1️⃣❓ജിന്നുകളില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ കുറിച്ച് വിശദീകരിക്കാമോ..?
_✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി_
🅰️ ജിന്നുകള്‍ എന്നത് അല്ലാഹുﷻവിന്റെ പ്രത്യേക സൃഷ്ടികളാണ്. തീകൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണെന്നതിനാലും ഇഷ്ടമുള്ള ഏത് രൂപവും സ്വീകരിക്കാന്‍ കഴിയുന്നവരാണെന്നതിനാലും മനുഷ്യനുള്ള പല പരിമിതികളും അവക്കില്ല. ദൂരദിക്കുകളിലേക്ക് നിമിഷനേരം കൊണ്ട് എത്തിപ്പെടാനും ഭാരിച്ച ജോലികള്‍ ചെയ്യുവാനുമൊക്കെ അവക്ക് സാധിക്കും...
സുലൈമാന്‍ നബി(അ)മിന് ജിന്നുകളെ അല്ലാഹു ﷻ കീഴ്പ്പെടുത്തിക്കൊടുത്തത് അവയുടെ കഴിവുകള്‍ അദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തിയതും ഖുര്‍ആനില്‍ തന്നെ കാണാമല്ലോ. ചുരുക്കത്തില്‍ അല്ലാഹുﷻവിന്റെ സൃഷ്ടികളെന്ന നിലയില്‍ അല്ലാഹു ﷻ അവക്ക് നല്കിയ കഴിവുകളുപയോഗിച്ച് അവക്ക് ആരെയും സഹായിക്കാവുന്നതാണ്. ആ സഹായങ്ങളൊക്കെ അവ നല്കുന്ന പക്ഷം, മനുഷ്യന് ലഭിക്കാവുന്നതുമാണ്.
2️⃣❓ജിന്ന്, പിശാച് ബാധ ശരിക്കും ഉള്ളതാണോ? ചിലങ്കയുടെ ഒച്ച പോലോത്തത് ഉണ്ടാക്കാനുള്ള കഴിവ് ഇവകൾക്ക് ഉണ്ടാകുമോ? ഇതിനെ തുരത്താൻ വല്ല പരിഹാരവും..?
🅰️ ജിന്ന്, പിശാച് ബാധകൾ മനുഷ്യന് ഏൽക്കുകയും അത് ഏറ്റ് കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ മനുഷ്യൻ കാണിക്കുകയും ചെയ്യും...
(സൂറത്തുൽ ബഖറ 275)
ജിന്ന് ബാധിച്ച് കഴിഞ്ഞാൽ ശരീരത്തിനും മനസ്സിനും പല അസ്വസ്ഥതകളും അനുഭവപ്പെടുന്ന കൂട്ടത്തിൽ ഭീതിതമായ കാഴചകൾ കാണുകയോ ഭീകരമായ ശബ്ദങ്ങൾ കേൾക്കുകയോ അല്ലെങ്കിൽ അപ്രകാരം തോന്നുകയോ ഒക്കെ ഉണ്ടാകാം. ഇതിന് ശറഇൽ വ്യക്തമായ ചികിത്സാ രീതിയുണ്ട്. പ്രധാനമായും ചില ആയത്തുകൾ ഓതിയിട്ട് മന്ത്രിക്കുകയാണ് ചെയ്യാറ്. ഈ വിധം നബി ﷺ ബാധയകറ്റിയ സംഭവം വിശദമായി ഇമാം ഇബ്നു മാജഃ (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തിൽ പരീക്ഷിച്ച് വിജയം കണ്ട് പ്രസിദ്ധമായ ഒരു രീതി ഇപ്രകാരമാണ് :
ബാധയേറ്റ വ്യക്തിയുടെ ചെവിയിൽ ഏഴ് പ്രാവശ്യം ബാങ്ക് കൊടുക്കുക, ഏഴ് പ്രാവശ്യം ഫാതിഹ ഓതുക, മുഅവ്വിദത്തൈനിയും ആയതുൽ കുർസിയ്യും വസ്സമാഇ വത്വാരിഖും സൂത്തുൽ ഹശറിലെ അവസാനത്തെ ഭാഗത്തുള്ള ( لو انزلنا هذا القرأان ) മുതൽ അവസാനം വരേയും സൂറത്തുസ്വാഫ്ഫാത്തിലെ അവസാനത്തെ ഭാഗത്തുള്ള (فأذا نزل بساحتهم ) മുതൽ അവസാനം വരേയും ഓതുക. ഫാതിഹ ഏഴ് പ്രാവശ്യം ഓതി വെള്ളത്തിൽ ഊതിയിട്ട് ആ വെള്ളം ബാധയേറ്റവന്റെ മുഖത്ത് തെളിച്ചാൽ അയാളുടെ ബാധയകന്ന് ബോധം തെളിയും...
(ഇആനതു ത്വാലിബീൻ)
3️⃣❓🅰️ നബിﷺതങ്ങളുടെ പേരക്കുട്ടി ഹുസൈന് (റ) കര്‍ബലായില്‍ ശഹീദായതുമായി ബന്ധപ്പെട്ടാണ് ശിയാക്കള്‍ മുഹര്‍റം മാസത്തില്‍ ആചാരങ്ങള്‍ നടത്തുന്നത്. ഹുസൈന് (റ) മരണപ്പെട്ടതിലുള്ള ദുഃഖാചരണമാണ് അവയില്‍ പ്രധാനപ്പെട്ടത്. ഈ വിധത്തിലുള്ള ദുഃഖാചരണം ഇസ്ലാം വിലക്കിയതും അടിസ്ഥാന രഹിതവുമാണ്.
മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ട ആദ്യമായി കടന്നുവന്നവരും ശേഷം നന്മകൊണ്ട് അവരോട് പിന്തുടരുകയും ചെയ്തവരും, അല്ലാഹു ﷻ അവരെക്കുറിച്ച് തൃപ്തനായിരിക്കുന്നു, അവര്‍ അല്ലാഹുﷻവിലും തൃപ്തരായിരിക്കുന്നു... (9/100). അവരോടൊപ്പം നമ്മെയും അല്ലാഹു ﷻ അവന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.., (ആമീൻ)
_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന് തൌഫീഖ് നല്കട്ടെ - ആമീന്‍_
0 Comments