ആരോഗ്യ സംരക്ഷണം:ഒറ്റമൂലികൾ


📍രോമവളർച്ച സ്ത്രീകൾക്ക് - ഒറ്റമൂലി

▪ മഞ്ഞളും പച്ച പപ്പായയും അരച്ച് മുഖത്ത് പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.

▪ ചെറുപയർപൊടി പാലിൽ ചാലിച്ച് ചെറുനാരങ്ങ നീര് ചേർത്ത് മുഖത്ത് പുരട്ടുക.

▪ പാൽപാടയും കസ്തൂരി മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.

📍മൂത്ര വാർച്ച

   മിക്ക ആളുകളിലും ഇന്ന് കണ്ടു വരുന്ന ഒന്നാണിത്. ഇത് മാറാനുള്ള ചില വഴികൾ.

▪ ചുകന്ന ഉള്ളി ഒന്ന് ജ്യൂസ് അടിച്ചു അതിൽ തേൻ ചേർത്തു കഴിക്കുക. 1 ആഴ്ച്ച കഴിച്ചാൽ ഇത് മാറും.

▪ അമുക്കുരം 1 സ്പൂണ്‍ 1 ഗ്ലാസ് പാലിൽ തിളപ്പിച്ചു തണുപ്പിച്ച് അതിൽ തേൻ ചേർത്തു കഴിക്കുക. 

▪ വ്യായാമം ചെയ്യുക. അടിവയറിന് കിട്ടും വിധം.

▪ തെങ്ങിൻ പൂക്കുല അരച്ചു പാലിൽ കഴിക്കുക. ഇളയ പൂക്കുല.

 ഇതിൽ ഏതും ചെയ്യാം, ആദ്യം പറഞ്ഞത് ഉത്തമം.

📍ശേഷിക്കുറവ്, ഉത്തേജനക്കുറവ്, ശീഖ്ര സ്‌ഖലനം

   പലരും വിഷമത്തോടെ മടിച്ചു മടിച്ചു പേർസണൽ ആയി ചോദിക്കുന്ന ചോദ്യങ്ങൾ... 
വിവാഹം കഴിക്കാൻ പേടി, നാട്ടിൽ പോകാൻ മടി...

 ഇതിന് വളരെ അധികം നല്ല മരുന്നുകൾ ഉണ്ട്. ഇന്നത്തെ തെറ്റായ ഭക്ഷണ രീതിയും, വൈറ്റമിൻ കുറവും എനർജി കൂടുതലും ഉള്ള ഭക്ഷണവും ആണ് കഴിവ് ഇല്ലാതാക്കുന്നത്.

വയർ നിറയെ ഭക്ഷിക്കരുത്.

പുളി ഉള്ള ഭക്ഷണം കുറക്കുക.

▪ അശ്വ ഗാന്ധാദി ലേഹ്യം
ഒരു സ്പൂണ് 2 നേരം.

▪ ദ്രവ്യാമൃതം ലേഹ്യം
ഒരു സ്പൂണ് 2 നേരം.

▪ കരിം ജീരക എണ്ണ അര സ്പൂണ്, തേൻ ഒരു സ്പൂണ്, ഒലിവ് എണ്ണ ഒരു സ്പൂണ്, കുങ്കുമ പൂവ് അര സ്പൂണ് എന്നിവ മിക്സ് ചെയ്ത് കഴിക്കുക.

▪ ചെറിയ ചുകന്ന ഉള്ളി, കാന്താരി മുളക്, ഇഞ്ചി നീര്, തേൻ ഇവ മിക്സ് ചെയ്ത് കഴിക്കുക.

▪ വെണ്ടക്ക ചെറുതായി അരിഞ്ഞു കുറച്ചു വെള്ളത്തിൽ വേവിക്കുക, അത് പിഴിഞ്ഞു നീര് എടുത്തു തേൻ ചേർത്തു കഴിക്കുക.

▪ മുരിങ്ങ പൂവ് പാലിൽ തിളപ്പിച്ചു കഴിക്കുക.

ഇതെല്ലാം ഒന്നിച്ചു കഴിക്കാൻ പാടില്ല, അവരവർക്ക് എളുപ്പത്തിൽ ചെയ്യാവുന്നത് തിരഞ്ഞെടുക്കുക.

നല്ലൊരു കുടുംബ ജീവിതം നിങ്ങൾക്ക് ഉണ്ടാകട്ടെ...

_✍🏼ഇബ്രാഹിം വൈദ്യർ, പയ്യന്നൂർ, ദുബായ്_

Post a Comment

0 Comments