✍🏼ഏതൊരു വ്യക്തിയും ജീവിതത്തില്‍ വിഷാദനായി ഇരിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. എപ്പോഴും പ്രസന്നവദനനായി സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അത് സാധ്യമാണോ..? അല്ലെന്നായിരിക്കും ഉത്തരം. കാരണം മനുഷ്യന് ഒരു സാമൂഹ്യജീവിയാണ്. ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മള് മറ്റുള്ളവരുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം ബന്ധങ്ങളില്‍ സന്തോഷത്തിനു മാത്രമല്ല ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ദുഖങ്ങള്‍ക്കും സ്ഥാനമുണ്ട്...
'മനോഭാവത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ ഈ ലോകത്തെ തന്നെ മാറ്റാന്‍ സാധിക്കുമെന്ന്' അമേരിക്കന്‍ സൈക്കോളജിസ്റ്റ് വില്യം ജെയിംസ് പറഞ്ഞതുപോലെ, പരസ്പരം തിരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികള്‍ തമ്മില്‍ ഉത്തമമായ ബന്ധം പുലര്‍ത്താന്‍ ധാരാളം വിട്ടുവീഴ്ചകളും ചെയ്യേണ്ടതായിട്ടുണ്ട്. സന്തോഷകരമായ സ്നേഹബന്ധത്തിന് ഉതകുന്ന ചില കാര്യങ്ങള്‍ നമുക്കു നോക്കാം...
സ്നേഹം തുടരുക. എല്ലാവരിലും സ്നേഹം വിടരാന്‍ എളുപ്പമാണ്. അത് തുടര്‍ന്നു കൊണ്ടുപോകാനാണ് പാട്. സ്നേഹത്തെ ഒരിക്കലും ഒരു ബാധ്യതയായി കാണരുത്. എന്തെങ്കിലും പ്രശ്നം മുന്നില്‍വരുമ്പോള്‍ മാത്രമാവരുത് ബന്ധത്തെക്കുറിച്ചോര്ക്കേണ്ടത്. പങ്കാളിയെ മനസ് തുറന്ന് സ്നേഹിക്കുക, സ്നേഹം പ്രകടിപ്പിക്കുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നല്‍കുക. പങ്കാളിയുടെ ഇഷ്ടങ്ങളും അവകാശങ്ങളും അവഗണിക്കാതിരിക്കൂ. പങ്കാളി എങ്ങനെയാണോ അങ്ങനെതന്നെ ഇരിക്കാന്‍ അവരെ അനുവദിക്കുക. സ്നേഹം തുടരുക എത്രമാത്രം നിങ്ങള്‍ പങ്കാളിയെ സ്നേഹിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുക.
വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ കഴിയുന്നതും ഒഴിവാക്കുക. ചെറിയ വഴക്കുകള്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഒരു നല്ല ബന്ധത്തിന്റെ വിജയത്തിന് പ്രധാനം.
സമയം കണ്ടെത്തുക കാഴ്ചയിലൂടെയും അറിവിലൂടെയും നിങ്ങള്‍ സ്നേഹിക്കുന്നു. തുടക്കത്തില്‍ പങ്കാളിയുമൊത്ത് ചെലവഴിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം കാലക്രമേണ കുറഞ്ഞുവരുന്നു. കുടുംബമായി കുട്ടികളായി ജോലിയില്‍ മുഴുകിയാല്‍ പിന്നെ പറയുകയേ വേണ്ട. അവരവരുടെ തിരക്കുകളും പ്രശ്നങ്ങളുമായി ദിവസം ചെലവഴിക്കും. പങ്കാളിക്കായി ദിവസത്തില്‍ അല്പ സമയം മാറ്റിവയ്ക്കുക...
ഒരു നല്ല ബന്ധത്തില്‍ പ്രധാനമായും വേണ്ടതാണ് പറഞ്ഞ വാക്ക് പാലിക്കുകയെന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കുക. എത്ര തിരക്കിനിടയിലും പങ്കാളിക്കൊപ്പം സംസാരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക. ആശയവിനിമയം പ്രധാനം. നല്ല ആശയവിനിമയമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്. പങ്കാളിയുടെ സുഖങ്ങളും ദുഖങ്ങളും ആകുലതകളും ആവശ്യങ്ങളുമൊക്കെ പങ്കുവയ്ക്കുന്നത് ഒരു ദൃഢബന്ധത്തിന്റെ തുടര്‍ച്ചയ്ക്ക് പ്രധാനമാണ്. അത്തരം പങ്കുവയ്ക്കലുകള്‍ നിങ്ങളുടെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ മനസുതുറക്കുമ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടും. സംസാരം കുറഞ്ഞാല്‍ നിങ്ങളുടെ ബന്ധത്തിലും വിള്ളല്‍ വീണേക്കാം.
