കല്യാണം ഉറപ്പിച്ചാൽ തുടങ്ങുന്ന ഫോണ്‍വിളികൾ       ✍🏼അന്യരായ രണ്ടുപേരെ പരസ്പരം ഒന്നിപ്പിക്കുന്ന മഹത്തായ കർമ്മമാണ് നിക്കാഹ്. നിഷിദ്ധമായിരുന്ന പലതും അതോടെ ഹലാലാകുന്നു. ഇരു വീട്ടുകാരുടെയും ആലോചനയുടെയും അന്വേഷണത്തിന്റെയും  ഒടുവിലാണല്ലോ നിക്കാഹ് നടക്കുന്നത്. 


 ചെറുക്കന്റെയും പെണ്ണിന്റെയും പരസ്പര താൽപര്യവും പ്രധാന ഘടകമാണ്. അതുകൊണ്ടാണ്  പെണ്ണുകാണൽ സുന്നത്തായത്. 


 മുഖവും മുൻകൈയും നോക്കാം, മറ്റു ശരീര ഭാഗങ്ങൾ കാണാൻ സമ്മതമില്ല.  പരസ്പരം കണ്ട് ഇഷ്ടപ്പെട്ടാൽ പിന്നെ എന്തു പറ്റും എന്ന ധാരണ ശരിയല്ല. നിക്കാഹ് കഴിഞ്ഞാൽ മാത്രമേ നിഷിദ്ധമായിരുന്നവ അനുവദനീയമായി കിട്ടുകയുള്ളൂ. ലൈസൻസ് എടുക്കുന്നതിനു മുൻപ് വാഹനമോടിക്കൽ ശിക്ഷാർഹമാണല്ലോ... 


 കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ വധുവരന്മാരെ പോലെയാണ് നമ്മുടെ നാടുകളിലെ അധിക യുവതി യുവാക്കളുടെയും പെരുമാറ്റം..!! 


 ഫോൺവിളി, പരസ്പരം ഒത്തുകൂടൽ, ടൂർ അങ്ങനെ നീളുന്നു അതിന്റെ ലിസ്റ്റ്. സദുദ്ദേശത്തോടെ ഉപദേശിച്ചാലും നമ്മുടെ ന്യൂ ജനറേഷൻ അതൊന്നും ചെവി കൊള്ളില്ല...


 "നിങ്ങൾ പോടോ അതിലിപ്പോ എന്താ കുഴപ്പം..? കല്യാണം ഉറപ്പിച്ചതല്ലേ..?!"


 ദീൻ അനുസരിച്ച് ജീവിക്കുന്നവർക്ക് ഇതൊക്കെ വലിയ കാര്യം തന്നെയാണ്. അല്ലാത്തവർക്ക് എന്ത്..? 

ചാത്തപ്പനെന്ത് മഹ്ശറയെന്ന് പണ്ടാരോ ചോദിച്ചത് പോലെ..!!


 പല ബന്ധങ്ങളും കല്യാണത്തിന് മുമ്പുള്ള ഈ ഫോൺവിളി കാരണം തകർന്നടിയുന്നത് നമുക്കുചുറ്റും കാണുന്നുണ്ടല്ലോ..!!

 

 ഈ ഫോൺവിളി /വാട്ട്സാപ്പ് ചാറ്റിങ് അടുത്ത കാലത്തായി സർവ്വസാധാരണമായി കൊണ്ടിരിക്കുന്നു. കുറച്ചൊക്കെ ദീൻ പുലർത്തുന്നവരിലും ഈ വൈറസ്ബാധ കാര്യമായി ഏറ്റിട്ടുണ്ട്. 


 വൈകാരികത ഉണ്ടാക്കുന്ന ഇത്തരം ഇടപെടലുകൾ ഹറാമാണെന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) തന്റെ ഫത്ഹുൽമുഈൻ മുന്നൂറ്റി അറുപത്തി ഒന്നാം പേജിൽ കുറിച്ചിട്ടതിൽ നിന്നും  മനസ്സിലാക്കാൻ കഴിയും.


_തെറ്റുകളെ നിസാരമായി തള്ളിക്കളയരുത്. അത് കപടന്റെ അടയാളമാണ്._


 നബി ﷺ പറഞ്ഞു: "ഒരു സത്യവിശ്വാസിക്ക് തെറ്റുകളെ അവന്റെ ശരീരത്തേക്ക് പതിക്കുന്ന പർവ്വതത്തെ പോലെയാണ് അനുഭവപ്പടുന്നത്. കപട വിശ്വാസിക്ക് തന്റെ മുന്നിലൂടെ വട്ടമിട്ടു കറങ്ങുന്ന ഈച്ചയെ തട്ടിമാറ്റുന്ന പ്രതീതിയെ ഉണ്ടാവുകയുള്ളൂ..."

  (ബുഖാരി)_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_

Post a Comment

0 Comments