❓റമളാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ്..?*
🅰️ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമളാനിലെ നോമ്പ്. യാത്രക്കാരനോ രോഗിയോ അല്ലാത്ത പ്രായപൂർത്തിയായ എല്ലാ വിശ്വാസികളും നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണത്...
അല്ലാഹു പറയുന്നു : "വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍..."
'നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.' (അല്‍ ബഖറ 53)
അസുഖം, യാത്ര, പ്രായാധിക്യം തുടങ്ങിയ ന്യായമായ കാരണങ്ങളില്ലാതെ നോമ്പ് ഒഴിവാക്കുന്ന ഭര്‍ത്താവിന് ഭക്ഷണവും മറ്റു അന്നപാനീയങ്ങളും ഒരുക്കി കൊടുക്കേണ്ട ബാധ്യത ഭാര്യക്കില്ല. തെറ്റ് ചെയ്യുന്നവരെ സഹായിക്കുന്നതും അതിന് അവസരം ഒരുക്കി കൊടുക്കുന്നതും വിശ്വാസിക്ക് ഭൂഷണമല്ല. നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഭാര്യയുടെ പ്രവൃത്തിയും തെറ്റായിട്ടാണ് പരിഗണിക്കപ്പെടുക...
രോഗം, യാത്ര, പ്രായാധിക്യം തുടങ്ങിയ പ്രധാനപ്പെട്ട കാരണങ്ങളാല്‍ മാത്രമാണ് ഇസ്ലാമില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളത്. അതിനാല്‍ ഇത്തരം ന്യായമായ കാരണങ്ങളൊന്നുമില്ലാതെ നോമ്പ് ഒഴിവാക്കുന്ന ഭര്‍ത്താവിന് അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ബാധ്യത ഭാര്യയുടേതാണ്...
*❓സ്വപ്നസ്ഖലനം നോമ്പിന്റെ പകലിൽ സംഭവിച്ചാൽ നോമ്പ് മുറിയുമോ..?*
🅰️ ഇല്ല, അത് കൊണ്ട് നോമ്പ് മുറിയുകയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവർത്തന ഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ...
*❓പാചകം ചെയ്യുമ്പോൾ അറിയാതെ തന്നെ പുക അകത്തുപോകുന്നു. ഇത് കൊണ്ട് നോമ്പ് മുറിയുമോ..?*
🅰️ തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ പ്രവേശിച്ചാലേ നോമ്പു മുറിയുകയുള്ളൂ. പുകയെ ഈ വിഷയത്തില്‍ തടിയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പുക ശ്വസിച്ചോ മറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ല... (തുഹ്ഫ)
*❓എനിക്ക് നോമ്പിന്റെ തലേദിവസം അശുദ്ധി മുറിഞ്ഞു. ഞാന്‍ കുളിച്ചു ശുദ്ധിയായി. പിന്നീട് നോമ്പ് ആറ് ആയപ്പോള്‍ ഒരു കറ പോലെ കാണുന്നു. ഇത് രണ്ട്മൂന്ന് വട്ടം ആവര്‍ത്തിച്ചു. എന്റെ നോമ്പ് സ്വഹീഹാകുമോ..?*
🅰️ ഹൈളിന്റെ കൂടിയ ദൈര്‍ഘ്യം 15 ദിവസമാണ്. അതിനിടക്ക് രക്തം മുറിയുകയും വീണ്ടും വരികയും ചെയ്താല്‍ അതെല്ലാം ഹൈള് തന്നെ എന്നാണ് ശാഫി മദ്ഹബിലെ പ്രബലാഭിപ്രായം. അപ്പോള്‍ മുറിഞ്ഞ കാലയളവില്‍ അനുഷ്ടിച്ച നിസ്കാരവും നോമ്പും സ്വഹീഹ് അല്ല. ആ നോമ്പുകള്‍ ഖളാഅ് വീട്ടണം.
ഹൈള് കാലയളവില്‍ രക്തം മുറിയുന്ന ഇടവേളകള്‍ ശുദ്ധിയായി കണക്കാക്കാമെന്ന് പരിഗണനീയമായ അഭിപ്രായം നമ്മുടെ മദ്ഹബിലുള്ളതായി മഹല്ലി പോലെയുള്ള കിതാബുകള്‍ വിവരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അനുഷ്ടിച്ച നോമ്പുകള്‍ ഈ അഭിപ്രായപ്രകാരം സ്വീകാര്യവുമാണ്...
