ഉസ്താദ്മാരെ നിക്കാഹ് കഴിച്ചാൽ തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടക്കില്ല എന്ന് പറയുന്ന പെൺകുട്ടികൾ അറിയാൻ..

       

✍🏼പാതിരാവ് കഴിയുമ്പോൾ അല്ലെങ്കിൽ സുബ്ഹിക്ക് കുറെ മുമ്പേ തന്റെ പ്രിയപ്പെട്ടവളെ വിളിച്ചുണർത്തി തഹജ്ജുദ് നിസ്കാരം ഒരുമിച്ചു നിസ്കരിക്കുമ്പോൾ കിട്ടുന്ന ആ ഒരു സംതൃപ്തി പാതിരാവിൽ സിനിമ കണ്ടു കൊണ്ട് കിടന്ന് ഉറങ്ങുമ്പോൾ കിട്ടില്ല...

☀️ ലോകത്തിന്റെ ഏത് കോണിൽ ആയാലും വിളിച്ചു പറയും, പെണ്ണേ നീ ഫർള് നിസ്കാരം മുടക്കില്ല എന്ന് അറിയാം എന്നാലും സുന്നത്ത്നെ കൂടെ പിടിക്കണേ എന്ന് ഓർമ്മപ്പെടുത്തുന്ന പ്രിയതമന് കിട്ടുന്നതിനെക്കാൾ സുഖം വേറെ ഒന്നിനുമില്ല...

☀️ നിശയുടെ നിശബ്ദതയിൽ മുത്ത് ഹബീബിൻ മദ്ഹുകൾ പ്രിയപെട്ടവളുടെ കാതിൽ പറഞ്ഞു കൊടുക്കുമ്പോൾ അത് ആസ്വദിച്ചു കിടക്കുന്നതിന്റെ ആ ലഹരി ഒരു ഇടി വെട്ട് പാട്ടിനും ഇല്ല...

☀️ കടൽ തീരത്ത് തിരമാലകളുടെ ഭംഗി കണ്ടു കൊണ്ട് ഒഴിഞ്ഞഭാഗത്തു കൈകൾ കോർത്തിണക്കി നിൽക്കുന്നതിന്റെ സുഖം കടലിൽ തുള്ളിചാടുമ്പോൾ കിട്ടില്ല...

☀️ ഉമ്മയെയും ഭാര്യയെയും നെഞ്ചോടു ചേർത്ത് വെച്ചിട്ട് ഒന്ന് എന്റെ സ്വർഗ്ഗവും ഒന്ന് എന്റെ ദീൻ പൂർത്തിയക്കേണ്ടവൾ എന്ന് പറയുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം മറക്കാൻ പറ്റില്ല...

☀️ പൂർണ ഹിജാബ് ധരിച്ചു തലപ്പാവുകാരനോട്‌ ചേർന്ന് നടക്കുമ്പോൾ ഉള്ള സുരക്ഷിതത്വം വേറെ ഒന്നിനും ഇല്ല...

☀️ ഒരേ ഐസ്ക്രീം ഒരുമിച്ചു കഴിക്കുകയും, ഞാൻ കഴിക്കുന്ന ഭാഗത്തു നിന്ന് തന്നെ കഴിക്കുകയും എന്തെങ്കിലും ഭക്ഷണം ഞാൻ കഴിച്ച ഭാഗത്തു തന്നെ കടിച്ചു കൊണ്ട് പറയും ഇത് എന്റെ ഹബീബ് (ﷺ) ചെയ്തിരുന്നു എന്ന് പറഞ്ഞിട്ട് ആ ചരിത്രം പറഞ്ഞു നൽകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ആ അനുഭൂതി വേറെ എന്തിനാ കിട്ടുക...

☀️ നിക്കാഹിന്റെ അന്ന് വെള്ളയും വെള്ളയും ഇട്ട് നടന്നു വരുന്ന ആലിമീങ്ങൾക്ക് ഇടയിൽ പ്രൌഡിയോടെ മുത്ത് നബിﷺയുടെ തലപ്പാവ് എന്ന കിരീടം ചേർത്ത് പിടിച്ചു ബുർദ ചെല്ലി പുതുമാരനെ വരവേൽക്കുന്ന ആ കാഴ്ച ഒരു ഡ്രസ്സ്‌കോഡിനും തല്ലി പൊളി ഡാൻസിനും ഇല്ല...

☀️ തളർന്നു കിടക്കുമ്പോൾ നെഞ്ചോടു ചേർത്ത് ഖുർആൻ ആയത്തുകൾ, സ്വലാത്ത്കൾ ഓതി മന്ത്രിച്ചു നൽകുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ വേറെ എവിടന്നും കിട്ടില്ല...

