നബി(സ)യുടെ പേരമക്കള്‍ക്ക് കലശലായ പനി ബാധിച്ചു. ഒരുപാട് ചികിത്സിച്ചു നോക്കി. ഫലം കണ്ടില്ല. ഒടുവില്‍ ഫാത്വിമ ബീവി(റ) തന്റെ മക്കളുടെ രോഗശമനത്തിനുവേണ്ടി മൂന്നു ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. തല്‍ഫലമായി രോഗം സുഖപ്പെടുകയും ചെയ്തു.
അസുഖം ഭേദമായതിനു ശേഷം ബീവിയും ഭര്‍ത്താവ് അലി(റ)യും മക്കളും നോമ്പനുഷ്ഠിക്കാന്‍ തുടങ്ങി. ആദ്യദിവസം നോന്പുതുറയ്ക്ക് വീട്ടില്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ മഹാനായ അലി(റ) രാവിലെത്തന്നെ വീട്ടില്‍ നിന്നിറങ്ങി. വൈകുന്നേരമായപ്പോഴേക്കും കുറച്ച് ഗോതന്പുമായി തിരിച്ചുവന്നു. ഫാത്വിമ(റ) അത് പൊടിച്ചെടുത്ത് ഒരു റൊട്ടിയുണ്ടാക്കി. നാലുപേര്‍ക്ക് നോന്പു തുറക്കാനുള്ള ഭക്ഷണമാണത്.
എല്ലാവരും മഗ്രിബ് ബാങ്ക് കാത്തിരിക്കുകയാണ്. അപ്പോഴാണ് ഒട്ടിയ വയറുമായി ഒരുണങ്ങിയ മനുഷ്യന് കയറിവരുന്നത്. ”അല്ലാഹുവിന്റെ തിരുദൂതരുടെ പുത്രീ, ഞാനൊരു സാധുവാണ്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. എനിക്കെന്തെങ്കിലും നല്കി സഹായിക്കണം.” അയാള്‍ പറഞ്ഞു. ദൈന്യതയാര്‍ന്ന ആ യാചന കേട്ട് മഹതി അന്നു നോന്പു തുറക്കാന്‍ കരുതിവെച്ച റൊട്ടിയെടുത്ത് അയാള്‍ക്കു കൊടുത്തു. അതു വാങ്ങി ആര്‍ത്തിയോടെ അകത്താക്കി അല്ലാഹുവിനെ സ്തുതിച്ച് അയാള്‍ പടിയിറങ്ങിപ്പോയി. ആ ദിവസം നാലുപേരും പച്ചവെള്ളം കുടിച്ച് നോന്പു തുറക്കുകയും പട്ടിണിണ്ടയോടെ അന്തിയുറങ്ങുകയും ചെയ്തു.
കഴിക്കാനൊന്നുമില്ലാത്തതിനാല്‍ വെള്ളം കുടിച്ചാണ് ബീവി കുടുംബം രണ്ടാമത്തെ നോമ്പനുഷ്ഠിച്ചത്. കഴിഞ്ഞ ദിവസത്തെ ക്ഷീണവും വിശപ്പും മാറിയിട്ടില്ലെങ്കിലും ഒരഗതിയുടെ പശിയടക്കാന്‍ കഴിഞ്ഞുവെന്ന നിര്‍വൃതിയുണ്ട്. ആ സന്തോഷത്തില്‍ എല്ലാ വിഷമങ്ങളും അവര്‍ മറന്നു. പതിവുപോലെ എന്തെങ്കിലും ജോലി കിട്ടുമോ എന്നന്വേഷിച്ചുകൊണ്ട് അലി(റ) വീട്ടില്‍ നിന്നിറങ്ങി. വൈകുന്നേരമായപ്പോഴേക്കും അല്‍പ്പം കാരക്കയുമായി മടങ്ങിവന്നു. സമയം സന്ധ്യയാകാനായിട്ടുണ്ട്. ഫാത്വിമ ബീവി(റ) വീട്ടിനകത്തിരിക്കുകയാണ്. അലി(റ)യും മക്കളും പുറത്താണിരിക്കുന്നത്. പെട്ടെന്നൊരു തെരുവുബാലന് ആ വഴി വന്നു. വിളറിയ മുഖവും ശോഷിച്ച കൈകാലുകളുമുള്ള ആ കുട്ടിയെ കണ്ടപ്പോള്‍ അലി(റ) വിശേഷങ്ങളന്വേഷിച്ചു. അവന് പറഞ്ഞു: ”എനിക്ക് ഉമ്മയും ഉപ്പയുമില്ല, ഞാന്‍ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. പലരോടും ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം ഈ വീടിന്റെ അടുത്ത് വന്നതാണ്. പ്രവാചക പുത്രിയുടെ വീടല്ലേ; എന്നെ അവര്‍ മടക്കി അയക്കില്ല എന്നു കരുതി പ്രതീക്ഷയോടെ വന്നതാണ്.” അലി(റ) അകത്തിരിക്കുന്ന പ്രിയ പത്നിയെ നീട്ടി വിളിച്ചു. വിശന്നു വലഞ്ഞ ഒരു അനാഥന് വീട്ടുപടിക്കല്‍ വന്നിട്ടുണ്ടെന്ന വിവരം അവരെ അറിയിച്ചു. ഇതു കേള്‍ക്കേണ്ട താമസം, ഫാത്വിമത്തുല്‍ ബത്തൂല്‍(റ) നോന്പുതുറക്കാനെടുത്തുവെച്ചിരുന്ന കാരക്ക എടുത്ത് കൊണ്ടുവന്ന് ആ കുഞ്ഞിനു നല്കി. അത് കഴിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് അവന് എങ്ങോട്ടോ മറഞ്ഞു.
