ഭാര്യയുടെ പേരിന് കൂടെ ഭർത്താവിന്റെ പേര് ചേർക്കുന്നതിന്റെ ഇസ്ലാമിക വിധി.


      ഒരാളെ തന്റെ പിതാവിലേക്ക് ചേർത്തു വിളിക്കുക്കയെന്നതാണ് ഇസ്‌ലാമിക രീതി.
എന്നാല്‍ നമ്മുടെ നാട്ടില്‍ പെൺകുട്ടികള്‍ വിവാഹം കഴിയുന്നതോടെ പേരിനു പിന്നില്‍ ഭർത്താവിന്റെ പേര്‍ ചേർത്ത് സ്വയം വിശേഷിപ്പിക്കുന്ന രീതി നിലവിലുണ്ട് , അതറിവില്ലായ്മ കൊണ്ടുണ്ടാകുന്നതാണ്.
📖 വിശുദ്ധ ഖുർആന്‍ (അല്‍-അഹ്സാബ് 33:5)
🕹അല്ലാഹു പറയുന്നു “അവരെ തങ്ങളുടെ പിതാക്കളോട് ചേർത്ത് കൊണ്ട് നിങ്ങള്‍ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾക്കറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരനും നിങ്ങളുടെ ബന്ധപ്പെട്ടവരും ആകുന്നു”
ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا
ഒരു കുട്ടിയെ ആരെങ്കിലും ദത്തെടുക്കന്ന പക്ഷം അദ്ദേഹത്തിന്റെ പിതാവിലേക്ക്‌ ചേർക്കു ന്നതിന് പകരം വളർത്തെച്ഛനിലേക്ക് ചേർത്തു വിളിക്കുന്ന പതിവ്‌ ഇസ്‌ലാമിനു മുമ്പുള്ള കാലഘട്ടത്തിലുണ്ടായിരുന്നു. അത് പ്രകാരം നബി (ﷺ) യുടെ സംരക്ഷണത്തില്‍ വളർന്ന സൈദ് ബിന്‍ ഹാരിഥയെ സൈദ്‌ ബിന്‍ മുഹമ്മദ്‌ എന്ന് വിളിച്ചിരുന്നു. എന്നാല്‍ ഈ ആയത്ത് ഇറങ്ങിയതോടെ ഇങ്ങനെ വിളിക്കുന്ന രീതി നിറുത്തലാക്കുകയും പിതാവിലേക്ക്‌ മാത്രം ചേർത്തി‌ വിളിക്കുകയും ചെയ്തു.

🔰ഒരു മുസ്ലിമും സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവിന്റെ പേരല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചേർക്കനല്‍ ഇസ്ലാമില്‍ അനുവദനീയമല്ല. ഇത് എത്രയോ ഇമാമുകള്‍ വ്യക്തമായി പഠിപ്പിച്ച കാര്യമാണ്.

🔰ഒരാള്‍ സ്വന്തം പിതാവല്ലാത്തവരുടെ പേര്‍ സ്വന്തം പേരിനു പിന്നില്‍ ചേര്ക്കു ന്നത് വ്യക്തമായ ഹറാമാണ് എന്ന് ഇമാം
നവവി رحمه الله സ്വഹീഹു മുസ്ലിമില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്രയോ ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്.

🔰അബു ധാര്‍ (റ) നിവേദനം :”ഞാന്‍ പ്രവാചകന്‍ (സ്വ) പറയുന്നത് കേട്ടു :”ഏതൊരാളും തന്നെ തന്റെ) പിതാവല്ലാത്ത ഒരാളുടെ കൂടെ മനപ്പൂർവ്വം ചേർത്തി വിളിച്ചാല്‍ അയാള്‍ തെറ്റുകാരനാണ് ,അർഹതപ്പെടാത്ത ഒരാളെ കൂടെ ചേര്ക്കു ന്നവനു നരകത്തില്‍ ഇരിപ്പിടം ഒരുക്കട്ടെ “

