ഇസ്ലാമിക സംശയങ്ങളും മറുപടിയും

1️⃣❓സഹ്‌വിന്റെ സുജൂദിൽ ഓതേണ്ടത് എന്താണ്? ഒന്ന് വിശദീകരിക്കാമോ?*
_മറുപടി നൽകിയത്   അബ്ദുല്‍ മജീദ് ഹുദവി_

🅰️സഹ്‌വിന്റെ (മറവിയുടെ) സുജൂദ് നിര്‍ബന്ധമായതും സുന്നതായതുമായ എല്ലാ കാര്യങ്ങളിലും നിസ്കാരത്തിലെ സുജൂദ് പോലെയാണെന്ന് പണ്ഡിതര്‍ പറയുന്നത്. അതില്‍ ചൊല്ലേണ്ട ദിക്റും അത് തന്നെയാണ്. എന്നാല്‍, അതില്‍, سُبْحانَ مَنْ لا يَنَامُ ولا يَسْهُو  (ഉറക്കമോ മറവിയോ ബാധിക്കാത്ത പടച്ചതമ്പുരാന്‍ എത്ര പരിശുദ്ധന്‍ ) എന്ന് ചൊല്ലണം എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുകയും അത് അവസരത്തിനോട് കൂടുതല്‍ ഉചിതമാണെന്ന അഭിപ്രായപ്രകടനം നടത്തിയതായും കാണാം. 

*2️⃣❓സുജൂദില്‍ സാധരണ ചൊല്ലുന്ന ദിക്രിനു പുറമേ, കൂടുതലായി പ്രാര്‍ത്ഥിക്കണമെങ്കില്‍ ആ പ്രാര്‍ത്ഥന മലയാളത്തില്‍ ആവുന്നതില്‍ തെറ്റുണ്ടോ?..ഇനി അത് അനുവദനീയ മല്ല എങ്കില്‍ സുജൂദില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റിയ കുറച്ച് പ്രാര്‍ത്ഥനകള്‍ പറഞ്ഞു തരാമോ..*
_മറുപടി നൽകിയത്   അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_

🅰️നിസ്കാരത്തില്‍ അറബിയല്ലാത്ത ഒരു ഭാഷയും അനുവദനീയമല്ല. സുജൂദിലെ ദുആയിലാണെങ്കിലും അതു അനുവദനീയമല്ല. സുജൂദില്‍ ഏറ്റവും സുന്നതായത് തസ്ബീഹ് ചൊല്ലലാണ്. سبحان ربي الأعلى وبحمده എന്നാവലും അതു മൂന്നു പ്രാവശ്യം ചൊല്ലലും വലിയ സുന്നത്തു തന്നെ. ഒറ്റക്കു നിസ്കരിക്കുന്നവനും പ്രത്യേക നിബന്ധനകള്‍ക്കു വിധേയനായ ഇമാമിനും സമയം ലഭിക്കുന്ന മഅ്മൂമിനും പതിനൊന്നു പ്രാവശ്യം തസ്ബീഹ് ചൊല്ലലും താഴെ കൊടുത്തവ ചൊല്ലലും സുന്നതാണ്.
‎*اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، ولَكَ أسْلَمْتُ، سَجَدَ وَجْهِي للَّذي خَلَقَهُ وَصَوَّرَهُ، وَشَقّ سَمْعَهُ وَبَصَرَهُ، تبارَكَ اللَّهُ أحْسَنُ الخالِقين*

(അല്ലാഹുവേ നിനക്കു ഞാന്‍ സുജൂദ് ചെയ്തു. നിന്നില്‍ വിശ്വസിച്ചു. നിനക്കു കീഴ്പ്പെട്ടു. എന്‍റെ മുഖം അതിനെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും അതില്‍ കേള്‍വിയും കാഴ്ചയും കീറുകയും ചെയ്തവനു സുജൂദ് ചെയ്തിരിക്കുന്നു. ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു എത്ര അനുഗ്രഹമുള്ളവനാണ്.) ഇതിനു പുറമെ വേറെയും ധാരാളം ദുആകള്‍ ഇരക്കുന്നതും സുന്നത് തന്നെ. ചില ദുആകള്‍ താഴെ കൊടുക്കുന്നു.
‎*اللَّهُمَّ أعُوذُ بِرضَاكَ مِنْ سَخطِكَ، وبِمُعافاتِكَ مِنْ عُقُوبَتِكُ، وأعُوذُ بِكَ مِنْكَ، لا أُحْصِي ثَناءً عَلَيْكَ، أنْتَ كمَا أثْنَيْتَ على نَفْسِكَ*