അന്നും ആ കുടുംബം ഒഴിഞ്ഞ വയറുമായാണ് നോമ്പവസാനിപ്പിച്ചത്. ഇനി ഒരു നേര്‍ച്ച നോന്പുകൂടി ബാക്കിയുണ്ട്. എല്ലാ അവശതകളും മറന്നുകൊണ്ട് മൂന്നാം ദിവസവും അവര്‍ നോമ്പനുഷ്ഠിച്ചു. അലി(റ) നോന്പു തുറക്കാനാവശ്യമായ ഭക്ഷണവും തേടി പ്രഭാതത്തില്‍തന്നെ പുറപ്പെട്ടു. ചെറിയ ജോലി ചെയ്ത് കിട്ടിയ പ്രതിഫലംകൊണ്ട് അല്പം മുന്തിരി വാങ്ങി വീട്ടില്‍ തിരിച്ചെത്തി. പതിവുപോലെ നോന്പുതുറ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് ഒരതിഥി കയറിവന്നു. ദിവസങ്ങളോളം ഭക്ഷണ പാനീയങ്ങളൊന്നും ലഭിക്കാതെ ബന്ധനത്തിലായിരുന്നുവെന്നും ഭക്ഷണത്തിനു വേണ്ടി പല വാതിലുകളും മുട്ടിനോക്കിയെന്നും അയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ഇത് പ്രവാചക പുത്രിയുടെ ഭവനമാണെന്ന് ഒരാള്‍ പറഞ്ഞതനുസരിച്ചാണ് ഇവിടെ വന്നതെന്ന് അയാള്‍ അറിയിക്കുകയും ചെയ്തു. ഫാത്വിമത്തുല്‍ ബീവി(റ)ക്ക് കാര്യം മനസ്സിലായി. ഇത് അല്ലാഹുവിന്റെ പരീക്ഷണമാണ്. ധീരമായി നേരിടുക തന്നെ വേണം. ഫാത്വിമത്തുല്‍ ബീവി(റ) അകത്തു പോയി നോന്പു തുറയ്ക്ക് കരുതിവെച്ചിരുന്ന മുന്തിരി എടുത്ത് കൊണ്ടുവന്ന് അയാള്‍ക്കു കൊടുത്തു. അന്നും ആ കുടുംബത്തിന് പട്ടിണി മാത്രമായിരുന്നു അന്തിയുറങ്ങാന്‍ കൂട്ടിനുമ്ടായിരുന്നത്.
ഈ മൂന്നു ദിവസത്തിനിടയ്ക്ക് മഹാനായ അലി(റ) മദീന പള്ളിയില്‍ പോകുകയും തിരുനബി(സ)യുടെ വിജ്ഞാന സദസ്സില്‍ പങ്കുകൊള്ളുകയും ചെയ്തിരുന്നു. പക്ഷേ, സംഭവിച്ചതൊന്നും അദ്ദേഹം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ത്യാഗസന്പൂര്‍ണമായ ഈ സല്‍കര്‍മത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് വിശുദ്ധ വചനങ്ങളവതരിച്ചു: ”നേര്‍ച്ചയെ അവര്‍ പൂര്‍ത്തിയാക്കുകയും വിനാശം വ്യാപകമായ ദിവസത്തെ ഭയപ്പെടുകയും ചെയ്യും. സാധുവിനും അനാഥനും ബന്ധിക്കും അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് ഭക്ഷണം നല്‍കും. നിശ്ചയം നിങ്ങള്‍ക്കു നാം ഭക്ഷണം നല്‍കിയത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു മാത്രമാണ്. നാം നിങ്ങളില്‍ നിന്ന് അതിന് നന്ദിയോ പ്രതിഫലമോ ഉദ്ദേശിക്കുന്നില്ല (എന്ന് പറയുകയും ചെയ്യും)” (സൂറതുല്‍ ഇന്സാന്).