പ്രശ്നം എന്തുതന്നെയായാലും പങ്കാളിയോട് പങ്കുവെക്കുക. പറയുന്നത് പോലെ തന്നെ പ്രധാനമാണ് കേള്‍വിയും. അതിനാല്‍ പരസ്പരം നല്ലൊരു കേള്‍വിക്കാരനായിരിക്കുക. വെറുതേ കേള്‍ക്കുന്നതിനു പകരം അവരെ ശ്രദ്ധിക്കുക. കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കുകയും ഇതിലൂടെ ഇരുവരുടെയും സമാന ഇഷ്ടങ്ങള്‍ തമ്മില്‍ മനസിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പരസ്പരം അറിയുക. പല ബന്ധങ്ങളിലും വിള്ളല്‍ വീഴാനുള്ള പ്രധാന കാരണം പങ്കാളിയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അറിയാതെ സ്വാര്‍ത്ഥമായി ചിന്തിക്കുമ്പോഴും പെരുമാറുമ്പോഴുമാണ്.
ആരോഗ്യകരമായ ബന്ധങ്ങള്‍ വിട്ടുവീഴ്ചകളിലൂടെ മാത്രമേ സാധ്യമാകൂ. ഇരുവരും അവരവരുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ക്ക് തയാറാകുക. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞു പെരുമാറുന്നത് ദൃഢമായ ബന്ധത്തിന് പ്രധാനമാണ്. പരസ്പരം അറിയുക. നിങ്ങള്‍ നിങ്ങളുടെ കാര്യം മാത്രം നോക്കി നടന്ന് എല്ലാ കാര്യങ്ങളും നിങ്ങള്‍ വിചാരിക്കുന്നപോലെ തന്നെ നടക്കണമെന്നു കരുതിയാല്‍ ഒരു നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. നിങ്ങളുടെ മൂഡ് ശരിയല്ലെങ്കില്‍ പങ്കാളിയെ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കുക. നാം എല്ലാവരും മനുഷ്യരാണ്. തെറ്റുകള്‍ സംഭവിച്ചെന്നു വരാം. എന്നാല്‍ ക്ഷമിക്കാന്‍ കഴിയുക എന്നതാണ് വലിയ കാര്യം. അവിടെയാണ് സ്നേഹം കാണിക്കേണ്ടത്. അതിനാല്‍ പരസ്പരം ക്ഷമിക്കാന്‍ പഠിക്കുക.
പങ്കാളിയുടെ കാഴ്ചപ്പാടിനെ അവരുടെ ഭാഗത്തുനിന്നു നോക്കിക്കണ്ട് അറിയുക, നടത്തിക്കൊടുക്കുക. സ്പര്‍ശനം എന്നത് ഒരു ബന്ധത്തിന്റെ ഈടുനില്‍പിന് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണ്. കുട്ടികളില്‍ സ്പര്‍ശനം അവരുടെ ബുദ്ധിവികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് പഠനങ്ങള്‍ തന്നെ പറയുന്നു. മുതിര്‍ന്നവരില്‍ സ്പര്‍ശനം ശരീരത്തിന്റെ ഓക്സിടോക്സിന്‍ നില ഉത്തേജിപ്പിക്കുന്നു. അതിലൂടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ധിക്കാന്‍ കാരണമാകുന്നു. സ്പര്‍ശനം എന്നത് ശാരീരികബന്ധം മാത്രമായി കാണരുത്. കൈകള്‍ കോര്‍ത്തു പിടിക്കുന്നത്, കെട്ടിപ്പിടിക്കുന്നത്, ചുംബനം എല്ലാം സ്പര്‍ശനത്തിന്റെ ഓരോ വശങ്ങളാണ്.
🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും സന്തോഷപ്രദമായ ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
0 Comments