🔰റസൂല്‍ (ﷺ) പറഞ്ഞു: "സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവ് അല്ലാത്തവരുടെ പേര്‍ ചേര്ത്തിരവന്റെ മേല്‍ الله ന്റെിയും മലക്കുകളുടെയും മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ" (ഇബ്നു മാജ)

🔰റസൂല്‍ (ﷺ) പറഞ്ഞു: " സ്വന്തം പിതാവ് ആരെന്നു അറിഞ്ഞിട്ടും തന്നെ തന്റെ പിതാവിലേക്ക് പേര് ചേർക്കാ തെ മറ്റൊരാളിലേക്ക് ചേർക്കു ന്നവന് സ്വർഗം ഹറാമാണ്‌" (ബുഖാരി).

🔰റസൂല്‍ (ﷺ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേർക്കു ന്നവന് സ്വർഗത്തിന്റെ വാസന പോലും ലഭിക്കില്ല. സ്വർഗത്തിന്റെ വാസനയാകട്ടെ അഞ്ഞൂറ് വർഷത്തെ വഴിദൂരം വരെ ചെന്നെത്തുന്നതാണ്." (ഇബ്നുമാജ)

🔰റസൂല്‍ (ﷺ) പറഞ്ഞു: " "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്ക്കുയന്നവന് അല്ലാഹുവിന്റെ ശാപമുണ്ട്" (അബ്ദു റസാക്ക്)

🔰റസൂല്‍ (ﷺ) പറഞ്ഞു: "നിങ്ങള്‍ പിതാക്കളിലേക്ക് ചേർക്കലിനെ അവഗണനയോടെ കാണരുത്, അതിനെ അവഗണനയോടെ കാണല്‍ കുഫ്ര്‍ ആണ്' (ബുഖാരി)

🔰റസൂല്‍ (ﷺ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേർക്കുന്നവന് കള്ളന്മാരില്‍ വലിയ കള്ളനാണ്' (ത്വബ്രാനി)

🔰റസൂല്‍ (ﷺ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്ക്കുന്നവന്റെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും കോപം ഉണ്ടാകട്ടെ' (തഹ്ദീബുല്‍ ആസാര്‍)

🔰റസൂല്‍ (ﷺ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേർക്കുന്നവന്‍ കുഫ്ര്‍ ചെയ്തിരിക്കുന്നു (തഹ്ദീബുല്‍ ആസാര്‍)

🔰റസൂല്‍ (ﷺ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേർക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല" (അബൂ അവാന)

👆മേല്‍ കൊടുത്ത പല ഹദീസുകളും സ്വന്തം പിതാവ് അല്ലാത്ത മനുഷ്യനെ തന്റെ പേരിലേക്ക് പിതാവ് എന്ന രൂപത്തില്‍ ചേർക്കുന്നത് ആണ് വിലക്കുന്നത് എങ്കിലും അവയില്‍ നിന്നും ഒരാള്‍ സ്വന്തം പേരിനു പിന്നില്‍ മറ്റൊരു മനുഷ്യന്റെ പേര്‍ ചേർക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്റെ പേര്‍ ആകണം എന്നത് വ്യക്തമാണ്.

🔰ഇക്കാര്യം വളരെ പ്രാധാനമായതു കൊണ്ട് ചില ഇമാമുകള്‍ സ്വന്തം പേരിനു പിന്നില്‍ പിതാവ് അല്ലാത്ത മനുഷ്യരുടെ പേര്‍ ചേർക്കുന്ന പരിപാടിയെ വന്‍ പാപങ്ങളില്‍ പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സ്വന്തം പേരിനു പിന്നില്‍ ഭര്ത്താിവിന്റെത പേര്‍ ചേര്ക്കു ന്ന പരിപാടി മുസ്ലീങ്ങള്‍ മറ്റു മതക്കാരില്‍ നിന്ന് പഠിച്ചതാണ്.

