല്പന്നമാകുമ്പോള്
ചില ഭര്ത്താക്കന്മാര് ഭാര്യമാരെ സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ഒഴിവുകഴിവുകള്‍ സ്ഥിരീകരിക്കുന്നതിനായി ഭാര്യമാരെ കരുവാക്കുന്ന ഭര്ത്താക്കന്മാരുണ്ട്. ഇത്തരം സംഗതികള്‍ ഒരുതരത്തിലും ഭാര്യമാര്‍ ഇഷ്ടപ്പെടുന്ന കാര്യമല്ല. തന്നെയുമല്ല, ഇത്തരം കാര്യങ്ങള്‍ സ്ഥിരമാകുമ്പോള്‍, തന്നോടുള്ള ഭര്‍ത്താവിന്റെ ഇഷ്ടം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് തോന്നുമ്പോള്‍, ആ സ്ത്രീക്ക് സ്വാഭാവികമായും ഭര്‍ത്താവിനോട് വെറുപ്പ് തോന്നാം...
ഹൃദയത്തെ കുറിച്ച് ചിന്തിക്കാൻ...
ഹൃദയം ഒരു കോട്ട പോലെയാണ്.
ശരീരം പോലും അറിയാതെ ആ കോട്ടയിലേക്ക് നുഴഞ്ഞ് കയറുന്ന ശത്രുവാണ് പിശാച്.
അവൻ പതിയേ മനുഷ്യ മനസ്സിനെ കീഴടക്കുകയും അതിൻമേൽ പൂർണ്ണ അധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.
മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന പിശാച്, എല്ലാ തിന്മകളേയും സ്വീകരിക്കുന്ന ഒരു സങ്കേതമായി നമ്മുടെ മനസ്സിനെ മാറ്റിയെടുക്കുന്നു.
മനസ്സിലേക്കുള്ള പിശാചിന്റെ പ്രവേശന പഴുതുകളെ കുറിച്ച് നാം ബോധവാൻമാരാവണം.
തിന്മയിലധിഷ്ഠിതമായ കാഴ്ചകളും അതിൽനിന്നുണ്ടാവുന്ന ദുഷിച്ച ചിന്തകളും നമ്മുടെ ഹൃദയ കവാടം പിശാചിനു മുന്നിൽ മലർക്കെ തുറന്നു വെയ്ക്കപ്പെടുന്നു.
ഉദാത്ത ചിന്തയാലുള്ള നന്മകൾകൊണ്ട്, ഹൃദയമെന്ന കോട്ടയിലേക്കുള്ള ചെകുത്താന്റെ തേരോട്ടത്തെ തടയുക.
എല്ലാ ദിവസവും 5 നേരവും ഈ ദുആ പതിവാക്കുക...
*رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا*
"ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ..."
(ഖുർആൻ 25:74)
0 Comments