☀️ സുഹൃത്തുക്കളുടെ മുന്നിൽ പ്രദർശിപ്പിക്കാതെ ആ കരവലയത്തിനുള്ളിൽ നിഖാബ് ധരിച്ചു നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷം, സുരക്ഷിതത്വം വേറെ എവിടെ കിട്ടും..? 

☀️ വീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് ആലിമീങ്ങൾ ഒരുമിച്ചു ചേർന്ന് സ്വലാത്ത് ചെല്ലി മുത്ത് ഹബീബ് ﷺ തങ്ങളുടെ മദ്ഹുകൾ പാടി ദുആ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മീയമായ ഒരു അനുഭൂതി അനുഭവിച്ചവർക്ക് മാത്രമേ അറിയുള്ളു...

☀️ അല്ലാഹുﷻവിന്റെ അനുഗ്രഹം ആയി ഒരു കുഞ്ഞ് ഭാര്യയുടെ ഉദരത്തിൽ ഉണ്ട് എന്നറിഞ്ഞാൽ ഭൗതികമായ ശ്രദ്ധയോടൊപ്പം ആത്മീയമായ ഉപദേശങ്ങൾ ഉദരത്തിനുള്ളിൽ ഉള്ള കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ആ കുഞ്ഞു സ്വാലിഹാവാൻ വേണ്ടിട്ടുള്ള ഇബാദത്കൾ, അദ്കാറുകൾ ഭാര്യയെ കൊണ്ട് ചൊല്ലിപ്പിക്കുകയും അവളുടെ വയറിൽ തല ചേർത്ത് ആ കുഞ്ഞു കേൾക്കെ ചെല്ലി കൊടുക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല..?

☀️ ദാമ്പത്യജീവിതത്തിലെ ഓരോ അവസ്ഥകളിലും അവർ പഠിച്ച ഇൽമ് നെ ജീവിതത്തിൽ മുറുകെ പിടിച്ചു താളപ്പിഴവുകൾ സംഭവിക്കാതെ മുന്നോട്ടു പോവുന്നത് കാണുമ്പോൾ അൽഹംദുലില്ലാഹ് പറഞ്ഞു പോവും. അവരുടെ പക്വതയുള്ള പെരുമാറ്റം കണ്ട്...

☀️ ഭാര്യഭർത്താവിന്റെ ഇടയിൽ ചില പിണക്കങ്ങൾ ഉണ്ടായാലും മക്കൾക്ക്‌ മുന്നിൽ അവർ മാതൃക ഉപ്പ ആണ്...

☀️ നല്ല ഫ്രീക്കൻ ഉസ്താദ്മാർ തന്നെയാണ്. പക്ഷേ അവർ ദുനിയാവിന് വേണ്ടി ആഖിറം നഷ്ട്ടപ്പെടുത്തില്ല.

(ഇങ്ങനെയുള്ള ഉസ്താദ്മാർ അല്ലാത്ത സഹോദരങ്ങൾ ഉണ്ടെന്ന് അറിയാം. നല്ല ദീൻ ഉള്ള യുവാക്കൾ ഉണ്ട്. അൽഹംദുലില്ലാഹ് അത് ഇനിയും ഒരുപാട് ഉണ്ടാവട്ടെ.., ആമീൻ)


_✍🏼ഉസ്താദിനെ നിക്കാഹ് കഴിച്ച പെൺകുട്ടി..._


【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】Post a Comment

3 Comments

 1. പെണ്ണുങ്ങളെ ഭോഗിക്കാൻ മാത്രം ഉള്ള വസ്തു ആയി കാണുന്ന ചെറ്റകൾ ആയ ഉസ്താദുമാർ ആണ് കൂടുതലും. 2 ഓ 3 ഓ കെട്ടാത്ത ഉസ്താത്മാർ ഉണ്ടോ

  ReplyDelete
 2. ഒരു സ്ഥലത്തു ജോലിയ്ക്കു ചെല്ലുമ്പോൾ ഉസ്താദ് എന്ന ലേബലിൽ ഒരു പെണ്ണ് സെറ്റ് ആകും എന്നിട്ടു 5 ഓ 6 മാസം ജോലി ചെയ്തു അവിടന്ന് മുങ്ങും പിന്നെ അടുത്ത പള്ളിയിൽ ജോലി അവിടേം പെണ്ണിനെ സെറ്റ് ആക്കി കെട്ടും വെറും നാറികൾ ആണ് ഈ മൈരുകൾ ആയ ഉസ്താദു മാർ

  ReplyDelete
  Replies
  1. ഇജ്ജ് ഏതാടാ സങ്കി കാമ

   Delete