🔰ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്നു എങ്കില്‍ അവനാ കാര്യത്തില്‍ അവരില്‍ പെട്ടവന്‍ തന്നെ എന്ന് റസൂല്‍ (സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).

🔰നബിക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നല്ലോ അവരൊന്നും നബി അവരെ കല്യാണം കഴിച്ച ശേഷം നബിയുടെ പേര്‍ അവരുടെ പേരിനു പിന്നില്‍ ചേര്ത്തെത് എവിടേം കാണാന്‍ സാധ്യമല്ല. അവരൊക്കെ മരിക്കുന്നത് വരെ അവരുടെ പിതാക്കളിലേക്ക് തന്നെ ചേർത്താണ് അറിയപ്പെട്ടത്. അവരില്‍ പലരുടെ പിതാക്കളും അമുസ്ലീങ്ങള്‍ ആയിട്ട് പോലും അങ്ങനെ ആയിരുന്നു.

🔰ഫാത്തിമ(റ) നബിയുടെ മകള്‍ ആയിരുന്നല്ലോ. എന്നാല്‍ ഫാത്തിമ (റ)ا യെ അലി (റ) വിവാഹം ചെയ്ത ശേഷം അവര്‍ ഫാത്തിമ അലി എന്ന് അവര്‍ വിശേഷിപ്പിച്ചതോ അങ്ങനെ അവര്‍ വിളിക്കപ്പെട്ടതോ കാണുക സാദ്ധ്യമല്ല.
അവര്‍ മരിക്കുന്നത് വരെ ഫാത്തിമ ബിന്ത് മുഹമ്മദ്‌ തന്നെ ആയിരുന്നു.

🔰 ഒരാളുടെ പിതാവ് ഒരു കാലത്തും മാറില്ലല്ലോ. എന്നാല്‍ ഭർത്താവ് മരിച്ചാല്‍, മൊഴി ചൊല്ലിയാല്‍ ഭാര്യക്കു വേറെ ഭർത്താവ് വരും. ഇക്കാര്യത്തില്‍ ഒരു ഭർത്താവിനും സ്വന്തം ഭാര്യയെ തന്റെ പേര്‍ അവളുടെ പിന്നില്‍ ചേർക്കാന്‍ നിരൽബന്ധിക്കാന്‍ പാടില്ല. പിതാവ് മരിച്ചു എന്നാലും പിതാവിന്റെ പേര്‍ മാത്രമെ പേരിനു പിന്നില്‍ ചേർക്കാവൂ. എല്ലാ മനുഷ്യരെയും അല്ലാഹു പരലോകത്ത് അവരുടെ പിതാവിലേക്ക് ചേർത്തു ആയിരിക്കും വിചാരണക്ക് വിളിക്കുക എന്ന് റസൂല്‍ (സ്വ) പറഞ്ഞിട്ടുണ്ട്.

🔰ആയതിനാല്‍ പരലോകത്തും ഇഹലോകത്തും അവള്‍ ഒരേ പേരില്‍ അറിയപ്പെടട്ടെ .

🔰പിതാവല്ലാത്ത ഒരാളുടെ പേര് കൂട്ടി വിളിക്കുന്നത് ഇസ്ലാമിക രീതി അല്ല എന്ന് മാത്രമല്ല മറ്റ് ജനവിഭാഗങ്ങളില്‍ നിന്ന് കടം കൊണ്ട് ഒരു ശൈലിയാണിത് , അതുകൊണ്ട് ഈ അറിവ് ലഭിക്കുന്നവര്‍ മുൻപുള്ള രീതി തിരുത്തുക.

📮അറിവ് ലഭിച്ചിട്ടും മാറ്റുന്നില്ല എങ്കില്‍ അത് അഹങ്കാരമാണ്. അണു അളവ് അഹങ്കാരം മനസിള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്നാണല്ലോ റസൂല്‍ (ﷺ) പറഞ്ഞത്. (മുസ്ലിം)

Post a Comment

0 Comments