എങ്കിലും പ്രബലാഭിപ്രായം പരിഗണിച്ച് ഖളാഅ് വീട്ടുന്നതാണ് ഉത്തമം...
*❓റമളാൻ മാസത്തിൽ രാത്രിയിൽ ഭാര്യയുമായി ബന്ധപ്പെട്ടാൽ പിറ്റേന്ന് കുളിക്കാതെ നോമ്പ് എടുക്കാൻ പറ്റുമോ..?*
*രാവിലെ സൂര്യൻ ഉദിച്ചതിന് ശേഷം കുളിച്ചാൽ മതിയാവുമോ..?*
_മറുപടി നല്‍കിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_
🅰️ രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെട്ടോ മറ്റോ ജനാബതുകാരനായാല് സുബ്ഹിക്കുമുമ്പു തന്നെ കുളിക്കണമെന്ന് നോമ്പു ശരിയാകാനുള്ള നിബന്ധനയല്ല. സൂര്യന് ഉദിച്ചതിനു ശേഷം കുളിച്ചാലും അവന്റെ നോമ്പിനു ഒരു കുഴപ്പവുമില്ല. പക്ഷേ, സൂര്യന് ഉദിക്കുന്നതിനു മുമ്പായി നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട സുബ്ഹി നിസ്കാരത്തിനു വേണ്ടി, നോമ്പു വേളയിലും അല്ലാത്തപ്പോഴും, കുളിക്കല്‍ അത്യാവശ്യവും നിര്‍ബന്ധവുമാണ്. നോമ്പു നോല്കുന്നവന് സുബ്ഹിക്കു മുമ്പായി തന്നെ ജനാബത് കുളിക്കുന്നതാണ് സുന്നത്ത്...
*❓റമളാനിൽ ജുമുഅ നഷ്ടപ്പെടുമെന്ന് ഉറപ്പായ യാത്ര പുറപ്പെടാമോ..? (സുബ്ഹിക്ക് ശേഷം)*

🅰️ റമളാനിലും അല്ലാത്ത അവസരത്തിലും ജുമുഅ നഷ്ടപ്പെടുമെന്നുറപ്പുണ്ടെങ്കില് വെള്ളിയാഴ്ച സുബ്ഹിക്കു ശേഷം യാത്ര പുറപ്പടല്‍ നിഷിദ്ധമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളിയാഴ്ച രാത്രി (വ്യാഴം അസ്തമിച്ച രാത്രി) യാത്ര പുറപ്പെടല്‍ കറാഹതാണ്. കൂടെ യാത്രചെയ്യുന്നവരില്‍ നിന്നു ഒറ്റപ്പെട്ടു പോകുക പോലെയുള്ള കാരണങ്ങളുണ്ടെങ്കില്‍ അത്തരം യാത്രകള്‍ അനുവദനീയമാണ്...
*❓സുബ്ഹി ബാങ്ക് കൊടുത്തുകൊണ്ടിരിക്കേ വെള്ളമോ മറ്റു ഭക്ഷണ പദാർത്ഥങ്ങളോ കഴിച്ചാൽ നോമ്പ് ശരിയാകുമോ..?*

🅰️ ഫജ്റ് സ്വാദിഖ് ഉദിച്ചതു മുതല്‍ സൂര്യന് അസ്തമിക്കുന്നതു വരെ ഭക്ഷണ പാനീയങ്ങള്‍ വെടിയല്‍ നോമ്പു ശരിയാവാന്‍ അത്യാവശ്യമാണ്. സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് ഫജ്റ് സ്വാദിഖ് വെളിവാകുമ്പോഴാണ്. ആ സമയത്താണ് സാധാരണ നമ്മുടെ നാടുകളില്‍ സുബ്ഹിയുടെ ബാങ്കു കൊടുക്കാറ്. അതിനാല്‍ ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് ഫജ്റ് സ്വാദിഖ് ഉദിച്ചയുടനെ എന്തെങ്കിലും ഭക്ഷിച്ചാല്‍ നോമ്പു ശരിയാകുമോ എന്നായിരിക്കണം. (ഫജ്റ് സ്വാദിഖ് ഉദിക്കുന്നതിനു മുമ്പ് ഒരു ബാങ്ക് കൊടുക്കല്‍ സുന്നത്തുണ്ട്. ചിലയിടങ്ങളില്‍ അത് നിര്വ്വഹിക്കപ്പെടാറുമുണ്ട്) സുബ്ഹിയുടെ സമയം ആയതിനു ശേഷം ഉള്ളിലേക്കെന്തെങ്കിലും ഇറക്കിയാല്‍ നോമ്പു മുറിയുന്നതാണ്. ഫജ്റ് സ്വാദിഖ് ഉദിച്ചപ്പോള്‍ വായയില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് ഉടനെ തുപ്പിക്കളയണം. തുപ്പിക്കളയാന്‍ അമാന്തിച്ചു നില്‍ക്കുകയും അതില്‍ നിന്ന് എന്തെങ്കിലും ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്താല്‍ നോമ്പ് ബാഥിലാകും. പക്ഷേ, പെട്ടെന്നു തന്നെ തുപ്പിക്കളയുന്നതിനിടയില് അറിയാതെ എന്തെങ്കിലും ഉള്ളിലേക്ക് ഇറങ്ങിപ്പോയാല്‍ അതില്‍ കുഴപ്പമില്ല...