സ്വര്ഗസ്ഥ സ്ത്രീകളുടെ നായികയായ ഫാത്വിമതുല്‍(റ)യുടെ മഹത്വം അവതരിപ്പിക്കാന്‍ ഈ സംഭവം തന്നെ ധാരാളമാണ്. തിരുനബി(സ)ക്ക് പ്രവാചകത്വ പദവി ലഭിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ് മക്കയിലെ കുലീന സ്ത്രീയായ ഖദീജ(റ)യിലാണ് കുഞ്ഞു ഫാത്വിമ പിറന്നത്. ആരംബറസൂലിന് ഏറ്റവും പ്രിയപ്പെട്ട മകളും സ്വഭാവത്തിലും സൃഷ്ടിപ്പിലും നബി(സ)യോട് കൂടുതല്‍ സാദൃശ്യത പുലര്‍ത്തിയിരുന്നവരുമായിരുന്നു അവര്‍.
ചരിത്രത്തില്‍ മുത്ത് നബി(സ)യുടെ സംരക്ഷകയുടെ വേഷമാണ് അവര്‍ അണിഞ്ഞിരുന്നത്. പ്രവാചകര്‍ സുജൂദിലായിരിക്കുമ്പോള്‍ ശത്രുക്കള്‍ അവിടുത്തെ കഴുത്തിലിട്ട ഒട്ടകത്തിന്റെ കുടല് എടുത്തു മാറ്റിയത് ഈ പ്രിയപ്പെട്ട മകളാണ്. ഉഹ്ദ് യുദ്ധ വേളയില്‍ മുമ്പല്ല് പൊട്ടിയപ്പോഴും മുറിവ് പറ്റിയപ്പോഴും മുത്ത് നബി(സ)യെ സമാശ്വസിപ്പിക്കാന്‍ ഓടിയെത്തിയത് ഫാത്വിമ(റ)യായിരുന്നു. മുറിവ് കെട്ടി ആവശ്യമായ ശുശ്രൂഷകള്‍ അവര്‍ ചെയ്തുകൊടുത്തു.
ഫാത്വിമതുല്‍ ബത്തൂലിന്റെ പവിത്രതയും വിശുദ്ധിയും പിതാവായ തിരുനബി(സ) തന്നെ ഉണര്‍ത്തിയിട്ടുണ്ട്. പുരുഷന്മാരില് പൂര്‍ണരായവര്‍ ധാരാളമുണ്ട്. സ്ത്രീകളില്‍ പരിപൂര്ണകള് ഇംറാന്റെ മകള്‍ മറിയം, ഫിര്‍ഔന്റെ ഭാര്യയും മുസാഹിമിന്റെ മകളുമായ ആസിയ, ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ മകള്‍ ഫാത്വിമ എന്നിവരാണെന്ന് നബി(സ) പറഞ്ഞു. ഫാത്വിമ എന്നില്‍ നിന്നുള്ള ഒരു കഷ്ണമാണ്. ഫാത്വിമയോട് ആരെങ്കിലും ദ്യേം വെച്ചാല്‍ അവന് എന്നോട് ദ്യേം വെച്ചു എന്ന ഹദീസും അവരോടുള്ള തിരുനബി(സ)യുടെ സ്നേഹവും അവരുടെ മഹത്വവുമാണ് സൂചിപ്പിക്കുന്നത്. പ്രസവരക്തം, ആര്‍ത്തവരക്തം തുടങ്ങി അശുദ്ധമായതൊന്നും അവര്‍ക്കുണ്ടായിരുന്നില്ല എന്നത് അനിതര സാധാരണമായ അവരുടെ ദൈവിക വിശുദ്ധിയെ വിളിച്ചറിയിക്കുന്നുണ്ട്.
വളരെ വിനയാന്വിതയായിരുന്നു ഫാത്വിമ(റ). അറേബ്യയിലെ മറ്റു കുലീന സ്ത്രീകളെപ്പോലെ ജോലിയില്‍ സഹായിക്കാന്‍ അവര്‍ക്ക് ഭൃത്യന്മാരുണ്ടായിരുന്നില്ല. ഇബാദത്തും ദൈവിക ഭക്തിയും നിറഞ്ഞതായിരുന്നു അവരുടെ ദിനരാത്രങ്ങള്‍. തിരുനബി(സ)യുടെ വഫാതിനു ശേഷം അവര്‍ പുഞ്ചിരിക്കാറില്ലായിരുന്നു. എന്നാല്‍ അവസാന സമയത്ത് അസ്മാഅ് ബിന്ത് ഉമൈസിനെ വിളിച്ച് നീ എന്റെ പുതിയ വസ്ത്രം കൊണ്ടുവന്ന് എന്നെ ധരിപ്പിക്കുക എന്നു പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ടാണ് അവര്‍ വിടപറഞ്ഞുപോയത്.
ഹിജ്റ പതിനൊന്നാം വര്‍ഷം റമളാന്‍ മൂന്നിനായിരുന്നു അന്ത്യം. കേവലം ഇരുപത്തിയെട്ട് വയസ്സാണ് മഹതിക്കുണ്ടായിരുന്നത്. ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ.

0 Comments