പട്ടിണിക്കിടേണ്ടത് ശരീരത്തെയാണ്.
ആത്മാവിന് സുലഭമായി ഭക്ഷണം നൽകേണ്ട ദിനങ്ങളാണ് വിട പറയുന്നത്.ആത്മാർത്ഥമായ ആരാധനയാണ് ആത്മാവിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം.
ഒഴിവു സമയങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. എത്ര പെട്ടെന്നാണ് ദിനങ്ങൾ കൊഴിഞ്ഞു പോകുന്നത്. ഇനിയുമൊരു ആത്മ വിചിന്തനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ നാം പരാജിതർ തന്നെ!
ഒന്നിരുന്നു ചിന്തിക്കൂ...
വിചാരിക്കാനും ചിന്തിക്കാനും കഴിയുന്ന ലോകമാണ് ദുനിയാവ്. വിട പറഞ്ഞാൽ വിചാരങ്ങളില്ല, വിചാരണ മാത്രം.
ഖബറിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
എല്ലാവരും മണ്ണിട്ട് മൂടി തിരികെ നടക്കും. കുറേ നാൾ കഴിഞ്ഞു അവരുടെ മനസ്സിലും നാം മറവു ചെയ്യപ്പെടും.പക്ഷേ നമ്മളപ്പോഴും ഇരുണ്ട വീട്ടിൽ ഒറ്റക്കാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നാവനക്കി ഒരു സ്വലാത്ത് എങ്കിലും ചൊല്ലിയിരിക്കൂ,സന്തോഷിക്കാൻ വകയുണ്ടാവും.
ന്യായങ്ങൾ നിരത്തി വാദിക്കാനോ ഒരു തവണ കൂടി അവസരം തന്നാൽ നന്നാവാമെന്ന് പറഞ്ഞു പരോൾ വാങ്ങാനോ കഴിയാത്ത ദിനങ്ങളും നമുക്ക് വരാനുണ്ട്.
കർമ്മങ്ങൾ തൂക്കുമ്പോൾ കരഞ്ഞു കൊണ്ട് നരകത്തിലേക്ക് വലിച്ചെറിയുന്ന നന്ദിയില്ലാത്ത അടിമകളിൽ നാം പെടരുത്.
ഇതിങ്ങനെ എഴുതുമ്പോൾ തന്നെ പേടിയാകുന്നുണ്ട്. കൈകൾ വിറക്കുന്നുണ്ട്.
നമ്മളിതു വായിക്കുന്ന നേരത്ത് എത്ര പേരാണ് ലോകത്ത് മരണപ്പെട്ട് പോകുന്നത്!
ആർക്കും ഗ്യാരന്റി തരാനില്ലാത്ത ചുരുങ്ങിയ കാലമാണ് ജീവിതം.
മടങ്ങുക, പൊറുക്കുമെന്നു പറഞ്ഞത് റബ്ബാണ്. അവൻ വാക്ക് തെറ്റിക്കില്ല.
ഇനിയുള്ള മണിക്കൂറുകൾ മാത്രമുള്ള വിശുദ്ധിയുടെ രാപകലുകൾ ആരധനകളാൽ ധന്യമാവട്ടെ. കരളുരുകി പ്രാർത്ഥിക്കുമ്പോൾ വിനീതനെ കൂടി ഉൾപ്പെടുത്തുക.
വായിച്ചു കഴിഞ്ഞാൽ കുറച്ച് സ്വലാത്ത് ചൊല്ലാൻ മറക്കരുത്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ... ആമീൻ..
റമളാൻ ഇനിയും വരും. നമ്മൾ ഉണ്ടാവുമോ.അറിയില്ല!!!
🤲നിങ്ങളുടെ ദുആയിൽ ഞങ്ങളെയും കുടുംബത്തിനെയും കരുതണേ...
0 Comments