(തുഹ്ഫ, ഫത്ഹുല്‍മുഈന്‍)
*❓പ്രസവം കാരണം നഷ്ടപ്പെട്ട നോമ്പിനെ കുറിച്ച് പറഞ്ഞുതരാമോ..?*
🅰️ പ്രസവം കാരണം നോമ്പ് ഉപേക്ഷിക്കുന്നത് പല കാരണങ്ങളാലാവാം...
താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിച്ച നോമ്പുകള്‍ ഖളാഅ് വീട്ടിയാല്‍ മതി. മുദ്ദ് കൊടുക്കേണ്ടതില്ല...
*1)* പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍...
*2)* പ്രസവാനന്തരം നിഫാസ് കാരണത്താല്‍ നോമ്പു ഉപേക്ഷിച്ചാല്‍...
എന്നാല്‍ ഖളാആയ നോമ്പ്/നോമ്പുകള്‍ അവസരമുണ്ടായിട്ടും അടുത്ത റമളാനിനു മുമ്പ് നോറ്റു വീട്ടിയില്ലെങ്കില്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം വിതരണം ചെയ്യണം. വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വര്‍ദ്ധിപ്പിക്കണം...
*❓കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ..?*
🅰️ ഉള്ളിൽ നിന്നു വരുന്ന കഫം വായയുടെ ബാഹ്യഭാഗത്തെത്തി തുപ്പിക്കളയാൻ സൗകര്യപ്പെട്ടിട്ടും തുപ്പാതെ വിഴുങ്ങിയതെങ്കിൽ നോമ്പ് മുറിയുന്നതാണ്...
തൊണ്ടയുടെ നടുവാണു വായയുടെ ബാഹ്യഭാഗം. നിസ്കരിച്ചു കൊണ്ടിരിക്കെ തലച്ചോറിൽ നിന്നു ഇറങ്ങിവന്ന കഫം തൊണ്ടയുടെ നടുവിലെത്തിയാൽ രണ്ടോ കൂടുതലോ അക്ഷരത്തിൽ വേണ്ടിവന്നാലും കാറി പുറത്തെടുത്ത് തുപ്പിക്കളയണം. നിസ്കാരം ഈ അക്ഷരങ്ങൾ വെളിവായതു കാരണം ബാത്വിലാവുന്നില്ല...
പ്രസ്തുത കഫം വിഴുങ്ങിയാൽ നിസ്കാരവും നോമ്പും ബാത്വിലാവും ... (തുഹ്ഫ: 3/400)
*❓വീടുപണി നടക്കുന്നു. റമളാനിൽ മുസ്ലിമും അമുസ്ലിമുമായ ജോലിക്കാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാമോ..?*
*അമുസ്ലിംകൾ കൂടുതൽ ഉള്ള സ്ഥലത്ത് സ്വന്തം ഉടമസ്ഥതയില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ വിധി എന്താണ്..?*
🅰️ മുസ്ലിമായ ഒരാള്‍ക്ക് അംഗീകൃത കാരണങ്ങളില്ലെങ്കില്‍ നോമ്പു നോല്‍ക്കല്‍ നിര്‍ബന്ധമാണ്. നോമ്പു നോല്‍ക്കാതെ പരസ്യമായി ഭക്ഷണം കഴിക്കുന്നത് റമളാൻ മാസത്തോടു ചെയ്യുന്ന അപമര്യാദയും ഫിസ്ഖും (തെമ്മാടിത്തരം) ആണ്. നോമ്പു ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍പോലും പരസ്യമായി നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാവതല്ല. നോമ്പു നിര്‍ബന്ധമായ ഒരു മുസ്ലിം നോമ്പ് ഉപേക്ഷിക്കുന്നതും നോമ്പു മുറിയുന്ന ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതും കുറ്റകരമാണ്. അതിനാല്‍ മുസ്ലിമായ ഒരാള്‍ക്ക് റമളാനിന്റെ പകലില്‍ ഭക്ഷണം നൽകുന്നത് ഹറാമാണ്. അനുവദനീയമായ കാരണത്താലാണ് നോമ്പു ഉപേക്ഷിച്ചതെങ്കില്‍ തന്നെ പരസ്യമായി കഴിക്കാന്‍ ഭക്ഷണം നല്കല് നിഷിദ്ധമാണ്. അത് തെറ്റിനെ സഹായിക്കലാണ്. തെറ്റിനെ സഹായിക്കുന്നവനു തെറ്റു ചെയ്തവന്റെ അതേ കുറ്റമുണ്ടാകുന്നതാണ്...