(അല്ലാഹുവേ ഞാന്‍ നിന്‍റെ തൃപ്തി കൊണ്ട് നിന്‍റെ ദേഷ്യത്തില്‍ നിന്ന് കാവല്‍ ചോദിക്കുന്നു. നിന്‍റെ ആഫിയത് കൊണ്ട് നിന്‍റെ ശിക്ഷയില്‍ നിന്ന് കാവല്‍ ചോദിക്കുന്നു.(നല്ല നല്ല വാർത്തകളും ഹദീസുകളും ഇസ്ലാമികപരമായ പോസ്റ്റുകളും നിങ്ങളെ തേടിയെത്താൻ,വാട്സ്അപ്പ് ഗ്രൂപ്പ്:മുസ്ലിം ജീവിതം) നിന്നില്‍ നിന്ന് നിന്നോടു തന്നെ ഞാന്‍ കാവല്‍ ചോദിക്കുന്നു. എനിക്ക് നിന്‍റെ കീര്‍ത്തികള്‍ പറഞ്ഞു തീര്‍ക്കാനാവില്ല. നിന്നെ കുറിച്ച് നീ തന്നെ പറഞ്ഞതു പോലയാണല്ലോ നീ.)
‎*اللَّهُمَّ اغْفِرْ لي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ، وأوّلَهُ وآخِرَهُ، وَعَلانِيَتَهُ وَسِرَّه*

(അല്ലാഹുവേ, നീ എന്‍റെ മുഴുവന്‍ പാപങ്ങളും പൊറുക്കേണമേ. കുറഞ്ഞതും കൂടതലുമുള്ള പാപങ്ങള്‍ പൊറുക്കേണമേ. ആദ്യത്തെയും അവസാനത്തെയും പാപങ്ങള്‍ പൊറുക്കേണമേ. രഹസ്യവും പരസ്യവുമായ പാപങ്ങള്‍ പൊറുക്കേണമേ.)
‎*رَبَّنَا آتِنا فِي الدُّنْيا حَسَنَةً وفي الآخِرةِ حَسَنَةً وَقِنا عَذاب النَّارِ*

(ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ദുന്‍യാവില്‍ നന്മയും ആഖിറതില്‍ നന്മയും നല്‍കേണമേ. ഞങ്ങളെ നീ നരക ശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ)
‎*رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا*

(ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്കുളിര്‍മ ഞങ്ങള്‍ക്ക് നീ കനിഞ്ഞുനല്കേണമേ. മുത്തഖീങ്ങള്‍ക്ക് ഞങ്ങളെ നീ ഇമാമാക്കുകയും ചെയ്യേണമേ).

*3️⃣❓നിസ്കാരത്തില്‍ അല്ലാതെ സുജൂദ് ചെയ്യുമ്പോള്‍ മലയാളത്തില്‍ ദുആ ചെയാന്‍ പാടുണ്ടോ?*
_മറുപടി നൽകിയത്   അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_

🅰️നിസ്കാരത്തിലല്ലാതെ സുജൂദ് ചെയ്യല്‍ അനുവദനീയമായത് തിലാവതിന്‍റെയും ശുക്റിന്‍റെയും സുജൂദുകളാണ്. പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശത്തോടെ സുജൂദ് ചെയ്യല്‍ ഹറാമാണ്. ഈ സുജൂദുകളിലും നിസ്കാരത്തിലെ എല്ലാ ശര്‍ഥുകളും പാലിക്കപ്പെടണം. നിസ്കാരത്തില്‍ തക്ബീറതുല്‍ ഇഹ്റാം ചെയ്താല് നിഷിദ്ധമായതെല്ലാം ഇതിലും നിഷിദ്ധം തന്നെ. നിസ്കാരം ബാഥിലാക്കുന്ന കാര്യങ്ങള്‍ സുജൂദിനെയും ബാഥിലാക്കും. ആയതിനാല്‍ സുജൂദില്‍ മലയാളത്തില്‍ ദുആ ചെയ്യാവതല്ല..

*4️⃣❓നിസ്കരിച്ചതിനു ശേഷം ദുആ ചെയ്തുകൊണ്ട് സുജൂദില്‍ കിടക്കുന്നതിന്‍റെ വിധിയെന്ത്?*
_മറുപടി നൽകിയത്   മുസ്ത്വഫാ വാഫീ കാട്ടുമുണ്ട_

🅰️ദുആകള്‍ക്ക്‌ അഭികാമ്യമായ ഇരുത്തം പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്, നിസ്കാരത്തിലെ ഇരുത്തങ്ങള്‍ പോലെ (ഒന്നാം അത്തഹിയ്യാത്തിലേയോ രണ്ടാം അത്തഹിയ്യാത്തിലേയോ) ആയിരിക്കുക എന്നതാണ്. ‘സുജൂദ്‌’ എന്നത് ആരാധനയാണ്. അതിന് ശുദ്ധി വേണം. ഔറത്ത് മറഞ്ഞിരിക്കണം, മറ്റു നിബന്ധനകളെല്ലാം പാലിച്ചിരിക്കണം. നിസ്കാരത്തിലോ സുജൂദ് ഉള്‍ക്കൊള്ളുന്ന മറ്റു രൂപങ്ങളിലോ അല്ലാതെ, ദുആ ചെയ്യാനോ മറ്റോ വേണ്ടി സുജൂദ് മാത്രം ചെയ്യുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. ദുആ ചെയ്യാനാണെങ്കില്‍ നഫ്ല്‍ മുതലഖ് (കേവല സുന്നത്) നിസ്കരിച്ച് അതിലെ സുജൂദില്‍ ദുആ ചെയ്യാവുന്നതാണ്..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

‎*"☝ الله اعلم ☝"*

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*

Post a Comment

1 Comments

  1. സുന്നത്ത് ആണെ ങ്കിലും ഫർളിന്റെ കൂലിയുള്ള 3 കാര്യങ്ങൾ

    ReplyDelete