ശവ്വാൽ നോമ്പിന്റെ ചിലസംശയങ്ങൾ

_❓ശവ്വാലിലെ നോമ്പിന്റെ അടിസ്ഥാനം എന്ത്??!_

ശവ്വാൽ നോമ്പിന് വലിയ ശ്രേഷ്ഠതയുണ്ട്.  
അബൂ അയ്യൂബ് അല്‍അന്‍സാരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, തുടർന്ന് ശവ്വാലിൽ  നിന്നും ആറു നോമ്പുകൾ നോൽക്കുകയും ചെയ്താൽ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്." - [സ്വഹീഹ് മുസ്‌ലിം: 1164, മുസ്നദ് അഹ്മദ്: 23580, തിര്‍മിദി: 759, നസാഇ: 2862, ഇബ്നു മാജ: 1716
 عن أبي أيوب الأنصاريّ -رضي الله عنه-، أنّ النبيّ -صلّى الله عليه وسلّم- قال: (مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوَّالٍ، كانَ كَصِيامِ الدَّهْرِ)(.مسلم)

_❓റമളാൻ നോമ്പ് ഖളാ ആയവൻ എന്ത് ചെയ്യണം…_

. ഒരാള്‍ക്ക് റമദാനിലെ നോമ്പ് ‘ഖളാഅ്’ വീട്ടാനുണ്ടെങ്കിൽ ആദ്യം ആ നോമ്പാണ്് എടുക്കേണ്ടത്. ശേഷം ശവ്വാലിലെ ആറ് നോമ്പെടുക്കണം. ഒരാള്‍ ഖളാഅ് വീട്ടാനുള്ള നോമ്പ് വീട്ടുന്നതിന് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് പിടിച്ചാല്‍, ആ നോമ്പിന്റെ പ്രതിഫലം ലഭിക്കില്ല. കാരണം നിര്‍ബന്ധമായ നോമ്പ് കഴിഞ്ഞതിന് ശേഷമാണ് സുന്നത്ത് നോമ്പ് അവന്‍ എടുക്കേണ്ടത്.
ഇവിടെ നബി (സ) പറഞ്ഞിരിക്കുന്നത് ‘റമദാനിലെ നോമ്പ് പിടിക്കുകയും പിന്നീട് അതിനെ തുടരുകയും’ ചെയ്യുക എന്നാണ്. റമദാനിലെ എല്ലാ നോമ്പും പിടിക്കാത്തവര്‍ പ്രസ്തുത വിഭാഗത്തില്‍ പെടില്ല. റമദാനിലെ നോമ്പ് ‘ഖളാഅ്’ ഉള്ളവരെ റമദാനില്‍ നോമ്പനുഷ്ഠിച്ചവര്‍ എന്നു പറയാന്‍ കഴിയില്ല.

 _❓ഒരു വർഷത്തെ നോമ്പിന്റെ പ്രതിഫലം എങ്ങനെ കണക്കാക്കാം…_

.‘ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്

روى سعيد بن منصور في سننه بإسناده عن ثوبان قال: قال رسول الله -صلى الله عليه وسلم-: "من صام رمضان، شهر بعشرة أشهر، وصام ستة أيام من الفطر وذلك تمام سنة".

_❓തുടർച്ചയായി ആറുദിവസം നോൽക്കേണ്ടതുണ്ടോ…_

പെരുന്നാൾ ദിവസത്തിന്റെ പിറ്റേ ദിവസം മുതൽ തുടർച്ചയായി അനുഷ്ഠിക്കലാണ് ശ്രേഷ്ടമായത്. അതിന് കഴിയാത്തവ൪ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ദിവസങ്ങളില്‍ തുടർച്ചയായോ അല്ലാതെയോ അനുഷ്ഠിച്ചാല്‍ മതി.
     
ഇമാം നവവി(റ) പറഞ്ഞു: ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്നില്ല  ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ. (ശറഹുല്‍ മുഹദ്ദബ് : 6/379).


_❓ശവ്വാൽ നോമ്പ് ഖളാഅ് വീട്ടേണ്ടതുണ്ടോ…_

ശവ്വാൽ മാസത്തോടെ നോമ്പിന്റെ സമയം കഴിയുമെങ്കിലും ഖളാഅ് വീട്ടൽ സുന്നത്തുണ്ട്

 (നിഹായത്തു സൈൻ)

_: وتفوت بفوات شوال ويسن قضاؤها.(نهاية الزين)_

ബഹു.. ശിഹാബുദ്ദീൻ റംലി ഇമാമും ഇപ്രകാരം ഫത്‌വ നൽകിയിട്ടുണ്ട്
 _قوله سن له صوم ست من ذي القعدة، لأن من فاته صوم راتب يسن له قضاؤه. أفتى بذلك شيخنا الشهاب الرملي حكماً وتعليلاً. انتهى_ 

_(حواشي تحفة المحتاج)_

Post a Comment

0 Comments