മുസ്ലിംകളെ പോലെ തന്നെ അമുസ്ലിംകള്‍ക്കും ശറഇലെ എല്ലാ വിധികളും ബാധകമാണെന്നാണ് ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതു തന്നെയാണ് ശാഫിഈ മദ്ഹബും. ഇതനുസരിച്ച് അമുസ്ലിമിനും നോമ്പു അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ പകല്‍ സമയത്ത് ഭക്ഷിക്കാനായി അമുസ്ലിംകള്‍ക്കു നല്‍കുന്നതും ഹറാം തന്നെ...
റമളാനിലെ പകല്‍സമയത്ത് ഭക്ഷണം വിളമ്പാനും കഴിക്കാനുമായി ഭക്ഷണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമാണ്. അങ്ങനെ ലഭിക്കുന്ന വരുമാനം ഹറാമായ സമ്പത്തുമാണ്. അതില്‍ അല്ലാഹുവിന്റെ ബറകത് ലഭിക്കുകയില്ല...
*❓ഭാര്യക്ക് നഷ്ടമായ ഫർള് നോമ്പുകൾ ഭർത്താവിന് നോറ്റു വീട്ടുവാൻ പറ്റുമോ..?*
🅰️ നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍. ഭാര്യക്ക് നഷ്ടമായ നോമ്പുകളും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുക, അത് ഭര്‍ത്താവ് നോറ്റാല്‍ മതിയാവില്ല...
എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്...
*❓റമളാനിൽ നോമ്പുകാരൻ മൗത്ത് വാഷ് അല്ലെങ്കില്‍ പേസ്റ്റ് ഉപയോഗിച്ച് വായ വൃത്തിയാക്കുന്നതിന്റെ വിധി എന്താണ്..?*
🅰️ മിസ്വാക് ചെയ്യുന്നത് എല്ലാ സമയത്തും സുന്നത്താണ്. എന്നാല്‍ നോമ്പ്കാരന്ന് ഉച്ചക്ക് ശേഷം മിസ്വാക് ചെയ്യല്‍ കറാഹതാണെന്നതാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഉറക്കമോ മറ്റോ കാരണം വായയുടെ ഗന്ധത്തില്‍ വ്യത്യാസം അനുഭവപ്പെട്ടാല്‍ നോമ്പുകാരന്നും ഉച്ചക്ക് ശേഷവും മിസ്വാക് ചെയ്യല്‍ സുന്നത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന വലിയൊരു വിഭാഗം പണ്ഡിതരുമുണ്ട്.
നോമ്പുകാരന് മിസ്വാക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുവായ നിയമം ഇതാണ്...
മേല്പറഞ്ഞതനുസരിച്ച് ബ്രഷ് ചെയ്യുമ്പോള്‍ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, മറ്റെല്ലാത്തിലുമെന്ന പോലെ അതില്‍നിന്ന് തടിയുള്ള ഒന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... പേസ്റ്റിന്റെ രുചി തൊണ്ടയില്‍ അനുഭവപ്പെടുന്നത്കൊണ്ട് മാത്രം നോമ്പ് മുറിയുന്നതല്ല...

1 Comments
1⃣
ReplyDelete: *ഈ പെണ്ണിന് പകരം വെക്കാൻ വേറെരു പെണ്ണില്ല* എന്ന് മലക്ക് ജിബ്രീൽ ആരെ കുറിച്ചാണ് പറഞ്ഞത്❓
ഇത് അറിയുമോ